ഹോളിവുഡിലെ അതികായന്* മാര്*ട്ടിന്* സ്കോര്*സീസ് തന്*റെ അടുത്ത ചിത്രത്തില്* ഇന്ത്യന്* സുന്ദരി ഐശ്വര്യ റായിയെ നായികയാക്കുന്നു. ഇതിന്*റെ പ്രാഥമിക ചര്*ച്ചകള്* പൂര്*ത്തിയായി. കഴിഞ്ഞ ദിവസം കാനില്* ഇരുവരും കൂടിക്കാഴ്ച നടത്തി.


ആഷിനെ തന്*റെ ചിത്രത്തില്* നായികയാക്കണമെന്ന് സ്കോര്*സീസ് ആഗ്രഹം പ്രകടിപ്പിച്ചിട്ട് ഏറെക്കാലമായി. സഞ്ജയ് ലീലാ ബന്*സാലി സംവിധാനം ചെയ്ത ‘ദേവദാസ്’ കണ്ടതുമുതലാണ് സ്കോര്*സീസിനെ കടുത്ത ‘ആഷ് പ്രേമം’ ബാധിച്ചത്. കാനില്* വച്ചു കണ്ടപ്പോള്* ഒന്നിക്കേണ്ട പ്രൊജക്ടിനെക്കുറിച്ച് അദ്ദേഹം ആഷിനെ ധരിപ്പിച്ചു. സ്കോര്*സീസിനൊപ്പം ഐശ്വര്യ ഡിന്നര്* കഴിക്കുകയും ചെയ്തു.

ഉദയ് ശങ്കറിന്*റെ ക്ലാസിക് ബാലേയായ ‘കല്*പ്പന’ സിനിമയാക്കാന്* മാര്*ട്ടിന്* സ്കോര്*സീസ് ശ്രമിക്കുന്നുണ്ട്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായാകും ഐശ്വര്യ റായ് എത്തുകയെന്ന് സൂചനയുണ്ട്.

ഷട്ടര്* ഐലന്*ഡ്, ദി ഡിപ്പാര്*ട്ടഡ്, ദി ഏവിയേറ്റര്*, ഗാങ്സ് ഓഫ് ന്യൂയോര്*ക്ക്, കാസിനോ, ദി ഏജ് ഓഫ് ഇന്നസെന്*സ്, കേപ് ഫിയര്*, ദി ലാസ്റ്റ് ടെം*പ്റ്റേഷന്* ഓഫ് ക്രൈസ്റ്റ്, ദി കിംഗ് ഓഫ് കോമഡി, ടാക്സി ഡ്രൈവര്*, റേഗിംഗ് ബുള്* തുടങ്ങിയ വമ്പന്* ചിത്രങ്ങളുടെ സംവിധായകനാണ് മാര്*ട്ടിന്* സ്കോര്*സീസ്. മികച്ച സംവിധായകനുള്ള ഓസ്കര്* ഉള്*പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്* അദ്ദേഹം നേടിയിട്ടുണ്ട്.