ബിഗ് ബജറ്റ് ആക്ഷന്* ത്രില്ലറുകളുടെ സംവിധായകന്* എ ആര്* മുരുഗദോസ് വീണ്ടും ഹിന്ദിയിലേക്ക്. പുതിയ തമിഴ് ചിത്രമായ ‘ഏഴാം അറിവ്’ പൂര്*ത്തിയായ ശേഷം ഹിന്ദി ചിത്രം ആരംഭിക്കും. ഇതിന്*റെ തിരക്കഥ പൂര്*ത്തിയായിക്കഴിഞ്ഞു. മെഗാഹിറ്റായ ‘ഗജിനി’ക്ക് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ഹിന്ദിച്ചിത്രത്തില്* അക്ഷയ് കുമാറാണ് നായകന്*.

200 കോടിയിലധികമാണ് ഗജിനി എന്ന ഹിന്ദിച്ചിത്രം വാരിക്കൂട്ടിയത്. ഇതോടെ ബോളിവുഡ് നിര്*മ്മാതാക്കള്*ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനായി മുരുഗദോസ് മാറുകയായിരുന്നു.

എന്തായാലും അദ്ദേഹത്തിന്*റെ രണ്ടാമത്തെ ഹിന്ദിച്ചിത്രം നിര്*മ്മിക്കുന്നത് വിപുല്* ഷായാണ്. ഗജിനിയേക്കാള്* വലിയൊരു ആക്ഷന്* ചിത്രത്തിനാണ് മുരുഗദോസ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് ആക്ഷന്* കിംഗായ അക്ഷയ് കുമാറിനെ നായകനാക്കിയതും.

ആക്ഷന്* രംഗങ്ങള്*ക്കു വേണ്ടി മാത്രം 25 കോടി രൂപ ചെലവഴിക്കാനാണ് വിപുല്* ഷാ തീരുമാനിച്ചിരിക്കുന്നത്. “ഇത് ഒരു റീമേക്ക് ചിത്രമല്ല. ഒറിജിനലാണ്. ഗജിനി പോലെ തന്നെ ഈ സിനിമയും അടിസ്ഥാനപരമായി ഒരു ലവ് സ്റ്റോറിയാണ്. ശക്തമായ ആക്ഷന്* പശ്ചാത്തലം ഉണ്ടെന്ന് മാത്രം” - എ ആര്* മുരുഗദോസ് പറഞ്ഞു.