-
മോഹന്‍*ലാല്‍* സെലക്ടീവാകുന്നു, ഇനി വര്*ഷം 4 ചി

യൂണിവേഴ്സല്‍* സ്റ്റാര്‍* മോഹന്‍*ലാല്‍* ചില കടുത്ത തീരുമാനങ്ങളിലേക്ക്. സൌഹൃദങ്ങളുടെ പേരില്‍* താന്‍* ഇനി ആര്*ക്കും ഡേറ്റ് നല്*കില്ലെന്ന് പ്രഖ്യാപിക്കുകയാണ് താരം. താന്‍* കൂടുതല്‍* സെലക്ടീവാകുകയാണെന്നും മോഹന്‍*ലാല്‍* വ്യക്തമാക്കുന്നു.
ഇനിമുതല്‍* മോഹന്‍*ലാല്‍* ഓരോ വര്*ഷവും നാലു ചിത്രങ്ങളില്‍* മാത്രമേ അഭിനയിക്കൂ. തിരക്കഥ പൂര്*ത്തിയായതിനു ശേഷം മാത്രമേ അഭിനയിച്ചു തുടങ്ങുകയുള്ളൂ. സൌഹൃദങ്ങളുടെ പേരില്‍* ഡേറ്റ് നല്*കുന്നത് ആര്*ക്കും ഗുണം ചെയ്യുന്ന കാര്യമല്ലെന്നും മോഹന്‍*ലാല്‍* പറയുന്നു.
ഇനിയുള്ള വര്*ഷങ്ങളില്* തന്*റെ ചിത്രങ്ങള്‍*ക്ക് കൃത്യമായ പ്ലാനിംഗ് ഏര്*പ്പെടുത്തുമെന്ന് മോഹന്‍*ലാല്‍* പറയുന്നു. കഥയുടെ ചില ഭാഗങ്ങള്‍* മാത്രം പറയുന്ന രീതി അനുവദിക്കില്ല. പൂര്*ണമായ തിരക്കഥ ലഭിച്ചതിന് ശേഷം മാത്രമേ അഭിനയിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. ഷൂട്ടിംഗിന് എത്തുന്നതിന് മുമ്പ് അടുത്ത ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂള്‍* വിവരങ്ങള്‍* ലഭിച്ചിരിക്കണം. ചിത്രീകരണത്തില്‍* നിര്*മ്മാതാവിന്*റെ ഇടപെടല്‍* നിര്*ബന്ധമാക്കുമെന്നും മോഹന്‍*ലാല്‍* അറിയിച്ചു.
മോഹന്‍*ലാലിനെ നായകനാക്കി വന്‍* ബജറ്റ് ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. ശിക്കാര്‍*, കാണ്ഡഹാര്‍*, കാസനോവ എന്നിവയാണ് ഇതില്‍* പ്രധാനം. കാസനോവയുടെ ലൊക്കേഷന്‍* കാണാനായി ആന്‍*റണി പെരുമ്പാവൂര്‍* ഇപ്പോള്‍* ബാങ്കോക്കില്‍* സന്ദര്*ശനം നടത്തുകയാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks