ഓരോ സിനിമയ്ക്കും ശേഷം വര്*ഷങ്ങളുടെ ഇടവേള എടുക്കുന്ന സംവിധായകനാണ് സിദ്ദിഖ്. തന്*റെ സിനിമ മുമ്പ് ആരും പറയാത്ത വിഷയങ്ങള്* കൈകാര്യം ചെയ്യണമെന്ന് നിര്*ബന്ധമുള്ള സംവിധായകന്*. ഹിറ്റുകള്* മാത്രം നല്*കുന്ന സിദ്ദിഖ് മലയാളത്തിലും തമിഴിലും ഏറ്റവും വിലപിടിപ്പുള്ള സംവിധായകന്* കൂടിയാണ്. എന്തായാലും ഈ വര്*ഷം സിദ്ദിഖ് ബോളിവുഡിലേക്ക് കടക്കുകയാണ്.

മലയാളത്തില്* ഹിറ്റായ ബോഡിഗാര്*ഡിന്*റെ ഹിന്ദി റീമേക്കിലൂടെയാണ് സിദ്ദിഖ് ബോളിവുഡിലെത്തുന്നത്. തന്*റെ ആദ്യ ഹിന്ദി ചിത്രത്തില്* സല്*മാന്* ഖാനെയാണ് അദ്ദേഹം നായകനാക്കുന്നത്. അസിന്* നായികയാകുമെന്നാണ് സൂചന.

“ഞാന്* ബോഡിഗാര്*ഡിന്*റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സല്*മാന്* ഖാനാണ് ചിത്രത്തിലെ നായകന്*. സല്*മാന്*റെ കമ്പനി തന്നെയാണ് ചിത്രം നിര്*മ്മിക്കുന്നത്” - സിദ്ദിഖ് വ്യക്തമാക്കി.

ബോഡിഗാര്*ഡിന്*റെ തമിഴ് പതിപ്പായ കാവല്*ക്കാരന്*റെ(പേര് മാറാനിടയുണ്ട്) തിരക്കിലാണ് ഇപ്പോള്* സിദ്ദിഖ്. ഇളയദളപതി വിജയ്*യും അസിനുമാണ് ജോഡി. മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വിജയ് ആയിരിക്കും കാവല്*ക്കാരനിലൂടെ പ്രേക്ഷകന് മുന്നിലെത്തുക എന്ന് സിദ്ദിഖ് ഉറപ്പ് നല്*കുന്നു.

സിദ്ദിഖ് ഹിന്ദിയിലെത്തുന്നത് ആദ്യമായാണെങ്കിലും അദ്ദേഹം സംവിധാനം ചെയ്ത ചില മലയാള ചിത്രങ്ങള്* പ്രിയദര്*ശന്* ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് വന്* വിജയം സൃഷ്ടിച്ചിട്ടുണ്ട്. ഹേരാഫേരി, ഹല്*ചല്* തുടങ്ങിയ സിനിമകള്* ഉദാഹരണം.