ബംഗ്ലാദേശിനെ കറക്കി വീഴ്ത്തി ഏഷ്യാകപ്പില്* ഇന്ത്യ പ്രയാണം തുടങ്ങി. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ഉയര്*ത്തിയ 168 റണ്*സ് വിജയലക്*ഷ്യം നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. വെറും ആറു റണ്*സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ വീരേന്ദര്* സേവാഗും 28 റണ്*സിന് രണ്ടുവിക്കറ്റെടുത്ത നെഹ്*റയുമാണ് ബംഗ്ലാദേശിനെ തകര്*ത്തത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഒരു ഘട്ടത്തില്* ഒരു വിക്കറ്റ് നഷ്ടത്തില്* 81 റണ്*സ് എന്ന നിലയിലായിരുന്നു. പിന്നെ അത് 100 - 4 എന്ന നിലയിലായി. 12 റണ്*സ് എടുക്കുന്നതിനിടെയാണ് അവരുടെ ആറുവിക്കറ്റുകള്* നഷ്ടപ്പെട്ടത്. ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശിനെ പന്തുകൊണ്ട് നിലം*പരിശാക്കുകയാണ് സേവാഗ് ചെയ്തത്.

ആറു റണ്*സിന് നാലുവിക്കറ്റെടുത്ത സേവാഗിന്*റെ ഈ നേട്ടം നാലു വിക്കറ്റ് നേട്ടത്തിന്*റെ ചരിത്രത്തില്* രണ്ടാം സ്ഥാനം നേടി. ഹര്*ഭജന്* സിംഗ്, രവീന്ദ്ര ജഡേജ, രോഹിത് ശര്*മ, പ്രവീണ്* കുമാര്* എന്നിവര്* ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തമിം ഇഖ്ബാല്*(22), ഇം*റുള്* കയേസ്(37), മൊഹമ്മദ് അഷ്*റഫുള്*(20), മുഷ്*ഫിഖര്* റഹിം(30), മഹ്*മദുള്ള(23) എന്നിവരാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്* ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കാര്യങ്ങള്* എളുപ്പമായിരുന്നു. ഗൌതം ഗംഭീറിന്*റെ അര്*ദ്ധസെഞ്ച്വറി(82)യാണ് ഇന്ത്യന്* ബാറ്റിംഗിന് കരുത്തേകിയത്. 38 റണ്*സെടുത്ത് ധോണിയും തിളങ്ങി. ഇന്ത്യയ്ക്ക് വിജയലക്*ഷ്യം കണ്ടെത്താന്* വേണ്ടിവന്നത് 30.4 ഓവറുകള്* മാത്രം