മോഹന്*ലാല്* നായകനാകുന്ന പുതിയ ചിത്രത്തിന് ‘ചൈനാ ടൌണ്*’ എന്ന് പേര്. റാഫി മെക്കാര്*ട്ടിന്* സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശീര്*വാദ് ഫിലിംസിന്*റെ ബാനറില്* ആന്*റണി പെരുമ്പാവൂര്* നിര്*മ്മിക്കും. മാക്സ് ലാബാണ് വിതരണം.


‘ഹലോ’ എന്ന മെഗാഹിറ്റിന് ശേഷം റാഫി മെക്കാര്*ട്ടിനും മോഹന്*ലാലും ഒന്നിക്കുന്ന സിനിമയാണ് ചൈനാ ടൌണ്*. കാവ്യാ മാധവനെയാണ് നായികയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്* അന്യഭാഷയില്* നിന്ന് മറ്റൊരു നായികയും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്.

ഹലോ പൂര്*ണമായും ഒരു കോമഡിച്ചിത്രമായിരുന്നു എങ്കില്* ചൈനാ ടൌണ്* ആക്ഷന് പ്രാധാന്യമുള്ള എന്*റര്*ടെയ്നറാണ്. മേയില്* ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഈ സിനിമയുടെ തിരക്കഥ റാഫി മെക്കാര്*ട്ടിന്* പൂര്*ത്തിയാക്കിക്കഴിഞ്ഞു. ഗോവ, പോണ്ടിച്ചേരി, കൊച്ചി എന്നിവയാണ് പ്രധാന ലൊക്കേഷനുകള്*.

വാല്*ക്കഷണം: മമ്മൂട്ടിയെ നായകനാക്കി സിംഗപ്പൂരില്* വച്ച് ചിത്രീകരിച്ച ‘ലൌ ഇന്* സിംഗപ്പോര്*’ എട്ടുനിലയില്* പൊട്ടി. ‘ചൈനാ ടൌണ്*’ ചിത്രീകരിക്കാന്* ചൈനയില്* പോകാന്* റാഫിക്കും മെക്കാര്*ട്ടിനും പദ്ധതിയില്ല എന്നതില്* ആശ്വസിക്കാം. മറ്റൊരു സംഗതി കൂടിയുണ്ട്. ‘ദ്രോണ’ എന്ന പേരില്* ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമിറങ്ങിയ ചിത്രങ്ങള്* ബോക്സോഫീസ് ദുരന്തങ്ങളായി. ‘36 ചൈനാ ടൌണ്*’ എന്ന ഹിന്ദിച്ചിത്രവും വന്* പരാജയമായിരുന്നു എന്ന കാര്യം ഓര്*മ്മിപ്പിക്കുന്നു.