Results 1 to 1 of 1

Thread: സീനിയേഴ്സില്* ജയറാം - പത്മപ്രിയ

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default സീനിയേഴ്സില്* ജയറാം - പത്മപ്രിയ


    അമൃതം, അഞ്ചിലൊരാള്* അര്*ജ്ജുനന്*, കാണാകണ്**മണി എന്നീ ചിത്രങ്ങള്*ക്ക് ശേഷം ജയറാം - പത്മപ്രിയ ജോഡി വീണ്ടും ഒന്നിക്കുന്നു. പോക്കിരിരാജയുടെ സംവിധായകനായ വൈശാഖ് സംവിധാനം ചെയ്യുന്ന ‘സീനിയേഴ്സ്’ എന്ന ചിത്രത്തിലാണ് ജയറാമിന് പത്മപ്രിയ നായികയാകുന്നത്. ബിജു മേനോന്*, റഹ്*മാന്* എന്നിവരും നായകനിരയിലുണ്ട്. മറ്റൊരു നായകനെയും നായികയെയും തീരുമാനിച്ചിട്ടില്ല.


    നര്*മത്തിലൂടെ കഥ പറയുന്ന ഒരു കുടുംബചിത്രമായിരിക്കും ഇത്. പോക്കിരിരാജ ബിഗ് ബജറ്റ് ചിത്രമായിരുന്നെങ്കില്* സീനിയേഴ്സ് ലോ ബജറ്റ് ചിത്രമായിരിക്കുമെന്ന് സംവിധായകന്* വൈശാഖ് പറയുന്നു. ബിജുമേനോന്*, റഹ്*മാന്* എന്നിവര്*ക്ക് നായകനിരയിലേക്കുള്ള തിരിച്ചുവരവായിരിക്കും ഈ സിനിമ.

    ചോക്ലേറ്റ്, റോബിന്**ഹുഡ് തുടങ്ങിയ തിരക്കഥകളെഴുതിയ സച്ചി - സേതു ടീമാണ് സീനിയേഴ്സിന് തിരക്കഥ രചിക്കുന്നത്. നിര്*മ്മാണം വൈശാഖ് രാജന്*. മലയാളത്തിലെ നാലു സൂപ്പര്*സ്റ്റാറുകള്* ആയിരിക്കും ഈ ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് ആദ്യം റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* പിന്നീട് ഈ ചിത്രം ലോ ബജറ്റില്* ഒരുക്കാന്* സംവിധായകന്* തീരുമാനിക്കുകയായിരുന്നു.

    ഓഗസ്റ്റ് മധ്യത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു. പഴശ്ശിരാജയ്ക്ക് ശേഷം പത്മപ്രിയ നായികയാകുന്ന മലയാളചിത്രം കൂടിയാണ് സീനിയേഴ്സ്.
    Last edited by rameshxavier; 06-05-2010 at 04:56 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •