-
പഠാന്* തിളങ്ങി; രാജസ്ഥാന് ജയം
യൂസഫ്* പഠാന്* നടത്തിയ വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്**ബലത്തില്* രാജസ്ഥാന്* റൊയല്*സിന് മൂന്നാം ജയം. ഡെക്കാന്* ചാര്*ജേഴ്*സിനെതിരെ എട്ടു വിക്കറ്റിനാണ് റോയല്**സ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്റെ 149 റണ്*സ് വിജയലക്*ഷ്യം പഠാന്റെ മികവില്* 26 പന്തുകള്* ബാക്കി നില്*ക്കെ മറികടക്കുകയായിരുന്നു.
ഒരിക്കല്* കൂടി വെടിക്കെട്ട് പുറത്തെടുത്ത പഠാന്* എട്ടു സിക്*സറുകളും രണ്ടു ബൗണ്ടറിയും പറത്തി 34 പന്തുകളില്* നിന്നാണ് 73 റണ്*സെടുത്തത്. 45 റണ്*സെടുത്ത ഓപ്പണര്* ലമ്പും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ടോസ്* നേടി ബാറ്റിംഗ്* തെരഞ്ഞെടുത്ത ഡെക്കാന്* ചാര്*ജേസിന് തുടക്കത്തില്* തന്നെ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ നാലാമത്തെ പന്തില്* നായകന്* ഗില്*ക്രിസ്റ്റ്* (1) മടങ്ങി. ഓപ്പണര്* ലക്ഷ്*മണിനും (10) പിന്നീടെത്തിയ ഗിബ്*സിനും (25) സൈമണ്ട്*സിനും (22) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രോഹിത്* ശര്*മ്മയുടെ(49) റണ്*സാണ് ഡെക്കാന് മാന്യമായ സ്കോര്* നേടാന്* സഹായിച്ചത്*. ഷെയിന്* വോണ്* ഒന്നും ടെയിറ്റ്* മൂന്നും നാര്*വാള്* രണ്ടു വിക്കറ്റും വീഴ്ത്തി.
വലിയ കൂട്ടുകെട്ടുകളുയര്*ത്താന്* കഴിയാതെ പോയതാണ് ഡെക്കാണിന് തിരിച്ചടിയായത്. കൂറ്റന്* സ്കോറിലേക്ക്* കുതിച്ച ഡെക്കാനെ ഇടവേളകളില്* പ്രഹരമേല്*പ്പിച്ച്* പിടിച്ചുനിറുത്തിയ വാണിന്റെ തന്ത്രങ്ങളും സ്കോര്* കുറയാന്* ഇടയാക്കി. ഈ വിജയത്തോടെ രാജസ്ഥാന്* റോയല്*സ്* ആറു പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഡെക്കാന്* നാലാം സ്ഥാനത്തായി.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks