ഏഷ്യാകപ്പിനുള്ള സ്ക്വാഡില്* യുവതാരങ്ങളെ ഉള്*പ്പെടുത്തണമെന്ന് പാകിസ്ഥാന്* ക്യാപ്റ്റന്* ഷാഹിദ് അഫ്രീദി. മുതിര്*ന്ന താരങ്ങള്*ക്കൊപ്പം മൂന്നോ നാലോ പുതുമുഖങ്ങളും വേണമെന്നും എങ്കില്* മാത്രമേ ഏകദിന ടീമെന്ന നിലയില്* ബാലന്*സ് കിട്ടുകയുള്ളുവെന്നും അഫ്രീദി പറഞ്ഞു. 2011 ലോകകപ്പ് കൂടി മുന്**നിര്*ത്തിയാണ് തന്*റെ അഭിപ്രായമെന്നും അഫ്രീദി കൂട്ടിച്ചേര്*ത്തു.

പുതുമുഖങ്ങള്*ക്ക് അവസരം നല്*കാന്* ഉചിതമായ സമയമാണിതെന്ന് ലോകകപ്പിന്*റെ വരവ് സൂചിപ്പിച്ച് അഫ്രീദി സൂചിപ്പിച്ചു. ഏഷ്യാകപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള സ്ക്വാഡില്* നിന്ന് പത്തൊമ്പതു വയസുകാരനായ ഹമ്മദ് അസാമിനെ ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അഫ്രീദി. എന്നാല്* സാധ്യതാ താരങ്ങളുടെ തെരഞ്ഞെടുപ്പില്* താനോ കോച്ച് വഖാര്* യൂനിസോ ഇടപെട്ടിട്ടില്ലെന്ന് അഫ്രീദി പറഞ്ഞു.

സെലക്ടര്*മാരാണ് സാധ്യതാ താരങ്ങളെ തെരഞ്ഞെടുത്തതെന്നും എന്നാല്* ക്യാപ്റ്റനെന്ന നിലയ്ക്ക് തനിക്കും കോച്ച് എന്ന നിലയില്* വഖാര്* യൂനിസിനും യുവതാരങ്ങളെ ഉള്*പ്പെടുത്തണമെന്ന അഭിപ്രായമാണുള്ളതെന്നും അഫ്രീദി വിശദീകരിച്ചു. ഇപ്പോള്* ടീമിലെത്തിയെങ്കില്* മാത്രമേ ഭാവിയില്* മുതിര്*ന്ന താരങ്ങള്*ക്ക് പിന്തുണ നല്*കാന്* യുവതാരങ്ങള്*ക്ക് കഴിയൂ എന്ന് അഫ്രീദി ചൂണ്ടിക്കാട്ടി.

ഷൊയൈബ് മാലിക്കിനെ സാധ്യതാ പട്ടികയില്* ഉള്*പെടുത്തിയത് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്* അഫ്രീദി തയ്യാറായില്ല. സെലക്ഷന്* ലഭിച്ച എല്ലാ കളിക്കാരും തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടവരാണെന്ന് അഫ്രീദി ചൂണ്ടിക്കാട്ടി.