മലയാളത്തിന്*റെ സ്വന്തം ശ്രീനിവാസന്* ഒരു ഹിന്ദി ചിത്രത്തിന് തിരക്കഥയെഴുതുന്നു. ‘എസ് ആര്* കെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എസ് ആര്* കെ എന്നാല്* ‘ഷാരുഖ് ഖാന്*’ എന്ന് തെറ്റിദ്ധരിക്കരുത്. ഷാരുഖ് ഈ ചിത്രത്തില്* അഭിനയിക്കുന്നില്ല. വിനയ് പഥക് ആണ് ചിത്രത്തിലെ നായകന്*. ‘എസ് ആര്* കെ’ വിനയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ പേരാണ്. ‘ശിവാജി റാവു ഖോട്ടെ’ എന്നതിന്*റെ ചുരുക്കം.


“എസ് ആര്* കെ എന്ന ഈ സിനിമ ഒരു മലയാള ചിത്രത്തിന്*റെ റീമേക്കാണ്. ശ്രീനിവാസന്* ഒരുക്കിയ ആ സിനിമ ഇഷ്ടപ്പെട്ട ഞാന്* അത് ഹിന്ദിയിലെടുക്കാന്* തീരുമാനിക്കുകയായിരുന്നു. ഹിന്ദി ചിത്രത്തിനു വേണ്ടിയും തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനി തന്നെയാണ്” - വിനയ് പഥക് പറയുന്നു.

ശ്രീനിവാസന്*റെ ഏതു മലയാള ചിത്രമാണ് റീമേക്ക് ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും നല്*കാന്* വിനയ് പഥക് തയ്യാറായില്ല. വടക്കുനോക്കിയന്ത്രമാണെന്ന് സൂചനകള്* ലഭിച്ചിട്ടുണ്ട്. എന്നാല്* ഇക്കാര്യം ശ്രീനിവാസന്* സ്ഥിരീകരിച്ചിട്ടില്ല.

ഹിന്ദിയില്* ശ്രീനി തിരക്കഥ രചിക്കുമ്പോള്* സംഭാഷണം ഒരുക്കുന്നത് മറ്റൊരാളാകും. ചിത്രത്തിലെ താരനിരയെ തീരുമാനിച്ചിട്ടില്ല. ശ്രീനിവാസന്*റെ പല മലയാള ചിത്രങ്ങളും മുമ്പ് ഹിന്ദിയില്* റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീനിയുടെ ‘കഥ പറയുമ്പോള്*’ ഹിന്ദിയില്* ബില്ലു ബാര്*ബറായപ്പോള്* നായകനായത് സാക്ഷാല്* ഷാരുഖ് ഖാന്* ആയിരുന്നു.