മോഹന്*ലാലും സുരേഷ്ഗോപിയും ഒന്നിച്ച ജനകന്* മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. കുടുംബപ്രേക്ഷകര്* ഏറ്റെടുത്ത ഈ ചിത്രത്തിന് നാള്*ക്കുനാള്* തിരക്കേറുകയാണ്. സമീപകാലത്ത് ഇത്രയും ഹൃദയസ്പര്*ശിയായ മുഹൂര്*ത്തങ്ങളുള്ള ഒരു സിനിമ ഉണ്ടായിട്ടില്ല. സുരേഷ്ഗോപിയുടെയും മോഹന്*ലാലിന്*റെയും മത്സരിച്ചുള്ള അഭിനയമാണ് ജനകന്*റെ ഹൈലൈറ്റ്. നവാഗതനായ എന്* ആര്* സഞ്ജീവ് ഒരുക്കിയ ജനകന് എസ് എന്* സ്വാമിയുടെ മികച്ച തിരക്കഥയുടെ പിന്**ബലമുണ്ട്. ജനകനാണ് ഹിറ്റ്ചാര്*ട്ടില്* ഈ വാരവും രണ്ടാം സ്ഥാനത്ത്.


ഇന്* ഗോസ്റ്റ്*ഹൌസ് ഇന്* ഹിറ്റ്ചാര്*ട്ടില്* ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാലിന്*റെ പിഴവുകളില്ലത്ത തിരക്കഥയും മികച്ച സംവിധാനവുമാണ് ചിത്രത്തെ ജനപ്രിയമാക്കുന്നത്. ‘കാളൈ കാളൈ ജല്ലിക്കട്ടു കാളൈ’ എന്ന ഗാനരംഗം തരംഗമായിക്കഴിഞ്ഞു. സിദ്ദിഖിന്*റെ ഗോവിന്ദന്**കുട്ടിയാണ് ഈ ചിത്രത്തില്* സ്കോര്* ചെയ്തിരിക്കുന്നത്. വേണുവിന്*റെ ഛായാഗ്രഹണം മികച്ചതാണ്.

ദിലീപിന്*റെ പാപ്പീ അപ്പച്ചയുടെ കളക്ഷനില്* വര്*ദ്ധനവുണ്ടായിട്ടുണ്ട്. ചിത്രം മുടക്കുമുതല്* തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ. പുതിയ റിലീസുകളില്ലാത്തതും സമ്മര്* വെക്കേഷനും ഈ സിനിമയ്ക്ക് ഗുണമായി. നിലവാരമില്ലാത്ത തിരക്കഥയും സംവിധാനവുമാണെങ്കിലും ദിലീപിന്*റെ പാപ്പി എന്ന കഥാപാത്രം പ്രേക്ഷകര്*ക്ക് ഇഷ്ടമാകുന്നുണ്ട്. ഇന്നസെന്*റിനോ കാവ്യ മാധവനോ പെര്*ഫോം ചെയ്യാന്* അധികമൊന്നുമില്ലാത്ത ചിത്രത്തിലെ ഗാനങ്ങള്* ഭേദപ്പെട്ടവയാണ്.

ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത പ്രമാണിയാണ് നാലാം സ്ഥാനത്ത്. കഥയില്* പുതുമയില്ലാത്തതാണ് ഈ സിനിമയ്ക്ക് തിരിച്ചടിയായത്. ബലമില്ലാത്ത തിരക്കഥയില്* നിന്ന് ഭേദപ്പെട്ടൊരു ചിത്രമൊരുക്കാന്* ഉണ്ണികൃഷ്ണനായിട്ടുണ്ട്. മമ്മൂട്ടിയിലെ പ്രതിഭയ്ക്ക് വെല്ലുവിളിയുയര്*ത്തുന്ന കഥാപാത്രമല്ല പ്രമാണിയിലെ പഞ്ചായത്തു പ്രസിഡന്*റ്. എങ്കിലും വാരാന്ത്യങ്ങളില്* തിയേറ്ററുകള്* ഫുള്ളാകുന്നുണ്ട്.

‘ടി ഡി ദാസന്* സ്റ്റാന്*ഡേര്*ഡ് 6ബി’ ഒരു അത്ഭുത ചിത്രമാണ്. മൌത്ത് പബ്ലിസിറ്റി കൊണ്ട് കളക്ഷനില്* വര്*ദ്ധനവുണ്ടായ സിനിമയാണിത്. മോഹന്* രാഘവന്* എന്ന നവാഗത സംവിധായകന്* ഒരുക്കിയ ഈ സിനിമ ഹിറ്റ്ചാര്*ട്ടില്* അഞ്ചാം സ്ഥാനത്തെത്തി. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തെ പിന്തള്ളിയാണ് ടി ഡി ദാസന്*റെ പ്രകടനം. മലയാള സിനിമയില്* നല്ല ചിത്രങ്ങള്* ഉണ്ടാകുന്നില്ല എന്ന പരാതികള്*ക്ക് മറുപടിയാണ് ഈ ചിത്രം.