‘ഒരുനാള്* വരും’ എന്ന ചിത്രത്തിന്*റെ രചയിതാവായ ശ്രീനിവാസനെതിരെ കഥാമോഷണം ആരോപിക്കപ്പെട്ടിട്ട് ദിവസങ്ങളായതേയുള്ളൂ. ഇപ്പോഴിതാ, ശ്രീനിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സത്യന്* അന്തിക്കാടിന് നേരെയും ആരോപണം ഉയര്*ന്നിരിക്കുന്നു. സത്യന്*റെ ‘കഥ തുടരുന്നു’ എന്ന പുതിയ ചിത്രത്തിന്*റെ കഥ മോഷണമാണെന്നാണ് ആരോപണം.


പത്രപ്രവര്*ത്തകനും നോവലിസ്റ്റുമായ ഹംസ ആലുങ്ങലാണ് സത്യന്* അന്തിക്കാടിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2005ല്* പൂര്*ണ പബ്ലിക്കേഷന്*സ് പ്രസിദ്ധീകരിച്ച ‘മഴ തോരാതെ’ എന്ന തന്*റെ നോവലിന്*റെ കഥ മോഷ്ടിച്ചാണ് സത്യന്* ‘കഥ തുടരുന്നു’ സൃഷ്ടിച്ചതെന്നാണ് ഹംസ ആരോപിച്ചിരിക്കുന്നത്.

ഗര്*ഭിണിയായ യുവതി ഭര്*ത്താവിന്*റെ മരണത്തോടെ ഒറ്റപ്പെടുന്നു. പിന്നീടുള്ള അവളുടെ അലച്ചിലാണ് ‘മഴ തോരാതെ’ എന്ന നോവലിന്*റെ പ്രമേയം. ഇതുതന്നെയാണ് സത്യന്* അന്തിക്കാട് ‘കഥ തുടരുന്നു’ എന്ന ചിത്രത്തില്* പകര്*ത്തി വച്ചിരിക്കുന്നതെന്ന് ഹംസ ആലുങ്ങല്* ആരോപിക്കുന്നു. ഇക്കാര്യം ചിത്രത്തിന്*റെ നിര്*മ്മാതാവിന്*റെ ശ്രദ്ധയില്* പെടുത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നാണ് ഹംസ പറയുന്നത്.

തന്*റെ നോവല്* അനുവാദമില്ലാതെ മോഷ്ടിച്ച് സിനിമയാക്കിയതിന് നിയമനടപടിക്കൊരുങ്ങുകയാണ് ഹംസ ആലുങ്ങല്*. എന്നാല്* ഈ ആരോപണത്തോട് സത്യന്* അന്തിക്കാട് ഇതുവരെ പ്രതികരിച്ചിട്ടില്ല.