-
മമ്മൂട്ടിക്ക് പ്രിയാമണി നായിക

മെഗാസ്റ്റാര്* മമ്മൂട്ടിയുടെ നായികയായി പ്രിയാമണി അഭിനയിക്കുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും പ്രിയാമണിയും ഒന്നിക്കുന്നത്. പ്രിയ ആദ്യമായാണ് മമ്മൂട്ടിയുടെ നായികയാകുന്നത്. മമ്മൂട്ടി - മോഹന്*ലാല്* - ദിലീപ് - ജയറാം - സുരേഷ്ഗോപി എന്നീ വന്* സ്റ്റാറുകള്*ക്കൊപ്പം ഇതുവരെയും പ്രിയാമണി അഭിനയിച്ചിരുന്നില്ല. യംഗ് സൂപ്പര്*സ്റ്റാര്* പൃഥ്വിരാജിനൊപ്പമാണ് പ്രിയ ഏറ്റവും കൂടുതല്* ചിത്രങ്ങളില്* നായികയായത്.
മമ്മൂട്ടിയുടെ നായികയാകാനുള്ള ഈ അവസരം മലയാളത്തിലെ മറ്റ് സീനിയേഴ്സിന്*റെ സിനിമകളിലേക്കുള്ള പാതയൊരുക്കുമെന്ന വിശ്വാസത്തിലാണ് പ്രിയാമണി. അതേസമയം, രഞ്ജിത് തന്നെ ഒരുക്കിയ ‘തിരക്കഥ’ എന്ന ചിത്രത്തില്* നായികയായിരുന്നു ഈ താരം.
‘പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ്’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. ചെറമ്മല്* ഈനാശു ഫ്രാന്*സിസ് അഥവാ സി ഇ ഫ്രാന്*സിസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്* അഭിനയിക്കുന്നത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്വന്തം പ്രാഞ്ചിയേട്ടനാണ് ഇയാള്**. തൃശൂരില്* അരി മൊത്തവ്യാപാരമാണ് കക്ഷിയുടെ ജോലി.
രാഷ്ട്രീയവും കള്ളസ്വാമിമാരും വ്യവസായവുമെല്ലാം ഈ ചിത്രത്തിലൂടെ ആക്ഷേപഹാസ്യത്തിന്*റെ കൂരമ്പുകളില്* കൊരുക്കപ്പെടുന്നു. പാലേരി മാണിക്യത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് പ്രാഞ്ചിയേട്ടന്*. ചിത്രത്തിന്*റെ തിരക്കഥ പൂര്*ത്തിയായി. ജൂലൈ ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുന്നത്. വേണുവാണ് ഛായാഗ്രഹണം
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks