വിവാഹ പൂര്*വ ലൈംഗിക ബന്ധത്തെ ന്യായീകരിച്ച് പ്രസ്താവന നടത്തിയ കേസില്* സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ തെന്നിന്ത്യന്* താരം ഖുശ്ബുവിന് മറ്റൊരു സന്തോഷ വാര്*ത്ത കൂടി. ബോളിവുഡിന്*റെ ബിഗ് ബി അമിതാഭ് ബച്ചന്*റെ നായികയാവാനുള്ള ക്ഷണമാണ് ഇപ്പോള്* ഖുശ്ബുവിനെ തേടി വന്നിരിക്കുന്നത്.


ഒരു അച്ഛന്*റെയും മകളുടെയും ആത്മബന്ധത്തിന്*റെ കഥ പറയുന്ന ‘മാഡ് ഡാഡ്’ എന്ന ചിത്രത്തിലാണ് ഖുശ്ബു ബിഗ് ബിയുടെ നല്ലപാതിയാവുന്നത്. രേവതി ശര്*മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്*റെ സ്വന്തം ജീവിതത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് രേവതി ഈ ചിത്രത്തിന്*റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മാധവന്*, രവീണ ടണ്ഠന്*, ജയാ ബച്ചന്* എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘ആപ് കേലിയെ ഹം’ എന്ന ചിത്രമൊരുക്കാനിരുന്ന രേവതി ജയാ ബച്ചന്*റെ അസൌകര്യം കാരണമാണ് മാഡ് ഡാഡിന്*റെ പണിപ്പുരയിലേക്ക് കടന്നത്.

ബോളിവുഡിലേക്കുള്ള തിരിച്ചുപോക്ക് ഖുശ്ബിവിന് സ്വന്തം തറവട്ടിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. ഖുശ്ബു കരിയര്* തുടങ്ങിയതു തന്നെ ബോളിവുഡിലായിരുന്നു. ‘തോഡീസി ബേവഫി’ എന്ന ഹിന്ദി ചിത്രത്തില്* ബാല താരമായാണ് ഖുശ്ബു സിനിമയിലെത്തിയത്.

പിന്നീട് ലാവാരിസ്, മേരി ജംഗ് എന്നീ ഹിന്ദി ചിത്രങ്ങളിലും ഖുശ്ബു അഭിനയിച്ചു. മേരി ജംഗില്* ഖുശ്ബു തകര്*ത്താടിയ ‘ബോല്* ബേബി ബോല്* മേരെ സംഗ് ഡോല്*’ എന്ന ഗാനം ഇപ്പോഴും ഹിന്ദി പ്രേക്ഷരുടെ മനസ്സില്* മായാതെ കിടക്കുന്നു.