-
കാവ്യയെ മറക്കാനാകാതെ നിശാല്*!

മലയാളത്തിന്*റെ സ്വന്തം നായിക കാവ്യാ മാധവന്*റെ വിവാഹവും വേര്**പിരിയലും മാസങ്ങള്*ക്കു മുമ്പ് മാധ്യമങ്ങളില്* ചൂടുപിടിച്ച വാര്*ത്തകളായിരുന്നു. കാവ്യാ മാധവന്*റെ കണ്ണീരില്* കുതിര്*ന്ന കഥകള്* കൊണ്ട് ചാനലുകളും പത്രമാധ്യമങ്ങളും നിറഞ്ഞു. എന്നാല്* കാവ്യയുടെ ഭര്*ത്താവ് നിശാല്* ചന്ദ്രയ്ക്ക് പറയാനുള്ളതെന്തെന്ന് തിരക്കാന്* അധികം മാധ്യമങ്ങള്* ശ്രമിച്ചില്ല.
ഇപ്പോഴിതാ ഒരു പ്രമുഖ മാസിക നിശാല്* ചന്ദ്രയുടെ അഭിമുഖവുമായി പുറത്തിറങ്ങിയിരിക്കുന്നു. കാവ്യയെക്കുറിച്ചുള്ള മധുരതരമായ ഓര്*മ്മകളാണ് ഈ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* നിശാല്* പങ്കുവയ്ക്കുന്നത്. ഒപ്പം, എന്തുകൊണ്ടാണ് കാവ്യ പിണങ്ങിപ്പോയതെന്ന് തനിക്കറിയില്ലെന്നും നിശാല്* പറയുന്നു.
ബന്ധുവിന്*റെ വിവാഹത്തിനെന്ന് പറഞ്ഞാണ് കാവ്യ കുവൈറ്റില്* നിന്ന് നാട്ടിലേക്ക് പോന്നത്. പിന്നീട് തിരിച്ചു വിളിക്കുകയുണ്ടായില്ല. എന്താണ് കാവ്യ വിളിക്കാത്തതെന്നറിയാന്* നിശാല്* വിളിപ്പോള്* “ഞാന്* ഇനി അങ്ങോട്ടു വരുന്നില്ല” എന്നായിരുന്നത്രേ കാവ്യയുടെ മറുപടി. നിശാലിന്*റെ ജന്**മദിനത്തിന് ആശംസകള്* നല്*കാന്* പോലും കാവ്യ തയ്യാറായില്ല.
“എന്താണ് പ്രശ്നം...കാര്യങ്ങള്* തുറന്നു പറയൂ” എന്ന് നിശാല്* കാവ്യയോട് ആവശ്യപ്പെട്ടപ്പോള്* ദേഷ്യത്തിലുള്ള മറുപടികളാണ് ലഭിച്ചത്. “ഇങ്ങനെ പിരിയുന്നതിനാണോ വിവാഹം കഴിക്കുന്നത്? താലി എന്നൊക്കെ പറയുന്നതിന് വിലയൊന്നുമില്ലേ?” - നിശാല്* ചോദിക്കുന്നു.
കുവൈറ്റിലെ തന്*റെ വീട്ടില്* ഏകാന്തയായിരിക്കാനാണ് കാവ്യ കൂടുതല്* സമയവും ഇഷ്ടപ്പെട്ടിരുന്നതെന്ന് നിശാല്* പറയുന്നു. ഏറെ നേരം എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നതു കാണാം. രാത്രി വൈകിയും ചിന്താകുലയായി ഇരിക്കുന്നത് പതിവായിരുന്നു. എന്താ കാര്യം എന്നു ചോദിച്ചാല്* “ഞാന്* ആരെയും ശല്യപ്പെടുത്താന്* വരുന്നില്ലല്ലോ” എന്ന മറുപടിയായിരിക്കും ലഭിക്കുക.
വളരെപ്പെട്ടെന്ന് കാവ്യ മൂഡൌട്ട് ആകുമായിരുന്നു. നാട്ടിലെ ഓര്*മ്മകളും വീട്ടിലെ ചിന്തകളുമൊക്കെ കാവ്യയെ വല്ലാതെ അലട്ടിയിരുന്നു. ഒരിക്കല്* പോലും അച്ഛനെയും അമ്മയെയും മാറി നിന്നിട്ടില്ലാത്ത കാവ്യയെ ആ ചിന്തകളൊക്കെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാകും. എങ്കിലും ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് നിശാല്* ഒരിക്കലും കരുതിയിരുന്നില്ല. കാവ്യയുടെ മൂഡൌട്ടൊക്കെ മാറി സന്തോഷവതിയാകുമെന്നു തന്നെയാണ് വിചാരിച്ചിരുന്നത്.
കാവ്യ കുവൈറ്റിലേക്ക് തിരിച്ചുവരുന്നില്ല എന്നറിഞ്ഞപ്പോള്* നിശാല്* കൊച്ചിയിലെത്തി കാവ്യയെ കണ്ടിരുന്നു. എന്നാല്* നിശാലിന്*റെ ചോദ്യങ്ങള്*ക്കൊക്കെ മൌനമായിരുന്നു കാവ്യയുടെ മറുപടി.
വലിയൊരു താരത്തിന്*റെ എല്ലാ ബഹുമാനവും തങ്ങള്* ആ മകള്*ക്ക് കൊടുത്തിരുന്നതായി നിശാലിന്*റെ അച്ഛനും അമ്മയും പറയുന്നു. എന്നാല്* ആ മകളില്* നിന്ന് ഒരിക്കലും അതുപോലെ സ്നേഹം തിരിച്ചുകിട്ടിയില്ല. “അച്ഛാ എന്ന് ഒരിക്കല്* പോലും ആ കുട്ടി എന്നെ വിളിച്ചില്ല” - നിശാലിന്*റെ പിതാവ് പറയുന്നു.
വളരെ സന്തോഷവതിയായാണ് കാവ്യാ മാധവന്* വീട്ടില്* കഴിഞ്ഞതെന്ന് നിശാലിന്*റെ അമ്മ മണി മോഹന്* പറഞ്ഞു. എന്നാല്* ഉച്ച സമയങ്ങളില്* ഒറ്റയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കാവ്യ ഇരിക്കുന്നതു കാണാമായിരുന്നു. സിനിമയുടെ മായികലോകത്തു നിന്ന് ഇവിടെയെത്തിയപ്പോഴുണ്ടായ വിരസതയായിരിക്കാം കാവ്യയെ ചിന്താകുലയാക്കിയതെന്നും മണി മോഹന്* പറയുന്നു.
എന്തായാലും നിശാലും കുടുംബവും കാവ്യയെ മറക്കാനാകാതെ കടുത്ത ദു:ഖം ഉള്ളിലൊതുക്കി കഴിയുകയാണ്. കഴിഞ്ഞ വിഷുവിന് വന്നണഞ്ഞ സൌഭാഗ്യം ഇത്രയും പെട്ടെന്ന് ജീവിതത്തില്* നിന്ന് അടര്*ത്തിയെടുത്തതില്* വേദനിക്കുകയാണ് ഈ കുടുംബം.
Last edited by rameshxavier; 03-23-2010 at 10:16 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks