-
യുവരാജിനും സഹീറിനും നോട്ടീസ്
വെസ്റ്റിന്*ഡീസിലെ സെന്റ് ലൂസിയ പബ്ബില്* അടിപിടിയുണ്ടാക്കിയെന്ന ആരോപണത്തിന്റെ പേരില്* സീനിയര്* താരങ്ങളായ യുവരാജ് സിംഗ്, സഹീര്*ഖാന്* അടക്കം ആറു പേര്*ക്ക് ബി സി സി ഐ കാരണം കാണിക്കല്* നോട്ടീസ് നല്*കും. ബിസിസിഐ ചീഫ് അഡ്മിനിസ്*ട്രേറ്റീവ് ഓഫീസര്* രത്*നാകര്* ഷെട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ആശിഷ് നെഹ്*റ, രോഹിത് ശര്*മ, പിയൂഷ് ചൗള, രവീന്ദ്ര ജഡേജ എന്നിവര്*ക്കും നോട്ടീസ് നല്*കും. സെലക്ഷന്* സമയത്ത് പൂര്*ണ ശാരീരികക്ഷമത ഇല്ലാത്ത കളിക്കാരെ ഇനിമുതല്* ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ബി സി സി ഐ തീരുമാനിച്ചു. കളിക്കാര്*ക്ക് പരുക്കുണ്ടെങ്കിലും അത് പരമ്പരയ്ക്ക് മുന്*പ് ഭേദമാവുമെന്ന പ്രതീക്ഷയില്* ടീമില്* ഉള്*ക്കൊള്ളിക്കുന്ന സമ്പ്രദായം നിര്*ത്തലാക്കുകയാണെന്നാണ് ബി സി സി ഐവൃത്തങ്ങള്* വ്യക്തമാക്കി.
ഇനിമുതല്* പൂര്*ണ ശാരീരികക്ഷമത ഉള്ളവരെ മാത്രമെ ടീമിലേക്ക് സെലക്ഷനായി പരിഗണിക്കുകയുള്ളൂവെന്ന് ഒരു മുതിര്*ന്ന ബി സി സി ഐ അംഗം പറഞ്ഞു. ഇന്നലെ സമാപിച്ച ട്വന്*റി-20 ലോകകപ്പില്* ഇന്ത്യന്* ക്രിക്കറ്റ് ടീമിന്*റെ മോശം പ്രകടനത്തിന് കാരണം പൂര്*ണ ശാരീരികക്ഷമത ഇല്ലാത്ത കളിക്കാരാണെന്ന് കോച്ച് ഗാരി കിര്*സ്റ്റണ്* ബി സി സി ഐയ്ക്ക് നല്*കിയ റിപ്പോര്*ട്ടില്* വ്യക്തമാക്കിയിരുന്നു.
ടീമിലെ എട്ട് കളിക്കാര്* അമിത ഭാരമുള്ളവരാണെന്നും മൂന്ന് താരങ്ങള്*ക്ക് ഒരു തരത്തിലുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിലും പങ്കെടുക്കാനുള്ള ഫി*റ്റ്നസ് ഇല്ലെന്നും കിര്*സ്റ്റണ്* റിപ്പോര്*ട്ടില്* വ്യക്തമാക്കിയിരുന്നു. യുവരാജ് സിംഗ്, സഹീര്* ഖാന്*, രോഹിത് ശര്*മ എന്നിവരെയാണ് കിര്*സ്റ്റണ്* റിപ്പോര്*ട്ടില്* പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് ബി സി സി ഐയുടെ തീരുമാനം.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks