-
“ഞാന്* പരിധിക്കപ്പുറത്താണ്”
സുരാജ് വെഞ്ഞാറമ്മൂട് നായകനായ ആദ്യചിത്രം ‘ഡ്യൂപ്ലിക്കേറ്റ്’ ആയിരുന്നു. ആ ചിത്രം മികച്ച വിജയം നേടിയതോടെ സുരാജിനെ നായകനാക്കി ഒട്ടേറെ സിനിമകള്* അണിയറയില്* ഒരുങ്ങുകയാണ്. അതില്* ഏറ്റവും പ്രധാനപ്പെട്ടത് രേവതി കലാമന്ദിറിന്*റെ ബാനറില്* സുരേഷ്കുമാര്* നിര്*മ്മിക്കുന്ന ചിത്രമാണ്.
‘ഞാന്* പരിധിക്കപ്പുറത്താണ്’ എന്നാണ് ഈ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു ക്രെഡിറ്റ് കാര്*ഡെടുത്ത് കുത്തുപാളയെടുക്കുന്ന ചെറുപ്പക്കാരനായാണ് സുരാജ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ചെലവുകുറഞ്ഞ ഒരു കോമഡിച്ചിത്രമാണിത്.
ക്രെഡിറ്റ് കാര്*ഡിന്*റെ പരിധിക്കപ്പുറത്ത് പര്*ച്ചേസ് ചെയ്ത് സാമ്പത്തികമായി തകര്*ന്നു പോകുന്ന ഒരു ചെറുപ്പക്കാരന്* നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ നര്*മ്മത്തിന്*റെ അകമ്പടിയില്* അവതരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ബാലന്* മേനോന്*. ടി കെ രാജീവ് കുമാറിന്*റെ അസോസിയേറ്റായി പ്രവര്*ത്തിച്ചിട്ടുള്ളയാളാണ് ബാലന്* മേനോന്*.
കലവൂര്* രവികുമാറാണ് ഈ ചിത്രത്തിന്*റെ കഥ രചിച്ചിരിക്കുന്നത്. മേയ് മാസത്തിലായിരിക്കും ‘ഞാന്* പരിധിക്കപ്പുറത്താണ്’ ഷൂട്ടിംഗ് തുടങ്ങുക. നീലത്താമരയ്ക്ക് ശേഷം സുരേഷ്കുമാര്* നിര്*മ്മിക്കുന്ന ചിത്രമാണിത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks