-
പാകിസ്ഥാനെതിരായ മത്സരം കടുത്തതാകും: ഗംഭ&
ഏഷ്യാ കപ്പ് ക്രിക്കറ്റില്* ശനിയാഴ്ച പാകിസ്ഥാനെതിരെ നടക്കുന്ന മത്സരം കടുത്തതായിരിക്കുമെന്ന് ഇന്ത്യന്* ഓപ്പണര്* ഗൌതം ഗംഭീര്*. ഇന്ത്യയ്ക്കെതിരായ മത്സരം പാകിസ്ഥാന് ജീവന്**മരണ പോരാട്ടമായിരിക്കും. ഇത്തരം സമ്മര്*ദ്ദ ഘട്ടങ്ങളില്* പാക് ടീമിന്*റെ പ്രകടനം പ്രവചനാതീതമാണ്. അതിനാല്* സമ്മര്*ദ്ദത്തെ അതിജീവിക്കുന്നവര്* മത്സരത്തില്* ജയിക്കുമെന്നും ഗംഭീര്* പറഞ്ഞു.
ഇന്ത്യയ്ക്ക് മികച്ചൊരു ബൌളിംഗ് നിരയുണ്ട്. അതിനാല്* മികച്ച സ്കോര്* നേടാനായാല്* പാകിസ്ഥാനെ പിടിച്ചുകെട്ടാനാവുമെന്നും ഗംഭീര്* ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരം അനായാസമാക്കിയതിന്*റെ ക്രെഡിറ്റ് ബൌളര്*മാര്*ക്ക് മാത്രമാണ്. ഹര്*ഭജനും സേവാഗും ജഡേജയും ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്.
വളരെക്കാലത്തിനുശേഷമാണ് ഞാന്* 50 ഓവര്* മത്സരം കളിക്കുന്നത്. അതിനാല്* ബാറ്റിംഗിന് ഇറങ്ങിയപ്പോള്* പരമാവധിസമയം ക്രീസില്* നിലയുറപ്പിക്കാനാണ് താന്* ശ്രമിച്ചതെന്നും ഗംഭീര്* പറഞ്ഞു. അതേസമയം ധാംബുള്ള സ്റ്റേഡിയത്തിലെ വെളിച്ചത്തില്* സംതൃപ്തനല്ലെന്നും ഗംഭീര്* പറഞ്ഞു.
വെളിച്ചക്കുറവ്മൂലം പന്ത് കാണാന്* ബുദ്ധിമുട്ടിരുന്നുവെന്നും ഗംഭീര്* പറഞ്ഞു. അതുകൊണ്ട് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ കുറഞ്ഞ സ്കോറിലൊതുക്കുന്ന ടീമിനായിരിക്കും വിജയസാധ്യതയെന്നും ഗംഭീര്* കൂട്ടിച്ചേര്*ത്തു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks