-
തിയേറ്ററുകളില്* പോക്കിരിരാജ്!

പോക്കിരിരാജ വന്* ഹിറ്റിലേക്ക് കുതിക്കുകയാണ്. ‘രജനീകാന്തും വിജയ്*യും ഒരുമിച്ച് അഭിനയിക്കുന്ന ഒരു തമിഴ് പടം പോലെ’ എന്നാണ് ചിത്രത്തെക്കുറിച്ച് ഉയര്*ന്നിട്ടുള്ള അഭിപ്രായം. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ്ഫുള്ളായാണ് പോക്കിരിരാജ പ്രദര്*ശിപ്പിക്കുന്നത്. മമ്മൂട്ടിയെക്കാള്* പൃഥ്വിരാജ് ഷൈന്* ചെയ്യുന്ന സിനിമ എന്നത് യുവാക്കളെ കൂടുതല്* ആകര്*ഷിക്കുന്നു. ഗാനരംഗങ്ങളിലും ആക്ഷന്* രംഗങ്ങളിലും പൃഥ്വി കസറുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം ഹിറ്റ്ചാര്*ട്ടില്* ഒന്നാമതാണ്.
നവാഗതനായ മമാസ് സംവിധാനം ചെയ്ത ‘പാപ്പീ അപ്പച്ചാ’ സൂപ്പര്*ഹിറ്റാണ്. നല്ല ഗാനങ്ങളും ദിലീപിന്*റെ കോമഡിയുമാണ് ചിത്രത്തെ വിജയമാക്കുന്നത്. അശോകന്*, സുരേഷ് കൃഷ്ണ എന്നിവര്*ക്ക് വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചത്. ദുര്*ബലമായ തിരക്കഥയില്* നിന്ന് ഇത്രയും വലിയ ഹിറ്റ് ഉണ്ടായത് സിനിമാലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഹിറ്റ്ചാര്*ട്ടില്* രണ്ടാം സ്ഥാനത്താണ് പാപ്പീ അപ്പച്ചാ.
ലാല്* സംവിധാനം ചെയ്ത ഇന്* ഗോസ്റ്റ് ഹൌസ് ഇന്* ഹിറ്റ് ചാര്*ട്ടില്* മൂന്നാമതാണ്. മെഗാഹിറ്റാണ് ഈ ചിത്രം. ലാലിന്*റെ സംവിധാനമികവാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. കോമഡിയും ഹൊററും ചേര്*ന്ന ട്രീറ്റ്മെന്*റ് പ്രേക്ഷകര്* അംഗീകരിച്ചുകഴിഞ്ഞു. വേണുവിന്*റെ ക്യാമറാവര്*ക്ക് മികച്ചതാണ്. രാധികയുടെയും നെടുമുടിയുടെയും അഭിനയം ശ്രദ്ധേയം.
സത്യന്* അന്തിക്കാടിന്*റെ ‘കഥ തുടരുന്നു’ ഹിറ്റ് ചാര്*ട്ടില്* നാലാം സ്ഥാനത്താണ്. പതിവു സത്യന്* ചിത്രം എന്ന പേരുനേടിയതു തന്നെയാണ് ചിത്രത്തിന്*റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചത്. ശരാശരി കളക്ഷനില്* തുടരുന്ന ഈ സിനിമയ്ക്ക് കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റവും ഉണ്ടാകുന്നില്ല. ഒരു ശരാശരി വിജയം മാത്രമായി ഈ ചിത്രം ഒതുങ്ങുമെന്നാണ് സിനിമാ വിദഗ്ധരുടെ പ്രവചനം.
മോഹന്*ലാല്* നായകനായ അലക്സാണ്ടര്* ദി ഗ്രേറ്റിന് ബോക്സോഫീസില്* തണുത്ത പ്രതികരണമാണ്. ഹിറ്റ്ചാര്*ട്ടില്* ചിത്രം അഞ്ചാം സ്ഥാനത്താണ്. ‘റെയ്ന്**മാന്*’ എന്ന ഹോളിവുഡ് ചിത്രമാണ് ഈ സിനിമയ്ക്ക് പ്രചോദനം. എന്നാല്* തിരക്കഥയിലെ പാളിച്ചയും അവിശ്വസനീയമായ കഥാപശ്ചാത്തലവും അലക്സാണ്ടറിന് വിനയായി. മുരളി നാഗവള്ളി സംവിധാനം ചെയ്ത ഈ ബിഗ്ബജറ്റ് ചിത്രം പരാജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്*റ് മി’യാണ് പുതിയ റിലീസ്. ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉയര്*ന്നിട്ടുള്ളത്. അടുത്തവാരത്തോടെ ഈ ചിത്രം ഹിറ്റ്ചാര്*ട്ടില്* ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks