Results 1 to 1 of 1

Thread: ലാലിന്*റെ നായികയാകാന്* തമന്നയ്ക്ക് സമയമി

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ലാലിന്*റെ നായികയാകാന്* തമന്നയ്ക്ക് സമയമി


    സംവിധായകന്* അനിലിന് ഇനി മറ്റ് നായികമാരെ തിരയാം. മോഹന്*ലാലിന്*റെ നായികയായി തെന്നിന്ത്യന്* താരറാണി തമന്ന എത്തില്ലെന്ന് ഉറപ്പായി. മോഹന്*ലാലിന്*റെ നായികയായി തമന്ന മലയാളത്തിലെത്തുന്നു എന്ന വാര്*ത്തകള്* തമന്നയോട് അടുത്ത വൃത്തങ്ങള്* നിഷേധിച്ചു. സമയമില്ലാത്തതാണത്രേ, ലാല്* ചിത്രത്തിലേക്കുള്ള ഓഫര്* തമന്ന നിരസിക്കാന്* കാരണം.


    “തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള നായികയാണ് തമന്ന. ഇപ്പോള്* തമ്മു അമേരിക്കയില്* അവധിക്കാലം ചെലവഴിക്കുകയാണ്. മടങ്ങിയെത്തിയാലുടന്* നാലു ചിത്രങ്ങളിലാണ് അവര്* അഭിനയിക്കുന്നത്. ധനുഷ്, കാര്*ത്തി എന്നിവരോടൊപ്പം രണ്ട് തമിഴ് ചിത്രങ്ങളും അല്ലു അര്*ജുന്*, നാഗചൈതന്യ എന്നിവര്*ക്കൊപ്പം രണ്ട് തെലുങ്ക് സിനിമകളും. ഇതിനിടയില്* മോഹന്*ലാലിന്*റെ നായികയായി മലയാള ചിത്രത്തില്* അഭിനയിക്കാന്* തമന്നയ്ക്കെവിടെ സമയം?” - താരസുന്ദരിയോട് അടുത്ത വൃത്തങ്ങള്* ചോദിക്കുന്നു.

    ‘ദൌത്യം’ എന്ന സൂപ്പര്*ഹിറ്റ് ചിത്രം സംവിധാനം ചെയ്ത അനില്* നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് മോഹന്*ലാലിന്*റെ നായികയായി തമന്നയെ പരിഗണിച്ചത്. തമന്ന ‘നോ’ പറഞ്ഞതോടെ തമിഴിലെയും തെലുങ്കിലെയും പല നായികമാര്*ക്കു വേണ്ടിയും ചര്*ച്ചകള്* നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

    അടിവേരുകള്*, ദൌത്യം, സൂര്യഗായത്രി, ഗംഗോത്രി എന്നീ സിനിമകള്* സംവിധാനം ചെയ്തിട്ടുള്ള അനില്* ഒരുക്കുന്ന പുതിയ ചിത്രവും ഒരു ആക്ഷന്* ത്രില്ലറാണ്. അനില്* തന്നെയാണ് തിരക്കഥ രചിക്കുന്നത്. തോമസ് സെബാസ്റ്റിയന്* നിര്*മ്മിക്കുന്ന ഈ ചിത്രത്തിന് പഴയകാല ഛായാഗ്രാഹകന്* ജയാനന്* വിന്*സന്*റ് ക്യാമറ ചലിപ്പിക്കുന്നു. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.
    Last edited by rameshxavier; 05-27-2010 at 10:11 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •