മന്**മദന്* അമ്പ്! മനസിലായില്ലേ? ‘മന്**മദശരം’ എന്ന് കേട്ടിട്ടില്ലേ? അതുതന്നെ. കമലഹാസന്* നായകനാകുന്ന പുതിയ ചിത്രത്തിന്*റെ പേരാണിത്. കെ എസ് രവികുമാര്* സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പരിഗണിക്കുന്ന മൂന്നാമത്തെ പേരാണിത്.


‘യാവരും കേളീര്*’ എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം പരീക്ഷിച്ച പേര്. പിന്നീട് അത് ‘കാരുണ്യം’ എന്ന് മാറ്റി. ഇപ്പോഴിതാ, ‘മന്**മദന്* അമ്പ്’ എന്ന പേരിലെത്തി നില്*ക്കുന്നു. എന്നാല്* ഈ പേര് ഇനി മാറില്ലെന്നാണ് അണിയറ പ്രവര്*ത്തകര്* പറയുന്നത്.

കമലിന്*റെ നൂറാം ചിത്രമായിരുന്ന ‘രാജപാര്*വൈ’യിലെ ഒരു ഗാനത്തിലാണ് ‘മന്**മദന്* അമ്പ്’ എന്ന വാക്കുള്ളത്. അതുകൊണ്ടുതന്നെ ഈ ടൈറ്റിലിനോട് കമലഹാസന് പ്രിയം കൂടും. റെഡ് ജയന്*റ് മൂവീസിന്*റെ ബാനറില്* ഉദയാനിധി സ്റ്റാലിന്* നിര്*മ്മിക്കുന്ന ഈ ചിത്രത്തില്* കമലിനെ കൂടാതെ മാധവന്*, ത്രിഷ എന്നിവരും പ്രധാന താരങ്ങളാണ്.

അവ്വൈ ഷണ്**മുഖി, തെനാലി, പഞ്ചതന്ത്രം, ദശാവതാരം എന്നീ സിനിമകളാണ് കമലിനെ നായകനാക്കി കെ എസ് രവികുമാര്* ഒരുക്കിയത്. ഈ ചിത്രങ്ങളെല്ലാം വന്* ഹിറ്റുകളായി. അതുകൊണ്ടുതന്നെ മന്**മദന്* അമ്പില്* പ്രതീക്ഷ ഏറെയാണ്. ദേവി ശ്രീ പ്രസാദ് ആണ് ഈ സിനിമയ്ക്ക് സംഗീതസംവിധാനം നിര്*വഹിക്കുന്നത്.