Results 1 to 10 of 27

Thread: കവിത

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default കവിത

    കടിയ്ക്കാന്* വന്നത്
    എന്തിനെന്ന്
    മറന്നു പോയൊരു
    അരണ
    മറവിയിലേക്കു തന്നെ
    തിരിച്ചു പോയി

    ഇടയ്ക്കിടയ്ക്ക്
    മുകള്*പ്പരപ്പില്* വന്ന്
    മിന്നലായ് മറഞ്ഞത്
    എത്ര വലവീശിയിട്ടും
    കുരുങ്ങിയില്ല
    പരീക്ഷാ ഹാളില്*

    അതൊരു തിരിച്ചറിവായിരുന്നു
    മൂന്നാം കൊല്ലവും തോറ്റിരുന്ന
    ബഞ്ചില്*
    കോമ്പസ്സുകൊണ്ട്
    തെങ്ങുകയറ്റക്കാരന്* ഗോപാലന്റെ
    ചിത്രം വരച്ചത്

    തെങ്ങിന്റെ മണ്ടയിലിരുന്ന്
    ഒരു നോട്ടം കൊണ്ട്
    മൂപ്പുമിളപ്പും തിരിയ്ക്കുമ്പോള്*
    അവിശ്വസനീയം പോലെ
    കണ്ടു കിട്ടി
    മൂന്നാം ക്ലാസ്സില്* മറന്നു വച്ചൊരു
    മയില്*പ്പീലി

    മുടികെട്ടി വച്ച
    കോഞ്ഞാട്ടയ്ക്കു മുകളില്*
    തിരുകി വച്ചിരിക്കുന്നു

    നഗ്നനായിരുന്നില്ല
    കുളിത്തൊട്ടിയിലായിരുന്നില്ല
    തേടിയലഞ്ഞൊരുത്തരത്തിന്റെ
    തോന്നലുമായിരുന്നില്ല
    എന്നിട്ടും
    കൂവിവിളിച്ചു കൊണ്ട്
    എഴുന്നേറ്റോടി

    മഞ്ഞവരയ്ക്കുന്ന
    തെങ്ങോലകള്*ക്കു മുകളിലൂടെ
    ചിറകു വിരുത്തി!

    കവി: അനീഷ് പി ഏ



    Keywords: Malayalam kavithakal, malayalam poems, poems,author of poems
    Last edited by sherlyk; 01-13-2011 at 04:55 AM.

  2. #2
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    തുന്നല്*ക്കാരി
    തുന്നിയതൊന്നും
    എടുത്തണിയുന്നില്ല

    തൂപ്പുകാരി
    തൂത്തിടത്തൊന്നും
    ഇരിക്കുന്നില്ല
    വെപ്പുകാരിയുമാണ്
    വെച്ചതൊന്നും രുചിക്കില്ല

    സൂചിയില്*
    ചൂലില്*
    അടുപ്പില്*
    വന്നുനിന്നു സംസാരിക്കുക
    ഒഴുക്കിനെക്കുറിച്ചാവും

    ഉടുപ്പിട്ട്
    വൃത്തിയായി
    ഉണ്ട്
    അവിടൊക്കെത്തന്നെ
    കെട്ടിക്കിടന്നു ചീയും നമ്മള്*

    കവി: പ്രതീഷ് എം.പി

  3. #3
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    പുഴു തന്നെ തിന്നാന്* വരുമ്പോ
    ഴെന്തുകൊണ്ടിലകള്*
    പുഴുവിനെത്തിന്നുന്നില്ല...?

    കണ്ടില്ലേ
    ഞെട്ടോടെ പറിച്ചെടുത്ത്
    കുട്ടികളിങ്ങനെ
    കണ്ണും
    വായും
    തുളച്ച്
    മുഖംമൂടി വച്ച്
    ഓടിക്കളിക്കുന്നത്


    തന്നെ തിന്നാന്* വന്ന
    ഒരു പുഴുവിനെയെങ്കിലും
    തിന്നിരുന്നെങ്കില്*
    കുട്ടികളിങ്ങനെ
    ചെയ്യുമായിരുന്നോ !



    കവി: അനീഷ് പി ഏ

  4. #4
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    കയ്പവളളിയുടെ തല
    നീണ്ടു നീണ്ടു വന്നു;
    നട്ടു നനച്ചത്
    വെറുതെയാവില്ലെന്ന വിശ്വാസവും പന്തലിട്ട്
    കാത്തിരുന്നു
    പ്രണയം
    ഹൃദയത്തെ മൂടും പോലെ
    പാവല്*വളളി പന്തലുമൂടി
    തളിരിട്ടു, തണലിട്ടു.
    സ്ലേറ്റില്*
    ആദ്യമായ് എഴുതിയ വാക്കു വളര്*ന്ന്
    ജീവിതത്തിലും
    പന്തലിടുന്നത്
    സ്വപ്നം കണ്ടിരുന്നു
    പൂവും കായുമില്ലാത്ത
    പാവല്*പ്പടര്*പ്പിനു മുകളില്*
    നോക്കുകുത്തിയുടെ കുപ്പായമിട്ട്
    കരിക്കലം തലയില്* കമഴ്ത്തി
    വെളുത്ത് ചിരിച്ച് നിന്നു
    വിശന്ന വയര്*
    വയ്ക്കോലു തന്നെയോ
    എന്ന നോട്ടങ്ങളെ
    കരിങ്കണ്ണാ...!
    എന്നു ചിതറിച്ച്



    കവി: അനീഷ് പി ഏ

  5. #5
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    ഞാവല്*പ്പഴങ്ങള്*
    വീണുകൊണ്ടിരുന്നു

    കിളികള്* കൊത്തിയിടുന്നതാണ്
    കാറ്റില്*
    പൊഴിയുന്നതുമാണ്


    മരച്ചുവട്ടില്*
    ഞാവല്*പ്പഴങ്ങള്*
    ചിതറിക്കിടക്കുന്നു
    ചീഞ്ഞപഴങ്ങള്*ക്കു മുകളില്*
    തുടുത്ത പഴങ്ങള്*
    എന്ന വണ്ണം


    പാര്*ക്കില്* വന്ന
    കുട്ടികള്*
    കല്ലുപാകിയ വഴിയിലൂടെ വന്ന്
    ഞാവല്*പ്പഴം പെറുക്കുന്നു
    കിളികൊത്തിയതോ
    കാറ്റു വീഴ്ത്തിയതോ
    എന്നൊന്നും നോക്കാതെ
    കടിച്ചുകൊണ്ട് ചിരിക്കുന്നു
    ചീഞ്ഞതോ തുടുത്തതോ
    എന്നൊന്നും നോക്കാതെ
    പെറുക്കിക്കൂട്ടുന്നു

    ഉടുപ്പില്*
    കറയാക്കുന്നു
    അരികിലിട്ട സിമന്റു ബഞ്ചില്*
    ആരും കാണാതെ നമ്മള്*
    നാക്കുനീട്ടി
    ഞാവല്*പ്പഴത്തിന്റെ രക്തക്കറ
    കാണിക്കുന്നു



    കവി: അനീഷ് പി ഏ

  6. #6
    Join Date
    Nov 2009
    Posts
    76,596

    Default ജാതിഭേതം

    മതാന്ധമീലോകമൊരു ഹോമകുണ്ഡം
    മുഴു നാളീകേരം മന്നിലീ മര്*ത്യ ജന്മം
    കണ്ടാലയിത്തം തൊട്ടാലയിത്തം
    പണ്ടെന്റെ നാടിതിന്* പശ്ചാത്തലം
    പേരില്* തെളിയേണമെന്റെ ജാതി
    പോരു തുടങ്ങേണം ജാതി നോക്കി
    പാരില്* മനുജനിന്നെത്ര ജാതിയതു
    പരതാതിരുന്നാല്* പിന്നെന്തു ജാതി
    നാരായ മുനയാല്* നാവില്* കുറിക്കുന്നൊ
    രാദ്യാക്ഷരം ഹരിശ്രീയാകയാലെ
    വേണ്ടെന്റെ മക്കളെ നിങ്ങള്* പഠിക്കേണ്ട
    ഹരിയും ശ്രീയും നിന്നില്* വന്നു കൂടും
    ചോറിങ്ങു തിന്നിട്ടു കൂറങ്ങു കാട്ടും
    താടിയും തൊപ്പിയും പേരിനായ് വെയ് ക്കും
    നാവില്* വഴങ്ങാത്ത പേരിടും പിന്നതി
    തീവ്രവാദത്തിന്നു കോപ്പു കൂട്ടും
    വൈദികനെ നമ്മള്* വിറകാക്കി മാറ്റും
    ദൈവ മണവാട്ടികള്*തന്* മാനം കെടുത്തും
    വൈഭവം വേണമീനാട്ടില്* വാഴാന്*
    ദൈവ ഭയമുള്ളോര്* മാനുഷര്* പെരുകുവോളം
    പള്ളി പൊളിച്ചിട്ടമ്പലം കെട്ടി
    പടിപൂജ ചെയ് തു പാലഭിഷേകവും
    ദീപങ്ങളൊക്കെയും കെട്ടടങ്ങി
    ദേവ വിഗ്രഹം കാറ്റില്* പറന്നു പോയി
    കാരണമെന്തെന്നറിഞ്ഞിട്ടുമറിയാത്തോര്*
    കാരണോന്മാരായ് ചമഞ്ഞിടുന്നോരവര്*
    ജാതി ചോദിക്കയും പറകയും വേണ്ടെന്നൊ
    രാചാര്യ വചനവും വിസ്മരിക്കുന്നുവൊ!!
    മത സൗഹാര്*ദ്ദം ഘോരഘോരം മന്ത്രി
    മതി മറന്നങ്ങു വിളിച്ചുകൂവും
    മണ്ട ശിരോമണീ കയ്യടിക്കും പിന്നെ
    മണ്ടത്തരം കേട്ടു കോരിത്തരിക്കും

    ഉത് ഘാടകനായ് വന്ന മന്ത്രി തന്റെ
    ഉദ്യമം വിട്ടങ്ങു പിന്*തിരിഞ്ഞു
    നിലവിളക്കില്* തിരി തെളിച്ചുവെന്നാല്*
    വ്രണപ്പെടുംപൊല്* തന്റെ മതവികാരം
    കാലത്തിന്* ഘടികാരം പിന്നാക്കമോടും
    കാര്യങ്ങളെല്ലാമെ നേര്* വഴിക്കായിടും
    കവിമനമെന്നുമതിന്നായ് കൊതിക്കും
    കടല്* തേടിയോടും പുഴയെന്നപോലെ
    തീരത്തിന്* പാപം കഴുകി മായ്ക്കും
    തിരമാല തിങ്ങും മഹാസമുദ്രമെ
    കരയിലീ മര്*ത്യ മാനസം തന്നിലെ
    കല്*മഷം കഴുകിയൊഴുക്കുമൊ നീ?

    രചന:അജി ചിറ്റാര്*


  7. #7
    Join Date
    Nov 2009
    Posts
    76,596

    Default ബി. ടി ഇറച്ചിക്കോഴി

    ആര്*ത്തി കത്തിയാല്* ഉയിരെടുക്കും മുന്*പെ
    നേര്*ത്തൊരു തേങ്ങലാല്* വിറപൂണ്ട്
    തലകീഴായ് ത്രാസില്* തൂങ്ങിയാടുന്നു
    തലപ്പാവു വെയ്ക്കാത്ത കോഴി ജന്മം.
    പല വഴിയേ വന്നോരു വരിയായി നില്പ്പു
    പുറന്തോലുരിഞ്ഞു പൊതിഞ്ഞു വാങ്ങാന്*
    കഴുത്തു മുറിഞ്ഞങ്ങു വീപ്പയില്* വീഴുമ്പോള്*
    എന്തേ ഞാന്* കേള്*പ്പതു പെരുമ്പറ ശബ്ദമൊ..
    പ്രാണനെ കൈകൊട്ടി തിരികെ വിളിപ്പതോ?

    അച്ഛനോ അമ്മയോ ആരെന്നറിയാത്ത
    അരുമകള്*ക്കൊരുപിടിയന്നം ചികയാത്ത
    പരുന്തേത് പുള്ളേത് പതിരേതെന്നറിയാത്ത
    കൊക്കരക്കൊയെന്നു കൂവിവിളിച്ചെന്നെ
    ഇരവൊടുങ്ങുമ്പോളുണര്*ത്താത്ത കോഴി
    അങ്കവാലില്ലാത്ത പടവാളെടുക്കാത്ത
    തങ്കത്തൂവല്* മെല്ലെ ചീകി മിനുക്കാത്ത
    പച്ചില തളിര്* നുള്ളി വെറുതേ കൊറിക്കാത്ത
    പൂഴിമണ്ണില്* നീന്തി നീന്തി കുളിക്കാത്ത
    മുറ്റമടിക്കാത്ത ചുണ്ടു മിനുക്കാത്ത
    കാല്* വിരലാലൊരു കോലം വരയ്ക്കാത്ത
    മഴത്തുള്ളിക്കിടയിലൂടിറയത്തേക്കോടാത്ത
    മുറം വിളിക്കുമ്പോളോടിയണയാത്ത
    ചാണകം മെഴുകിയോരിറയത്തു കാഷ്ടിച്ചു
    ഗോക്കള്*ക്കഹങ്കാരിയാവാത്ത കോഴി
    ഇണയേതെന്നറിയാത്ത ഇണചേരാനറിയാത്ത
    ഇളവെയില്* കായാത്തോരിറച്ചിക്കോഴി
    ശാസ്ത്ര സങ്കേതങ്ങള്* തല പുകയ്ക്കും
    അസ്ഥിയില്ലാക്കോഴി തൂവലില്ലാക്കോഴി
    അസ്ഥിത്വമില്ല തലയില്ല കുടലില്ല
    ഉപയോഗ്യ ശൂന്യമായൊന്നുമേയില്ല
    ഉല്പന്നമിതു വരും നാളെ മാളോരെ..
    ഉരുളിയില്* വറുത്തു കോരാമീ കോഴിയെ
    ഉഴുന്നു വടപോലേ തിന്നു രസിക്കാം...

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •