സിനിമ-സീരിയല്* നടന്* ശ്രീനാഥിനെ മരിച്ച നിലയില്* കണ്ടെത്തി. കോതമംഗലത്തെ ഒരു ഹോട്ടല്* മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്* കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രിയില്* സൂക്ഷിച്ചിരിക്കുകയാണ്.
മോഹന്*ലാല്* നായകനായ 'ശിക്കാര്*' എന്ന സിനിമയില്* ശ്രീനാഥിനൊരു വേഷമുണ്ടായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായാണ് ശ്രീനാഥ് കോതമംഗലത്ത് വന്നത്.
ശാലിനി എന്*റെ കൂട്ടുകാരി, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, കുടുംബപുരാണം, ഇതു ഞങ്ങളുടെ കഥ, ദേവാസുരം, കിരീടം, കിലുകിലുക്കം എന്നീ ചിത്രങ്ങളില്* അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കേരള കഫേ’യിലാണ് ശ്രീനാഥ് അവസാനമായി അഭിനയിച്ചത്. മികച്ച സീരിയല്* നടനുള്ള സംസ്ഥാന അവാര്*ഡ് ലഭിച്ചിട്ടുണ്ട്.
പ്രേക്ഷകര്*ക്ക്* മറക്കാനാവാത്ത ഒട്ടേറെ അഭിനയമുഹൂര്*ത്തങ്ങള്* സമ്മാനിച്ച ശ്രീനാഥിനെ മലയാളികള്* സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ്* കണ്ടിരുന്നത്*. കുടുംബകഥകളില്* നിന്ന്* വിട്ട് ആക്ഷനും കോമഡിക്കും പ്രാധാന്യമുള്ള വേദിയായി സിനിമ മാറിയപ്പോള്* ഇതു രണ്ടും തനിക്ക്* പറ്റിയതല്ലെന്ന്* തിരിച്ചറിഞ്ഞ്* ശ്രീനാഥ്* ടെലിവിഷന്* പരമ്പരകളിലേക്ക്* ചേക്കേറുകയായിരുന്നു.
അഭിനയ രംഗത്ത് മാത്രമായിരുന്നില്ല രാഷ്ട്രീയത്തിലും ശ്രീനാഥ് തന്*റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. കഴിഞ്ഞ ലോക്*സഭ തെരഞ്ഞെടുപ്പില്* കേരളത്തില്* ഒന്*പതു സീറ്റില്* ഒറ്റയ്ക്കു മത്സരിക്കാന്* ശിവസേന തീരുമാനിച്ചപ്പോള്* തിരുവനന്തപുരത്ത് ശിവസേന തങ്ങളുടെ സ്ഥാനാര്*ത്ഥിയാക്കാന്* തീരുമാനിച്ചത് ശ്രീനാഥിനെയായിരുന്നു.
നടി ശാന്തികൃഷ്ണയായിരുന്നു ശ്രീനാഥിന്റെ ഭാര്യ. പിന്നീട് ഇവര്* വേര്*പിരിഞ്ഞു. തുടര്*ന്ന് ശ്രീനാഥ് മറ്റൊരു വിവാഹം കഴിച്ചിരുന്നു.
Bookmarks