-
ട്വന്*റി20യെ മറികടക്കാന്* പോക്കിരിരാജയ്ക്
മലയാള സിനിമാലോകത്ത് പുതിയ വിവാദം ഉയര്*ന്നിരിക്കുന്നു. താരസംഘടനയായ ‘അമ്മ’യുടെ ബാനറില്* ദിലീപ് നിര്*മ്മിച്ച ‘ട്വന്*റി20’യും ടോമിച്ചന്* മുളകുപ്പാടം നിര്*മ്മിച്ച ‘പോക്കിരിരാജ’യുമാണ് വിവാദത്തില്* പെട്ടിരിക്കുന്നത്. ഇരു ചിത്രങ്ങളുടെയും നിര്*മ്മാതാക്കള്* തമ്മിലാണ് തര്*ക്കം. ട്വന്*റി20യുടെ ആദ്യവാര കളക്ഷനെ പോക്കിരിരാജ മറികടന്നു എന്നൊരു വാര്*ത്ത നേരത്തേ പരന്നിരുന്നു. എന്നാല്* ഇത് സത്യമല്ല എന്ന വാദവുമായാണ് ട്വന്*റി20യുടെ അണിയറപ്രവര്*ത്തകര്* രംഗത്തെത്തിയിരിക്കുന്നത്.
പോക്കിരിരാജയുടെ ആദ്യവാര ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയര്* 110 കേന്ദ്രങ്ങളില്* നിന്ന് 2.21 കോടി രൂപയായിരുന്നു. ട്വന്*റി20യുടേത് 2.03 കോടി മാത്രമാണെന്നാണ് വാര്*ത്തകള്* വന്നത്. എന്നാല്* ഇതിനെ ട്വന്*റി20യുടെ നിര്*മ്മാതാവ് ദിലീപിന്*റെ വിതരണക്കമ്പനിയായ മഞ്ജുനാഥ റിലീസിന്*റെ മാനേജര്* വ്യാസന്* എടവനക്കാട് ഖണ്ഡിക്കുന്നു. ട്വന്*റി20യുടെ ആദ്യവാര ഷെയര്* മൂന്നുകോടിക്ക് മേല്* ആണെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
“പോക്കിരിരാജ ട്വന്*റി20യെ മറികടന്നു എന്നത് വസ്തുതാവിരുദ്ധമായ വാര്*ത്തയാണ്. ട്വന്*റി20ക്ക് 113 കേന്ദ്രങ്ങളില്* നിന്ന് 3.11 കോടി രൂപയാണ് ആദ്യവാരം ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയര്* ലഭിച്ചത്. ട്വന്*റി20 റിലീസായി ആദ്യ രണ്ടു ദിവസം കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും 100 രൂപയായിരുന്നു ടിക്കറ്റ് ചാര്*ജ്ജ് എന്നകാര്യം ഓര്*ക്കണം. പോക്കിരിരാജയ്ക്ക് എറണാകുളം കവിതയില്* ബാല്*ക്കണിക്ക് 70 രൂപയും കോഴിക്കോട് അപ്സരയില്* 60 രൂപയും മറ്റുള്ളയിടങ്ങളില്* അമ്പതോ അതില്* താഴെയോ ആയിരുന്നു ടിക്കറ്റ് ചാര്*ജ്ജ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്* ട്വന്*റി20യുടെ മാത്രം പേരിലാണ്” - വ്യാസന്* വ്യക്തമാക്കുന്നു.
പോക്കിരിരാജ ഹിറ്റാണെന്ന് വ്യക്തമായയുടന്* ‘ട്വന്*റി20യുടെ കളക്ഷന്* റെക്കോര്*ഡ് തകര്*ത്തു’ എന്ന അവകാശവാദം ഉയര്*ന്നതിനെ വ്യാസന്* എടവനക്കാട് ചൂണ്ടിക്കാട്ടുന്നു. “ട്വന്*റി20യുടെ കളക്ഷന്* റെക്കോര്*ഡ് തകര്*ത്തു എങ്കില്* അക്കാര്യം തെളിയിക്കാന്* ഞങ്ങള്* അവരെ വെല്ലുവിളിക്കുകയാണ്. ഞങ്ങളുടെ ഡെയ്*ലി കളക്ഷന്* റിപ്പോര്*ട്ട് പരിശോധിച്ചാല്* സത്യം മനസിലാകും.”
എന്തായാലും പോക്കിരിരാജയുടെ പ്രവര്*ത്തകര്* ഇക്കാര്യത്തില്* ഉടന്* പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks