-
കേരളത്തിലുമെത്തി മള്**ട്ടിപ്ലക്സ് തീയേറ&
മലയാളിക്ക് മള്*ട്ടിപ്ലക്സെന്നാല്* സംസ്ഥാനത്തിന് പുറത്തുള്ള ചെന്നൈ, ബാംഗ്ലൂര്* തുടങ്ങിയ നഗരങ്ങളില്* മാത്രം ലഭ്യമായിരുന്ന അപൂര്**വ അനുഭവമായിരുന്നു. എന്നാല്* ദുഃഖവെള്ളിയാഴ്ച മുതല്* കേരളത്തിലും ഒരു മള്**ട്ടിപ്ലക്സ് പ്രവര്*ത്തനം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയില്* ആദ്യമായി മള്*ട്ടിപ്ലക്സ് തിയേറ്റര്* ശൃംഖല ആരംഭിച്ച സിനിമാക്സ് കൊച്ചിയിലെ ഇടപ്പള്ളിയിലുള്ള ഒബ്റോണ്* മാളില്* പ്രവര്*ത്തനമാരംഭിച്ചു. നാല് സ്ക്രീനുകളടങ്ങുന്ന മള്*ട്ടിപ്ലക്സ് നടന്* പൃഥ്വിരാജാണ് ഉദ്ഘാടനം ചെയ്തത്.
മള്**ട്ടിപ്ലക്സിലെ ആദ്യചിത്രം താന്തോന്നി ആയിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണി മുതല്* പൊതുജനങ്ങള്*ക്കുള്ള പ്രദര്*ശനം ആരംഭിച്ചിട്ടുണ്ട്. 80 രൂപ മുതല്* 250 രൂപ വരെയാണു ടിക്കറ്റ് നിരക്ക്. ആധുനിക സംവിധാനങ്ങളടങ്ങിയ ഇരിപ്പിടങ്ങളുള്ള ഈ മള്*ട്ടിപ്ലക്സ് തിയേറ്റര്* ഒബ്റോണ്* മാളിന്*റെ നാലാം നിലയിലാണ്. നാലു സ്ക്രീനുകളിലായി മൊത്തം 634 സീറ്റുകളാണുള്ളത്. തിയെറ്റര്* ഒന്നില്* 158ഉം രണ്ടില്* 117ഉം മൂന്നില്* 168ഉം നാലില്* 177ഉം സീറ്റുകളുണ്ട്.
ചാരിക്കിടക്കാന്* പാകത്തിലുള്ള 14 സീറ്റുകള്* ഓരോ തീയേറ്ററിലുമുണ്ട്. 150 ഡിഗ്രിയില്* ചാരാവുന്ന സോഫയോടുകൂടിയ ഈ സീറ്റില്* വിശ്രമിച്ചുകൊണ്ടു പടം കാണാം. സിനിമ കണ്ടുകൊണ്ടിരിക്കെ ചായ, ശീതള പാനീയങ്ങള്*, ലഘുഭക്ഷണം എന്നിവ കഴിക്കാനുള്ള സൗകര്യവുമുണ്ട്.
ഹൈദരാബാദിനുശേഷം സിനിമാക്സിന്*റെ രണ്ടാമത്തെ മള്*ട്ടിപ്ലക്സാണു കൊച്ചിയിലേത്. മുംബൈയിലെ ഏറ്റവും വലിയ മള്*ട്ടിപ്ലക്സ് ശൃംഖലയായ സിനിമാക്സിനു മുംബെയിലും താനെയിലുമായി 38 സ്ക്രീനുകളുണ്ട്. 20 വര്*ഷങ്ങളായി റിയല്* എസ്റ്റേറ്റ് രംഗത്തുള്ള കനാക്കിയ ഗ്രൂപ്പിന്റേതാണ് സിനിമാക്സ്. അടുത്തുതന്നെ കോല്*ക്കത്ത, അഹമ്മദാബാദ്, ബറോഡ എന്നിവിടങ്ങളില്*ക്കൂടി മള്*ട്ടിപ്ലക്സ് തുടങ്ങാന്* ഒരുങ്ങുകയാണ് സിനിമാക്സ്.
കേരളത്തില്* ഇന്നേവരെയില്ലാത്ത സിനിമാ സംസ്കാരമാണ് മള്**ട്ടിപ്ലക്സുകളുടെ വരവോടെ മലയാളിയെ തേടിയെത്തുക. ഹിന്ദി, തമിഴ് ഭാഷകളില്* മള്**ട്ടിപ്ലക്സുകളില്* വരുന്നവരെ മാത്രം ലക്*ഷ്യമാക്കി സിനിമകള്* എടുക്കുന്നുണ്ട്. ‘എ വെനസ്*ഡേ’ എന്ന ഹിന്ദി ചിത്രം മള്*ട്ടിപ്ലക്സുകള്* ഏറ്റെടുത്ത് വന്* വിജയമായ ലോ ബജറ്റ് ചിത്രമാണ്. കേരളത്തിലെ മറ്റ് നഗരങ്ങളിലും മള്**ട്ടിപ്ലക്സുകള്* ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മള്**ട്ടിപ്ലക്സുകള്* പരക്കുന്നതോടെ മലയാള സിനിമയിലേക്ക് പുതിയ കാറ്റ് അടിച്ചുകയറുമെന്ന് പ്രതീക്ഷിക്കാം.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks