-
കാണ്ഡഹാറില്‍* ലാലിനു നായിക പാര്*വതി
‘കാണ്ഡഹാര്‍*’ ചിത്രീകരണം ആരംഭിക്കുകയാണ്. മോഹന്‍*ലാല്‍*, അമിതാഭ് ബച്ചന്*, ഗണേഷ് വെങ്കിട്ടരാമന്* എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍*. മോഹന്‍*ലാല്‍* മേജര്‍* മഹാദേവന്* എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍*ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍*ച്ചയായി മേജര്‍* രവി ഒരുക്കുന്ന ചിത്രമാണ് കാണ്ഡഹാര്‍*. മുന്‍* മിസ് വേള്*ഡ് റണ്ണറപ്പ് പാര്*വതി ഓമനക്കുട്ടനാണ് ഈ ചിത്രത്തില്‍* മോഹന്‍*ലാലിന് നായികയാകുന്നത്.
ഈ ചിത്രത്തില്‍* ആരെയാണ് മോഹന്‍*ലാലിന് നായികയാക്കുക എന്ന കാര്യത്തില്‍* മേജര്‍* രവിക്ക് അധികം അന്വേഷണം നടത്തേണ്ടി വന്നില്ല. തന്*റെ ‘മാടന്**കൊല്ലി’ എന്ന ചിത്രത്തില്‍* നായികയാക്കാന്‍* ആദ്യം പാര്*വതി ഓമനക്കുട്ടനെ മേജര്‍* രവി പരിഗണിച്ചിരുന്നു. എന്നാല്‍* ചില പ്രത്യേക കാരണങ്ങളാല്‍* ആ പ്രൊജക്ട് നടന്നില്ല. മികച്ച ഒരു സിനിമയിലൂടെ മലയാളത്തില്‍* തുടക്കം കുറിക്കണമെന്ന് പാര്*വതിക്ക് ആഗ്രഹമുണ്ടായിരുന്നു. അതു മനസിലാക്കിയ മേജര്‍* രവി കാണ്ഡഹാറില്‍* മോഹന്‍*ലാലിന്*റെ നായികയായി പാര്*വതിയെ തീരുമാനിക്കുകയായിരുന്നു.
മോഹന്‍*ലാലിനൊപ്പം മലയാളത്തില്‍* തുടക്കം കുറിക്കാനായതില്‍* ആവേശത്തിലാണ് പാര്*വതി. കാണ്ഡഹാറില്‍* ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് പാര്*വതിയുടേത്. ഇതിനൊപ്പം തന്നെ ‘ഉമാമഹേശ്വരം’ എന്ന ചിത്രത്തിലൂടെ തമിഴിലും പാര്*വതി ഓമനക്കുട്ടന്* രംഗപ്രവേശം നടത്തുകയാണ്.
കാണ്ഡഹാറിലെ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് ‘കാണ്ഡഹാര്‍*’ എന്ന ചിത്രത്തിന്*റേത്. മുമ്പ് തമിഴ് സൂപ്പര്‍*താരം സൂര്യയെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചെങ്കിലും അവസാനനിമിഷം അദ്ദേഹം പിന്**മാറുകയായിരുന്നു. ഗണേഷ് വെങ്കിട്ടരാമനാണ് ഇപ്പോള്‍* ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദിതാരം സുനില്‍* ഷെട്ടി അതിഥിതാരമായി എത്തുമെന്നും സൂചനയുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks