തമിഴകത്തിന്റെ യുവതരംഗമായ സൂര്യയും 'പരുത്തിവീരന്*' സിനിമയിലൂടെ അഭിനയത്തിന്* പുതിയ മാനങ്ങള്* രചിച്ച കാര്*ത്തിയും ഒന്നിക്കുന്നു. ചേട്ടനും അനിയനും അഭിനയിക്കുന്ന ഈ സിനിമ നിര്*മിക്കുന്നത്* കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്* പിക്ച്ചേഴ്സാണ്*. യന്തിരന്* എന്ന സിനിമയ്ക്ക്* ശേഷം സണ്* പിക്ച്ചേഴ്സ്* നിര്*മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും ഇത്*.

ഒരൊറ്റ നായകന്* മാത്രം പ്രാധാന്യമുള്ള സിനിമകളുടെ കാലം കഴിഞ്ഞുവെന്നും ബഹുതാര ചിത്രങ്ങള്* മാത്രമേ ഇനിമുതല്* ബോക്സോഫീസ്* വിജയം നേടുകയുള്ളൂ എന്നും അടുത്തിടെ തമിഴ്* സിനിമാ സംഘടനയുടെ പ്രസിഡന്റ്* ശരത്*കുമാര്* പറയുകയുണ്ടായി. ഉദാഹരണമായി പോക്കിരിരാജ, ക്രിസ്ത്യന്* ബ്രദേഴ്സ്* എന്നീ മലയാള ചിത്രങ്ങളെ പറ്റിയും ശരത്*കുമാര്* എടുത്തുകാണിച്ചു.

എന്തായാലും ശരത്*കുമാര്* പറഞ്ഞത്* പ്രാവര്*ത്തികമാക്കാനുള്ള പുറപ്പാടിലാണ്* സണ്* പിക്ച്ചേഴ്സ്*. മറ്റുള്ളവര്* നിര്*മിക്കുന്ന സിനിമകള്* വിതരണത്തിന്* എടുക്കുകയാണ്* സണ്* ഇതുവരെ ചെയ്തുകൊണ്ടിരുന്നത്*. എന്നാല്* ശങ്കര്* - രജനീകാന്ത്* ഒന്നിക്കുന്ന യന്തിരന്* നിര്*മിച്ചുകൊണ്ട്* സണ്* ഈ പതിവ്* തെറ്റിക്കുകയായിരുന്നു.

പ്രമുഖ താരങ്ങള്* അഭിനയിക്കുന്ന സിനിമകളുടെ സാറ്റലൈറ്റ്* അവകാശം അടക്കമുള്ള വിതരണാവകാശം ഏറ്റെടുക്കാനായി തമിഴകത്ത്* വന്* യുദ്ധമാണ്* നടക്കുന്നത്*. കരുണാനിധി കുടുംബത്തിന്റെ കലൈഞ്ജര്* ടിവിയും മാരന്* കുടുംബത്തിന്റെ സണ്* പിക്ച്ചേഴ്സും തമ്മിലാണ്* യുദ്ധം.

വിജയ്*യുടെ സുറ, സൂര്യയുടെ സിങ്കം, രജനിയുടെ യന്തിരന്* തുടങ്ങിയ സിനിമകളുടെ സാറ്റലൈറ്റ്* അവകാശം അടക്കമുള്ള വിതരണാവകാശം സണ്* പിക്ച്ചേഴ്സിനാണെങ്കില്* സൂര്യയുടെ അടുത്ത സിനിമയായ ഏഴാം അറിവ്*, കമലിന്റെ അടുത്ത പടമായ മന്മഥന്* അമ്പ്* എന്നീ സിനിമകള്* കരുണാനിധിയുടെ പേരക്കുട്ടിയായ ഉദയനിധിക്കാണ്*.