മോഹന്*ലാലിനും മമ്മൂട്ടിക്കും ദിലീപിനും പിന്നാലെ സിനിമ താരം ജയസൂര്യയും നിര്*മ്മാതാവുന്നു. എന്നാല്* ജയസൂര്യ ഒറ്റക്കല്ല ചിത്രംനിര്*മ്മിക്കുന്നത് .അനൂപ്* മേനോനുമായി ചേര്*ന്നാണ് ജയസൂര്യ സിനിമ നിര്*മ്മാണ രംഗത്തേക്ക് കടക്കുന്നത് .'കോക്ക്റ്റെയില്*' എന്നാണു ചിത്രത്തിന്റെ പേര് . പ്രശസ്ത എഡിറ്റര്* ആയ അരുണ്* കുമാര്* ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് . ജയസൂര്യയും അനൂപ്* മേനോനും ആയിരക്കും ചിത്രത്തിലെ പ്രധാന നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുക .മമ്തയോ പ്രിയാമണിയോ ആയിരിക്കും ചിത്രത്തിലെ നായിക.അല്*ഫോണ്*സ് ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്*വഹിക്കുക .ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ്* മാസത്തോടെ ആരംഭിക്കും .