‘വര്*ഗ്ഗം’, ‘വാസ്തവം’, ‘കാക്കി’ എന്നീ ചിത്രങ്ങളിലെന്നപോലെ തലതെറിച്ച നായകനായി പൃഥ്വിരാജ് വീണ്ടും വേഷമിടുകയാണ് ജോര്*ജ്ജ് വര്*ഗീസിന്റെ ആദ്യ സംവിധാന സംരംഭമായ ‘താന്തോന്നി’യില്*. ‘രാജമാണിക്യം’, ‘ബാലേട്ടന്* ’, ‘കാക്കി’ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് ടി.എ. ഷാഹിദിന്റെയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. ‘മായാബസാറി’ലൂടെ മലയാളത്തിലെത്തിയ ഷീല കൌറാണ് ചിത്രത്തില്* നായികയായെത്തുന്നത്. സായികുമാര്*, അംബിക, ക്യാപ്റ്റന്* രാജു തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളില്*. മരിക്കാര്* ഫിലിംസിന്റെ ബാനറില്* ഷാഹുല്* ഹമീദ് മരിക്കാര്* ചിത്രം നിര്*മ്മിച്ചിരിക്കുന്നു. മലയാളത്തില്* ഇറങ്ങാറുള്ള കഥയില്ലാത്ത ആക്ഷന്* ചിത്രങ്ങളിലേക്ക് ഒന്നുകൂടി, അതാണ് ‘താന്തോന്നി’ക്കു ചേരുന്ന ചുരുക്കെഴുത്ത്.

അവിശ്വസിനീയമെങ്കിലും, ഇടവേളയോടടുക്കുമ്പോള്* കഥയിലുണ്ടാവുന്ന അപ്രതീക്ഷിതമായൊരു തിരിവാണ് ചിത്രത്തിന്റെ കഥയില്* പറയുവാന്* ആകെയുള്ളൊരു മെച്ചം. നായകനായെഴുതിയിരിക്കുന്ന തുടക്കത്തിലെ ചില ഡയലോഗുകളും കൊള്ളാം. ഇതൊഴിച്ചാല്*, തീര്*ത്തും വിരസമായാണ് ചിത്രത്തിന്റെ തിരനാടകം വികസിക്കുന്നത്. പറഞ്ഞുപഴകും തോറും വീര്യം കൂടുന്ന ഒന്നല്ല തിരക്കഥ എന്ന് ടി.എ. ഷാഹിദ് മനസിലാക്കേണ്ടതുണ്ട്. അങ്ങുമിങ്ങുമായി ചിലയിടങ്ങളിലൊക്കെ രസകരമായി ചിത്രത്തെ ഒരുക്കുവാന്* സംവിധായകനു കഴിഞ്ഞിട്ടുണ്ട്. എന്നാല്* ഏറിയപങ്കും അങ്ങിനെയല്ലാത്തതിനാല്* ജോര്*ജ്ജ് വര്*ഗീസിന്റെ ആദ്യസംവിധാന സംരംഭം പറയുവാന്* ഏറെയൊന്നും അവശേഷിപ്പിക്കുന്നില്ല. ഇഴഞ്ഞു നിങ്ങുന്ന കഥയ്ക്കിടയില്* ചിത്രത്തിന്റെ ദൈര്*ഘ്യം കൂട്ടുവാന്* മാത്രമുതകുന്ന അനവസരത്തിലെ പാട്ടുകളും, തീരുവാന്* കാക്കേണ്ട സംഘട്ടനങ്ങളുമെല്ലാം ചേര്*ന്ന് ചിത്രത്തെ പൂര്*ണമായും പ്രേക്ഷകരില്* നിന്നും അകറ്റുന്നു.അഭിനേതാക്കളുടെ കാര്യമെടുത്താല്*, മുന്* കഥാപാത്രങ്ങളുടെ ആവര്*ത്തന ഛായയിലാണെങ്കില്* തന്നെയും, വടക്കേവീട്ടില്* കൊച്ചുകുഞ്ഞ് എന്ന താന്തോന്നിയെ പൃഥ്വിരാജ് ഭേദപ്പെട്ട രീതിയില്* അവതരിപ്പിച്ചിട്ടുണ്ട്. അല്പം പ്രാധാന്യമുള്ള മറ്റു വേഷങ്ങളിലെത്തുന്ന സായികുമാര്*, അംബിക, വിജയരാഘവന്*, ക്യാപ്റ്റന്* രാജു എന്നിവരും തരക്കേടില്ല. സുരാജ് വെഞ്ഞാറമ്മൂട് നയിക്കുന്ന നര്*മ്മരംഗങ്ങളില്* ചിലതൊക്കെ ഒരു ചിരിക്കുണ്ട്. ഒരു പാട്ടില്* അല്പസ്വല്പം ശരീരപ്രദര്*ശനവും, പിന്നെ ഇടയ്ക്കിടെ കുടിച്ചു വീട്ടില്* വൈകിയെത്തുന്ന നായകനു വാതിലു തുറക്കുകയും; ഇതു രണ്ടുമാണ് ഷീല കൌറിന്റെ നായികയ്ക്ക് ചിത്രത്തില്* ചെയ്യുവാനുള്ളത്! സുധീഷ്, സുരേഷ് കൃഷ്ണ, ടോണി, ജഗതി ശ്രീകുമാര്*, ബാബു രാജ്, ശിവാജി ഗുരുവായൂര്* തുടങ്ങി ഒരുപിടി അഭിനേതാക്കള്* വേറെയുമുണ്ട് ചിത്രത്തില്*.

സജെത്ത് മേനോന്റെ ഛായാഗ്രഹണം ചിത്രത്തിനു ദൃശ്യഭംഗിയേകുന്നുണ്ട്. ബിജിത്ത് ബാലയുടെ ചിത്രസംയോജനവും സജിത്ത് പി.ജി.യുടെ ഗ്രാഫിക് ഇഫക്ടുകളും ചിത്രത്തിന് പ്രയോജനം ചെയ്യുന്നില്ല. സാലു കെ. ജോര്*ജ്ജിന്റെ കലാസംവിധാനം, എസ്.ബി. സതീഷിന്റെ വസ്ത്രാലങ്കാരം എന്നിവ സന്ദര്*ഭങ്ങള്*ക്ക് ഇണങ്ങുന്നവയാണ്. ആര്*ക്കൊക്കെ വിഗ് വെച്ചു, ആരെയൊക്കെ വെളുപ്പിച്ചു, ആരുടെയൊക്കെ മുടി കറുപ്പിച്ചു; ഇതൊക്കെ വൃത്തിയായി മനസിലാവുന്ന രീതിയിലാണ് ബിനേഷ് ഭാസ്കറിന്റെ ചമയവിരുത്. സായികുമാറിന്റെയും ക്യാപ്റ്റന്* രാജുവിന്റെയും മറ്റും വിഗ്ഗുകള്*, സുരാജിന്റെ നമ്പറുകളേക്കാള്* ചിരിപ്പിക്കും. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം ആകെ ബഹളമയം. കനല്* കണ്ണന്*, രുണ്* രവി, മാഫിയ ശശി; മൂന്ന് പേരാണ് സംഘട്ടന രംഗങ്ങളൊരുക്കുവാന്* ചിത്രത്തിലുള്ളത്. ഏതായാലും, ഇവര്*ക്കു കൊടുത്ത കാശു മുതലാക്കുവാനും മാത്രം നീളം ഓരോ സംഘട്ടനത്തിനും കരുതുവാന്* സംവിധായകന്* മനസുവെച്ചിട്ടുണ്ട്.

ഗിരീഷ് പുത്തഞ്ചേരി, ടി.എ. ഷാഹിദ് എന്നിവരെഴുതി ബിനീഷ് ഭാസ്കര്* സംഗീതം നല്*കിയ ഗാനങ്ങള്* തീര്*ത്തും നിരാശാജനകം. ചിത്രത്തിലല്പമെങ്കിലും ആവശ്യമുള്ള “കാറ്റുപറഞ്ഞതും കടലുപറഞ്ഞതും...” എന്ന ഗാനത്തിനുപോലും പറയത്തക്ക മികവില്ല. “പെരിയ തേവരേ...”, “ആകാശമറിയാതെ...” എന്ന ഗാനങ്ങളൊക്കെ കേട്ടിരിക്കുക പ്രയാസമാണ്. “ഓട്ടുമഞ്ഞള്* പാട്ടുകേട്ട് ഭൂമിമലയാളം...” എന്നും മറ്റുമാണ് ആദ്യഗാനത്തിലെ വരികളുടെ പോക്ക്. മലയാളമറിയാത്ത പാട്ടുകാരുടെ ആലാപനം കൂടിയാവുമ്പോള്* എല്ലാം പൂര്*ണം. കുമാര്* ശാന്തിയും കലയും എവിടെയാണ് നൃത്തത്തിനു ചുവടിട്ടതെന്നറിയില്ല. “പെരിയ തേവരേ...” എന്ന ഗാനത്തില്* നായകനും നായികയും കൂടിക്കാണിക്കുന്നതാവാം ഉദ്ദേശിച്ചത്!

‘വര്*ഗ്ഗ’ത്തിലും ‘വാസ്തവ’ത്തിലുമെല്ലാം കണ്ട പൃഥ്വിരാജ്, സംസാരരീതിയില്* ഒരല്പം മാറ്റമുണ്ടെന്നതൊഴിച്ചാല്*, അതേ പടി തുടരുകയാണ് ‘താന്തോന്നി’യിലും. എന്നാല്* ഈ പറഞ്ഞ മുന്**ചിത്രങ്ങളിലെന്ന പോലെ ജീവനുള്ള ഒരു കഥ ഇതിനില്ലാത്തത് സിനിമയുടെ രസം കളയുന്നു. പൃഥ്വിരാജിന്റെ വേഷവും നടപ്പും തല്ലുമൊക്കെ അവിടെയുമിവിടെയുമായി കണ്ടാല്* മതിയെന്നുള്ളവര്*ക്ക് വേണമെങ്കില്* തലവെയ്ക്കാം എന്നല്ലാതെ, നല്ലൊരു സിനിമ കാണാമെന്നു കരുതി തിയേറ്ററിലെത്തുന്ന പ്രേക്ഷകന് തൃപ്തി നല്*കുവാനായൊന്നും ചിത്രത്തിലില്ല. സംവിധായകനും തിരക്കഥാകൃത്തും യുവതാരവുമൊക്കെ ചേര്*ന്ന്* പ്രേക്ഷകനോട് കാട്ടുന്ന ഇത്തരം ‘താന്തോന്നി’ത്തരങ്ങള്* കാശുകൊടുത്ത് അനുഭവിക്കുവാന്* മലയാളികള്* എന്തു പാപം ചെയ്തോ ആവോ!