-
ഞാന്* പ്രണയത്തിലാണ്: റീമ കല്ലിങ്കല്*

ബുദ്ധിയുള്ള, ബോള്*ഡായ പെണ്*കുട്ടിയായാണ് സിനിമാലോകം റീമ കല്ലിങ്കലിനെ പരിഗണിക്കുന്നത്. ശ്വേതാ മേനോന് ശേഷം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ധൈര്യപൂര്*വം സഞ്ചരിക്കുന്ന നടിയാണ് റീമ. ഇപ്പോഴിതാ ഈ പെണ്*കുട്ടി തുറന്നു പറയുന്നു, താന്* ഒരാളുമായി പ്രണയത്തിലാണെന്ന്. എന്നാല്* റീമയുടെ ഹൃദയം കവര്*ന്നത് സിനിമയില്* നിന്നുള്ള ആരുമല്ല.
“എന്നെ സ്നേഹിക്കാന്* എത്ര പേര്* തള്ളിക്കയറി വന്നാലും ഒരാള്*ക്കല്ലേ ഹൃദയത്തില്* ഇടമുണ്ടാകൂ, ആ ഇടം ഫില്ലാണ്” - റീമ വെളിപ്പെടുത്തുന്നു. റീമയുടെ പ്രണയം സ്വന്തമാക്കിയ ആള്* ഒരു ബിസിനസുകാരനാണ്. അഭിമുഖങ്ങളിലൊന്നും തന്നെക്കുറിച്ച് വെളിപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതുകൊണ്ട് കൂടുതലൊന്നും പറയാനാവില്ല. വിവാഹം വരെ അതൊരു സസ്പെന്*സായി ഇരുന്നോട്ടെ - റീമ വ്യക്തമാക്കി.
പ്രണയത്തിലാണെങ്കിലും അതു വലിയ കോളിളക്കമൊന്നും ഉണ്ടാക്കാന്* പോകുന്നില്ലെന്നാണ് റീമയുടെ പക്ഷം. കാരണം, രണ്ടുപേരും ഒരേ മതസ്ഥരാണത്രേ. രണ്ടുപേര്*ക്കും ജീവീതം കുറച്ചുകൂടി പ്ലാന്* ചെയ്യാനുണ്ടെന്നും അതിന് ശേഷമേ വിവാഹം ഉണ്ടാകൂ എന്നും റീമ വെളിപ്പെടുത്തുന്നു.
വിവാഹം കഴിഞ്ഞാലും താന്* അഭിനയരംഗത്തുണ്ടാകുമെന്ന് റീമ പറയുന്നു. “വിവാഹം കഴിഞ്ഞാലുടന്* അവസാനിപ്പിക്കാനുള്ളതാണ് കലാജീവിതം എന്നു ഞാന്* കരുതുന്നില്ല. 45 വയസ്സു വരെയെങ്കിലും കലാരംഗത്തു തുടരണം. ഇതിനിടയില്* നല്ല സാമ്പത്തിക ഭദ്രതയിലെത്തണം. ശിഷ്ടകാലം, ഞങ്ങള്*ക്കൊരുമിച്ച് ലോകം മുഴുവന്* ചുറ്റിനടക്കണം. ഇതൊക്കെയാണ് സ്വപ്നങ്ങള്*” - മലയാളത്തിലെ ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* റീമ കല്ലിങ്കല്* പറയുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks