-
‘കാക്ക കാക്ക’ ഹിന്ദിയില്*, ജോണ്* നായകന്*
തമിഴിലെ എക്കാലത്തെയും മികച്ച പൊലീസ് സ്റ്റോറിയായ ‘കാക്ക കാക്ക’ ഹിന്ദിയില്* റീമേക്ക് ചെയ്യുന്നു. ഗൌതം വാസുദേവ് മേനോന്* തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്* ഏബ്രഹാമാണ് നായകന്*.
വിണ്ണൈ താണ്ടി വരുവായ തമിഴിലും തെലുങ്കിലും മെഗാഹിറ്റായതോടെ ഗൌതം മേനോന്* ഇന്ത്യയിലെ ഏറ്റവും ‘താരമൂല്യ’മുള്ള സംവിധായകനായി മാറിയിരിക്കുകയാണ്. അജിത്തിന്*റെ അമ്പതാമത് ചിത്രമായ കാവല്*, ചിലമ്പരശന്* നായകനാകുന്ന ആക്ഷന്* ചിത്രം, സമീര റെഡ്ഡി നായികയാകുന്ന 90 മിനിറ്റുള്ള ത്രില്ലര്*, ചെന്നൈയില്* ഒരു മഴക്കാലം, കമലഹാസന്* - അമീര്* ഖാന്* പ്രൊജക്ടായ ഡിറ്റക്ടീവ് ആനന്ദ് എന്നിവയാണ് ഗൌതം പ്രഖ്യാപിച്ചിട്ടുള്ള സിനിമകള്*. അതിനൊപ്പം തന്നെയാണ് ജോണ്*
ഏബ്രഹാമിനെ നായകനാക്കിയുള്ള ഹിന്ദി കാക്ക കാക്കയും പ്രഖ്യാപിച്ചിട്ടുള്ളത്
അജിത് ചിത്രത്തിന് ശേഷം കാക്ക കാക്കയുടെ റീമേക്ക് ആരംഭിക്കുമെന്നാണ് സൂചന. 2003ല്* തമിഴകം ഇളക്കിമറിച്ച മെഗാഹിറ്റ് ചിത്രമാണ് കാക്ക കാക്ക. സൂര്യയുടെ സൂപ്പര്*സ്റ്റാര്* പദവി ഉറപ്പിച്ച ഈ സിനിമ സൂര്യ - ജ്യോതിക ജോഡിയെ കൂടുതല്* ജനപ്രിയമാക്കി. പ്രണയവും ആക്ഷനും പ്രതികാരവും സെന്*റിമെന്*റ്സും സമാസമം ചേര്*ത്തൊരുക്കിയ ഈ സിനിമ കുരുതിപ്പുനലിന് ശേഷം കോളിവുഡ് നെഞ്ചിലേറ്റിയ പൊലീസ് സ്റ്റോറിയാണ്.
സൂര്യ അവതരിപ്പിച്ച അന്**പുശെല്**വന്* ഐ പി എസ് എന്ന കഥാപാത്രത്തെയാണ് ഹിന്ദിയില്* ജോണ്* ഏബ്രഹാം അവതരിപ്പിക്കുന്നത്. പതിവ്* പ്രണയചിത്രങ്ങളില്* നിന്ന് ജോണ്* ഏബ്രഹാമിന് ഒരു ട്രാക്കുമാറ്റം കൂടിയാകും ഈ ചിത്രം. വിപുല്* ഷായോ കലൈപ്പുലി എസ് താണുവോ ചിത്രം നിര്*മ്മിക്കും. ഇതു സംബന്ധിച്ച് ചെറിയ തര്*ക്കം നടന്നുവരികയാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks