-
നടന്* വിജയ് രക്ഷപ്പെട്ടു, തലനാരിഴയ്ക്ക്!

തമിഴ് സിനിമാലോകത്തിന്റെ ഇളയ ദളപതി വിജയ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതുവായിച്ച് കണ്ണുതള്ളേണ്ട. വിജയ് രക്ഷപ്പെട്ടത് അപകടത്തില്‍* നിന്നൊന്നുമല്ല. എന്നാല്‍* അപകടത്തേക്കാള്‍* വലിയ ആപത്തില്‍* നിന്നാണ് താന്‍* രക്ഷപ്പെട്ടതെന്നാണ് കക്ഷി കരുതുന്നത്. കാരണം വിജയ് രക്ഷപ്പെട്ടത് സ്വാമി നിത്യാനന്ദ പരമഹംസരില്‍* നിന്നാണ്. നിത്യാനന്ദ പരമഹംസരെ ദര്*ശിച്ച് അനുഗ്രഹം വാങ്ങേണ്ട ആളായിരുന്നു വിജയ്. എന്നാല്‍* സണ്‍* ടിവിയില്‍* വീണ്ടും വീണ്ടും കാണിച്ച ‘സ്വാമിലീലകളു’ടെ വീഡിയോ കണ്ടതോടെ വിജയ്*യുടെ ആശ്വാസത്തോടെ നെഞ്ചത്ത് കൈവച്ചത്രെ!
വില്ല് പടത്തില്‍* അഭിനയിക്കുമ്പോഴാണ് വിജയ്*യിന് സ്വാമിഭക്തി മൂത്തത്. സത്യത്തില്‍* മൂത്തതല്ല, മൂപ്പിച്ചതാണ്. വില്ലില്‍* ഡബിള്‍* റോളിലാണ് വിജയ് അഭിനയിച്ചത്. അച്ഛന്* വിജയ്*യിന്റെ ജോടിയായി പ്രത്യക്ഷപ്പെട്ടത് ‘നിത്യാനന്ദ ഫെയിം’ രഞ്ജിത. പോരേ പൂരം! സ്വാമിയുടെ അത്ഭുതശക്തിയെ പറ്റിയും മാന്ത്രികസിദ്ധിയെ പറ്റിയും പറഞ്ഞ് വിജയ്*യിനെ രഞ്ജിത ഒരു വഴിയാക്കി എന്ന് പറഞ്ഞാല്‍* മതിയല്ലോ.
വില്ല് റിലീസായതിന് ശേഷം വിജയ് തന്റെ അമ്മയെയും അച്ഛനും സംവിധായകനുമായ എസ്* എ ചന്ദ്രശേഖരനെയും സ്വാമിയുടെ തിരുവണ്ണാമലയിലുള്ള ആശ്രമത്തിലേക്ക് പറഞ്ഞയച്ചിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍* ഉള്ളതിനാല്‍* സ്വാമിയെ സാവധാനത്തില്‍* പോയിക്കാണാമെന്നാണ് വിജയ് കരുതിയത്. തിരുവണ്ണാമലയിലെത്തിയ ചന്ദ്രശേഖരനും ഭാര്യയും നിത്യാനന്ദന്റെ കാല്*ക്കല്‍* വീഴുകയും ആശീര്*വാദം വാങ്ങുകയും ചെയ്തു. വിജയ്*യിനായി സ്വാമിയുടെ പക്കല്‍* നിന്ന് ഒരു അപ്പോയിന്റ്*മെന്റ് സംഘടിപ്പിച്ച ശേഷമാണ് ഇരുവരും ചെന്നൈയിലേക്ക് തിരിച്ചത്.
അപ്പോയിന്റ്*മെന്റ് പ്രകാരം നിത്യാനന്ദ സ്വാമികളെ വിജയ് സന്ദര്*ശിക്കേണ്ടിയിരുന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. തന്റെ പുതിയ സിനിമയായ സുറായുടെ പോസ്റ്റ് പ്രൊഡക്ഷന്‍* ജോലികള്‍*ക്കിടയില്* സ്വാമി ദര്*ശനത്തിന് വിജയ് സമയം കണ്ടെത്തുകയും ചെയ്തു. എന്നാല്‍* മാര്‍*ച്ച് രണ്ടിന് വെറുതെയൊന്ന് സണ്‍* ടിവി വച്ചുനോക്കിയ വിജയ് ഞെട്ടിപ്പോയി. സ്വാമിയും തന്റെ നായകി രഞ്ജിതയുമായുള്ള ലൈംഗികകേളികള്‍* കണ്ട് വിജയ് നെഞ്ചില്‍* കൈവച്ചുപോയെന്ന് ദൃക്*സാക്ഷികള്‍* പറയുന്നു.
എന്തായാലും വിജയിപ്പോള്‍* വലിയൊരു ആശ്വാസത്തിലാണ്. താന്‍* നിത്യാനന്ദയെ കാണാന്‍* പോകാതിരുന്നത് മുകളില്‍* ഒരു ഈശ്വരന്* ഉള്ളതുകൊണ്ടാണെന്ന് വിജയ് വിശ്വസിക്കുന്നു. നിത്യാനന്ദയും താനും ഒരുമിച്ചുനില്*ക്കുന്ന പടങ്ങള്‍* മാധ്യമങ്ങളില്‍* അച്ചടിച്ച് വന്നതിന് ശേഷമാണ് ലൈംഗികടേപ്പ് പുറത്ത് വന്നതെങ്കില്‍* അത് വലിയ നാണക്കേടാകുമായിരുന്നു. ആ നാണക്കേടില്‍* നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സന്തോഷത്തിലാണ് വിജയ്!
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks