ക്യാപ്റ്റന്* തിലകരത്ന ദില്**ഷന്*റെ വെടിക്കെട്ട് പ്രകടനത്തില്* ത്രിരാഷ്ട്ര ടൂര്*ണ്ണമെന്*റിലെ മൂന്നാം മത്സരത്തില്* ശ്രീലങ്കയ്ക്ക് വിജയം. സിംബാബ്*വെയെ 9 വിക്കറ്റിനാണ് ലങ്ക തോല്**പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്*വെയുടെ സ്കോര്* 118 റണ്*സിലൊതുക്കിയ ബൌളര്*മാരാണ് ലങ്കന്* വിജയത്തിന് അടിത്തറയൊരുക്കിയത്.

ലങ്കയുടെ മാസ്മര ബൌളിംഗിന് മുന്നില്* തകര്*ന്നടിഞ്ഞ സിംബാബ്*വെ ഇരുപത്തിനാലാമത്തെ ഓവറില്* കൂടാരം കയറി. 69 പന്തില്* നിന്ന് 62 റണ്*സ് എടുത്ത മസാകസ്ദ മാത്രമാണ് സിംബാബ്*വെ ബാറ്റിംഗ് നിരയില്* ലങ്കയ്ക്ക് വെല്ലുവിളി ഉയര്*ത്തിയത്. പത്ത് റണ്*സെടുത്ത ലമ്പും 11 റണ്*സെടുത്ത കവന്**ട്രിയും ഒഴികെ മറ്റാര്*ക്കും രണ്ടക്കം കടക്കാനായില്ല.

ടോസ് നേടിയ ശ്രീലങ്ക ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത്തെ ഓവറില്* ഓപ്പണര്* ടെയ്*ലറെ വിക്കറ്റ് കീപ്പര്* ചാണ്**ദിമലിന്*റെ കയ്യിലെത്തിച്ച് ഫെര്*ണാണ്ടൊ ആണ് ലങ്കന്* വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ട് റണ്*സായിരുന്നു ടെയ്*ലറുടെ സംഭാവന. തുടര്*ന്ന് ക്രീ*സിലെത്തിയ ല*മ്പും മസാകാദ്സയുടെ ചേര്*ന്ന് മികച്ച കൂട്ടുകെട്ടിന്*റെ സൂചന നല്*കിയെങ്കിലും ആറാം ഓവറില്* അജന്ത മെന്*ഡിസ് ലമ്പിനെ മടക്കിയതോടെ ഈ വെല്ലുവിളിയും അവസാനിച്ചു. പിന്നീട് മസാകാദ്സയുടെ ഒറ്റയാള്* പോരാട്ടം മാത്രമായിരുന്നു സിംബാബ്*വെയ്ക്ക് തുണ.

ലങ്കയ്ക്ക് വേണ്ടി ഫെര്*ണാണ്ടോയും അജന്ത മെന്*ഡിസും ജീവന്* മെന്*ഡിസും മൂന്ന് വിക്കറ്റുകള്* വീതമെടുത്തു. രണ്**ദീവ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. രണ്**ദീവാണ് മാന്* ഓഫ് ദ മാച്ച്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക പതിനഞ്ചാം ഓവറില്* അനായാസം ലക്*ഷ്യം മറികടന്നു. ഓപ്പണര്*മാരായ ഉപുല്* തരംഗയും ദില്**ഷനും മികച്ച തുടക്കമാണ് ലങ്കയ്ക്ക് നല്*കിയത്. 40 റണ്*സില്* തരംഗ റണ്ണൌട്ടായെങ്കിലും ദില്**ഷന്*റെ വെടിക്കെട്ടില്* ലങ്ക വിജയം നേടുകയായിരുന്നു. ഏഴു ഫോറും ഒരു സിക്സുമടക്കം നാല്**പത്തിയഞ്ച് പന്തില്* നിന്നാണ് ദില്**ഷന്* 60 റണ്*സ് എടുത്തത്.