ഒരുകാലത്ത് കലാഭവന്* മണി നായകനാകുന്ന സിനികള്* ആഴ്ചയിലൊന്ന് എന്ന രീതിയില്* റിലീസ് ചെയ്തിരുന്നു. മിക്കതും ലോ ബജറ്റ്, നിലവാരമില്ലാത്ത ചിത്രങ്ങള്*. ഏതാണ്ട് അതുപോലെ ഒരു അവസ്ഥയിലാണ് ഇപ്പോള്* സൂപ്പര്* സ്റ്റാര്* സുരേഷ്ഗോപി. തന്*റെ പ്രതാപകാലത്തിറങ്ങിയ സിനിമകളുടെ നിഴല്* പോലുമാകാന്* അദ്ദേഹത്തിന്*റെ ഇപ്പോഴത്തെ ചിത്രങ്ങള്*ക്ക് കഴിയുന്നില്ല. മാത്രമല്ല, ഓരോ മാസവും സുരേഷ് ഗോപി ചിത്രങ്ങളുടെ റിലീസ് നടക്കുന്നു. ആരും ശ്രദ്ധിക്കാതെ അവയൊക്കെ തിയേറ്റര്* വിട്ടുപോകുകയും ചെയ്യുന്നു.

‘റിംഗ് ടോണ്*’ എന്ന സിനിമയാണ് അടുത്തിടെ സുരേഷ് ഗോപിയുടേതായി റിലീസ് ചെയ്ത ചിത്രം. കഥയിലോ ആഖ്യാനത്തിലോ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത, വിരസത സൃഷ്ടിക്കുന്ന സിനിമയെന്നാണ് റിപ്പോര്*ട്ടുകള്*. എന്നാല്*, എന്നത്തേയും പോലെ സിനിമ ബോറാണെങ്കില്* മിണ്ടാതെ പോകുന്ന പ്രേക്ഷകരല്ല ഇപ്പോഴുള്ളത്. അത്, കോട്ടയത്ത് ഒരു തിയേറ്ററില്* പ്രതിഫലിക്കുകയും ചെയ്തു.

സിനിമ കണ്ട് നിയന്ത്രണം വിട്ട കുറച്ചുപേര്* തിയേറ്ററില്* അക്രമം അഴിച്ചുവിടുകയായിരുന്നു. കസേരകള്* നശിപ്പിച്ച അവര്* പ്രൊജക്ടര്* റൂമിനുനേരെ ബീര്* കുപ്പികള്* വലിച്ചെറിഞ്ഞു. തിയേറ്ററിന് പുറത്തിറങ്ങിയ പ്രേക്ഷകര്* ഡിസ്പ്ലേ ബോര്*ഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. വലിയ നാശനഷ്ടമാണ് ആളുകള്* തിയേറ്ററിനുണ്ടാക്കിയതെന്ന് തിയേറ്റര്* ഉടമ പറഞ്ഞു. അക്രമികളെ പൊലീസ് അറസ്റ്റുചെയ്തു.

“ഒരു നിമിഷം പോലും സഹിച്ചിരിക്കാന്* പറ്റാത്ത സിനിമയാണിതെ”ന്ന് തിയേറ്ററില്* ബഹളമുണ്ടാക്കിയവര്* പൊലീസിനോട് പറഞ്ഞത്രേ. സുരേഷ്ഗോപി ഇതൊക്കെ അറിയുന്നുണ്ടോ ആവോ?