സിനിമാ ചിത്രീകരണത്തിനിടയില്* നടി മിത്രാ കുര്യന്* സ്കൂട്ടറില്* നിന്നു വീണു പരിക്ക്*. കാരക്കോണത്തെ ലൊക്കേഷനില്* സ്*കൂട്ടര്* ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ്* നടി വീണത്*. കാരക്കോണത്തും സമീപത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന നോട്ട്* ഔട്ട്* എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു അപകടം നടന്നത്. കൈയ്ക്കും കാലിനും പരിക്കേറ്റു.


സ്കൂട്ടറില്* നിന്ന് വീണത് കണ്ട സഹപ്രവര്*ത്തകര്* ഉടന്* തന്നെ പാഞ്ഞെത്തി മിത്രയെ ആശുപത്രിയില്* എത്തിച്ചു. കാരക്കോണം മെഡിക്കല്* കോളജ്* ആശുപത്രിയില്* പ്രാഥമിക ചികിത്സയ്ക്കു വിധേയയായി. പരിക്ക് നിസാരമാണെന്ന് പിന്നീട് നോട്ട്* ഔട്ടിന്റെ അണിയറ പ്രവര്*ത്തകര്* അറിയിച്ചു.

ജയസൂര്യ - കുഞ്ചാക്കോ ടീമിന്റെ ഗുലുമാല്*, ദിലീപ് നായകനായ ബോഡീഗാര്*ഡ് എന്നീ ചിത്രങ്ങളില്* അഭിനയിച്ചിട്ടുള്ള മിത്രാ കുര്യന്* തമിഴിലെ ഏറെ തിരക്കുള്ള നടിയാണ്. സിദ്ദിക്കിന്റെ സാധു മിരണ്ടാല്*, ആര്*. പവന്* സംവിധാനം ചെയ്ത സൂര്യന്* സട്ട കല്ലൂരി, കരണ്* നായകനായ കന്ദ എന്നിവയാണ് മിത്ര അഭിനയിച്ച തമിഴ് ചിത്രങ്ങള്*. പെരുമ്പാവൂര്*കാരിയാണ് മിത്ര കുര്യന്*.

തെക്കാടയില്* ഫിലിംസിന്റെ ബാനറില്* ജോസഫ്* ജോര്*ജ് നിര്*മിക്കുന്ന ചിത്രമാണ് നോട്ട് ഔട്ട്*. നവാഗതനായ കുട്ടി നടുവില്* തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്* ഋതു ഫെയിം നിഷാന്*, മിത്ര കുരിയന്* എന്നിവര്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്*, അനൂപ്* ചന്ദ്രന്*, ബിജുക്കുട്ടന്*, സുമേഷ്, ശിഹാദ്, കൊച്ചു പ്രേമന്*, ഗിന്നസ് പക്രു തുടങ്ങിയവരും വേഷമിടുന്നു. ചായാഗ്രഹണം ദിലീപ് രാമന്* നിര്*വഹിക്കുന്നു. ഗാന രചന അനില്* പനച്ചൂരാന്*, സംഗീതം വിനു തോമസ്*.