-
ഹസ്ബന്*ഡ്സ് തന്നെ, ആഗതന്* മങ്ങുന്നു
ഹാപ്പി ഹസ്ബന്*ഡ്സ് വന്* വിജയം നേടി ജൈത്രയാത്ര തുടരുന്നു. ഈ വര്*ഷത്തെ ആദ്യ മെഗാഹിറ്റ് ചിത്രം ജയറാമിന്*റേതാണെന്നത് ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ സിനിമകള്* ഉള്*പ്പടെ ആദ്യ മൂന്നു മാസങ്ങളില്* പ്രദര്*ശനത്തിനെത്തിയെങ്കിലും ഹസ്ബന്*ഡ്സിനോട് പിടിച്ചു നില്*ക്കാന്* കഴിഞ്ഞിട്ടില്ല. ജയറാം ഒരു ഇടവേളയ്ക്ക് ശേഷം തന്*റെ സൂപ്പര്*സ്റ്റാര്* പദവി തിരിച്ചുപിടിക്കുകയാണ്. ഹിറ്റ് ചാര്*ട്ടില്* ഒന്നാം സ്ഥാനത്തു തന്നെയാണ് ഹാപ്പി ഹസ്ബന്*ഡ്സ്.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആഗതന്*റെ വീഴ്ചയാണ് ഈ വാരത്തിലെ ശ്രദ്ധേയമായ സംഭവം. നാലാം സ്ഥാനത്തേക്കാണ് ആഗതന്* കൂപ്പുകുത്തിയത്. ദിലീപിന്*റെ സൂപ്പര്*ഹിറ്റ് ചിത്രമായി ആഗതന്* മാറുമെന്ന പ്രതീക്ഷയുണര്*ത്തിയെങ്കിലും കുടുംബപ്രേക്ഷകരെ ആകര്*ഷിക്കുന്നതില്* വേണ്ടത്ര വിജയിക്കാനാവാത്തതാണ് തിരിച്ചടിയായത്. ഒരു ദിലീപ് ചിത്രത്തില്* നിന്ന് പ്രതീക്ഷിക്കുന്ന കോമഡിയും സെന്*റിമെന്*റ്സും നല്*കാന്* കമലിന് കഴിഞ്ഞില്ല. കളക്ഷനില്* വന്* ഇടിവാണ് ഈ ചിത്രത്തിനുണ്ടായത്.
മറ്റൊരു ശ്രദ്ധേയമായ കാര്യം, ഇവിടം സ്വര്*ഗമാണ് എന്ന മോഹന്*ലാല്* ചിത്രം നടത്തിയ മുന്നേറ്റമാണ്. ഹിറ്റ് ചാര്*ട്ടില്* അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഈ റോഷന്* ആന്*ഡ്രൂസ് ചിത്രം രണ്ട് സ്ഥാനങ്ങള്* മെച്ചപ്പെടുത്തി മൂന്നാമതെത്തിയിരിക്കുകയാണ്. കുടുംബപ്രേക്ഷകര്* ഈ ചിത്രം കളിക്കുന്ന തിയേറ്ററുകളില്* വന്നു നിറയുന്ന കാഴ്ചയാണ് കാണുന്നത്. ഒരു പതിറ്റാണ്ടു മുമ്പുള്ള ഫ്ലക്സിബിലിറ്റിയോടെ വീണ്ടും ലാല്**മാജിക് തിയേറ്ററുകളില്* വിസ്മയം സൃഷ്ടിക്കുന്നു.
ഹിറ്റ് ചാര്*ട്ടില്* രണ്ടാം സ്ഥാനത്തേക്ക് സിദ്ദിഖ് - ദിലീപ് ചിത്രമായ ബോഡിഗാര്*ഡ് മുന്നേറ്റം നടത്തി. മൂന്നാം സ്ഥാനത്തായിരുന്ന ഈ സിനിമ ആഗതനെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. കണ്*ഫ്യൂഷനുകളില്ലാത്ത ക്ലീനായ കഥയും നല്ല കോമഡിയുമാണ് ഈ ചിത്രത്തെ ഹിറ്റാക്കുന്നത്. വിഷു ചിത്രങ്ങള്* വരുന്നതു വരെ ബോഡിഗാര്*ഡ് മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷ. മികച്ച ഗാനങ്ങളാണ് ബോഡിഗാര്*ഡിന്*റെ മറ്റൊരാകര്*ഷണം. “പേരില്ലാ രാജ്യത്തെ രാജകുമാരി”, “അരികത്തായാരോ പാടുന്നില്ലേ” എന്നീ ഗാനങ്ങള്* ഏവരെയും ആകര്*ഷിക്കുന്നു.
മമ്മൂട്ടിയുടെ ചട്ടമ്പിനാട്* ഹിറ്റ് ചാര്*ട്ടില്* അഞ്ചാമതാണ്. മികച്ച വിജയമാണ് ചട്ടമ്പിനാട് സ്വന്തമാക്കിയതെങ്കിലും തിരുവനന്തപുരം പോലുള്ള മേജര്* കേന്ദ്രങ്ങളില്* ചിത്രം പ്രദര്*ശനം അവസാനിപ്പിച്ചു. അടുത്ത വാരത്തോടെ ചട്ടമ്പിനാട് ഹിറ്റ് ചാര്*ട്ടില്* നിന്ന് പുറത്താകുമെന്നാണ് സൂചന. യുവ സൂപ്പര്*താരം പൃഥ്വിരാജിന്*റെ ‘താന്തോന്നി’ അടുത്തയാഴ്ച പ്രദര്*ശനത്തിനെത്തുകയാണ്. ഒരു വന്* ഹിറ്റിനുള്ള സാധ്യത ചലച്ചിത്രവിദഗ്ധര്* മുന്**കൂട്ടി കണ്ടിട്ടുണ്ട്. താന്തോന്നി ഹിറ്റായാല്* മലയാള സിനിമയുടെ മുന്**നിരയില്* പൃഥ്വിരാജ് തന്*റെ സിംഹാസനം ഉറപ്പിക്കും.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks