സ്വാതന്ത്ര്യത്തിന്റെ ചിറകിലേറാം


ഇരുചക്രത്തിലേറിയ സ്വതന്ത്ര്യത്തിന്റെ നൂറ്റാണ്ടാണ് എണ്*പതുകളിലെ ലൂണ (Luna) സ്ത്രീകള്*ക്കിടയിലേക്ക് തുറന്നത്. പകല്* ആറുമുതല്* ആറുവരെ മാത്രമൊതുങ്ങിയിരുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനും ആ ബൈക്ക് പരിധികൂട്ടി. ലൂണ സ്ത്രീകള്*ക്ക് ചിറകാണ് നല്*കിയതെന്ന് പറയാം. അവള്* പറക്കാന്* തുടങ്ങി. ജോലിസ്ഥലത്തേക്ക് നഗരത്തിലേക്ക് മാര്*ക്കറ്റിലേക്ക്...അങ്ങനെ പുതിയൊരു ലോകത്തേക്കാണ് ലൂണ എന്ന ഇരുചക്രവാഹനം പെണ്*കുട്ടികളെയെത്തിച്ചത്.

പതിറ്റാണ്ടുകളെ ആയിട്ടുള്ളു സ്ത്രീകള്*ക്കിടയില്* ഇരുചക്രവാഹനം ഇറങ്ങിവന്നിട്ട് തുടക്കത്തില്* അകലം പാലിച്ച് മാറിനിന്നിരുന്ന സ്ത്രീകള്* ഇന്ന് ഇരുചക്രവാഹനത്തിന്റെ മേന്*മ തിരിച്ചറിഞ്ഞുകഴിഞ്ഞു. സാമ്പത്തികവും സാമൂഹികവും സാങ്കേതികവുമായ കാര്യങ്ങളാണ് ആദ്യകാലങ്ങളില്* സ്ത്രീയെ ഇരുചക്രവാഹനത്തില്* നിന്ന് പിന്*തിരിപ്പിച്ചത്. പുരുഷന്*മാര്*ക്ക് മാത്രം എളുപ്പം കയറിയിരിക്കാനും ഓടിക്കാനും പറ്റുന്ന വിധമുള്ള രൂപകല്*പ്പന തന്നെ പഴയകാല ബൈക്കുകളില്* നിന്ന് സ്ത്രീകളെ അകറ്റുന്നതായിരുന്നു. കയറിയിരിക്കാന്* പ്രയാസമില്ലാത്തതാണെങ്കിലും പഴയ സ്*കൂട്ടറുകളുടെ കിക്ക് സ്*റാറാര്*ട്ടും ക്ലച്ച് പിടിച്ച് ഗിയര്* മാറ്റലുമെല്ലാം പല സ്ത്രീകള്*ക്കും ഇഷ്ടപ്പെടാവുന്നതിനപ്പുറവും. 1980-കളുടെ മദ്ധ്യത്തില്* രംഗത്തുവന്ന കൈനറ്റിക്ക് ഹോണ്*ഡയെന്ന സ്വിച്ച് സ്റ്റാര്*ട്ട് ഉള്ള ഗിയര്*ലെസ്സ് ഓട്ടോമാറ്റിക്ക് മോട്ടോര്*സ്*കൂട്ടറാണ് ടു വീലറുകള്*ക്ക് സ്ത്രീ സൗഹൃദം പുലര്*ത്താമെന്ന് ആദ്യം സ്ഥാപിച്ചത്. ഒരര്*ത്ഥത്തില്* ഈ ഇരുചക്രവാഹനമാണ് ഇത്രയേറെ സ്ത്രീകളെ ഇന്ത്യയില്* ബൈക്ക് റൈഡര്*മാരാക്കിമാറ്റിയത്.

പഴയ കൈനറ്റിക്ക് ഹോണ്*ഡയെ വെല്ലുന്ന സൗകര്യങ്ങളുമായി ഇന്ന് എത്രയോ ബ്രാന്*ഡുകള്* സ്ത്രീകളെ ലക്ഷ്യമിട്ട് സ്*കൂട്ടറുകള്* നിര്*മിക്കുന്നുണ്ട്. വിരലമര്*ത്തിയാല്* സ്റ്റാര്*ട്ടാവുന്ന സംവിധാനവും ഓട്ടോമാറ്റിക് ഗിയറുമുള്ള ഇരുചക്രവാഹനങ്ങള്* ഇറക്കിക്കഴിഞ്ഞു.. ആക്ടീവ, നോവ, മാര്*വല്*, നോവ 135, സൂം തുടങ്ങി ഹോണ്ട കുടുംബത്തിന്റെ വരവ് ശക്തമായിരുന്നു പെണ്ണത്തത്തിന്റെ വശ്യതയോടെ വിപണിയില്* നിരവധി ഇരുചക്രവാഹനങ്ങള്* പിറവിയെടുത്തു. സീറ്റിനടിയിലെ വലിയ സ്*റ്റോറേജും ഭാരക്കുറവും കയ്യിലൊതുങ്ങുന്ന ഹാന്റിലുമെല്ലാമായി ഫാന്*സികളറുകളില്* പുതിയ സ്*ക്കൂട്ടറുകള്* ഒന്നിനു പുറകെ ഒന്നായെത്തി. അതോടെ സ്*ക്കൂട്ടറില്* പരീക്ഷണം നടത്താല്* തയ്യാറായി സ്ത്രീകള്* മുന്നോട്ടു വന്നു.

1993 ലാണ് ടി.വി.എസ് സ്*കൂട്ടിയുമായി രംഗപ്രവേശനം ചെയ്തത്. ആദ്യമായി സ്*കൂട്ടര്* ഓടിക്കുന്നവരുടെ ആശ്രയമാണ് ഇന്ന് സ്*കൂട്ടി. ഇരുചക്രവാഹനം ഓടിക്കുന്നവരായും ഉടമസ്ഥരായും സ്ത്രീകളുടെ എണ്ണം കൂടിവരുകയാണ്. ഏകദേശം 25,000 സ്*ക്കൂട്ടിയാണ് ഇന്ത്യയില്* ഒരു മാസം വിറ്റഴിയുന്നത്. ഹീറോ ഹോണ്ടയുടെ പ്ലഷര്* ഏകദേശം 17,000 എണ്ണം ഒരു മാസത്തില്* വിറ്റുപോകുമ്പോള്* ഹോണ്ട ആക്ടീവ ഇതിനെയെല്ലാം കടത്തിവെട്ടി 60,000 ഹോണ്ട ആക്ടീവകളാണ് ഒറ്റമാസം കൊണ്ട് വിറ്റുപോകുന്നത്. സ്ത്രീകളെ ലക്ഷ്യമിട്ട് ഇറക്കിയതാണെങ്കിലും ഹോണ്ട ആക്ടീവ പുരുഷന്*മാരുടെ ഇടയിലും ഹിറ്റാണ്.


സ്ത്രീകളെ ലക്ഷ്യമാക്കി ഇറങ്ങുന്ന ഇരുചക്രവാഹനങ്ങള്*ക്ക് ഇത് വളര്*ച്ചയുടെ കാലഘട്ടമാണ്. ഇന്ത്യന്* വിപണിയില്* വിറ്റഴിയുന്ന ഇരുചക്രവാഹനങ്ങളെ രണ്ട് ശതമാനം ഉമസ്ഥരും 15 നും 60 ഇടയില്* പ്രായമുള്ള സ്ത്രീകളാണ് മോട്ടോര്* സൈക്കിള്* ഇന്*ഡസ്ട്രീസ് കൗണ്*സിലിന്റെ കണക്കനുസരിച്ച് മോട്ടോര്*സൈക്കിള്* ഉടമസ്ഥരുടെ 10 ശതമാനവും സ്ത്രീകളാണെന്നാണ്.

പൊതുമേഖലയിലേക്ക് സ്ത്രീകള്* കൂടുതല്* കടന്ന്*വരാന്* തുടങ്ങിയതോടെയാണ് ഇരുചക്രവാഹനങ്ങള്* അവര്*ക്ക് സന്തതസഹചാരിയായത്. പ്രത്യായശാസ്ത്രങ്ങള്*ക്കോ സംഘടനകള്*ക്കോ നല്*കാന്* കഴിഞ്ഞതിനപ്പുറം ഇരുചക്രവാഹനങ്ങള്* സ്ത്രീകള്*ക്കിടയില്* തുറന്നത്. പ്രായഭേദമന്യേ ഇരുചക്രവാഹനമോടിക്കാന്* സ്ത്രീകള്* ഇപ്പോള്* തയ്യാറാവുന്നുണ്ട്. അവയുടെ സൗകര്യങ്ങള്* ബോധ്യപ്പെട്ടുകൊണ്ട് തന്നെ. സ്*കൂളിലും കോളേജിലും ജോലിസ്ഥലത്തും മാര്*ക്കറ്റിലും എല്ലാം ഇരുചക്രവാഹനം ഒരു പോലെ എല്ലാവര്*ക്കും സമ്മതന്*.

58-ാംമത്തെ വയസ്സിലാണ് കോഴിക്കോട്ടെ കുന്ദമംഗലം സ്വദേശിനി വത്സലക്ക് ഇരുചക്രവാഹനത്തില്* കമ്പം കയറിയിട്ട് എങ്കിലും ആഗ്രഹത്തിന് തടയിടാന്* അവര്* കൂട്ടാക്കിയില്ല. സ്*കൂട്ടര്* പഠിച്ച് ഓടിച്ചേ അടങ്ങു എന്ന വാശിയിലാണ് അംഗന്*വാടി ടീച്ചറായ വത്*സല ഡ്രൈവിങ്ങ് ഗ്രൗണ്ടില്* സ്ഥിരമായി എത്തുന്നു.

സ്ത്രീകള്*ക്ക് അങ്ങനെ പ്രത്യേകവാഹനമൊന്നും വേണ്ട എന്ന പക്ഷക്കാരുമുണ്ട് 15 വര്*ഷം മുന്*പേ കണ്ണൂരിലെ കേളകം എന്ന ഗ്രാമത്തിലും ബൈക്ക് ഓടിച്ചു നീങ്ങുന്ന സരിത നാട്ടുകാരില്* കൗതുകമല്ലാതായിരുന്നു. കാരണം തന്റെ 14-ാം വയസ്സില്* സരിത ബൈക്കുമായി ടൗണിലൂടെ കറങ്ങി നടക്കുമായിരുന്നു.

കാല്*നടയായും ടാക്*സിയിലും മറ്റും സ്ത്രീക്ക് പോകാന്* സുരക്ഷിതമല്ലാത്ത സ്ഥലത്തും സമയത്തും അവളെ സുരക്ഷിതമായി എത്തിക്കാന്* ഇരുചക്രവാഹനത്തിനു കഴിഞ്ഞു. രാത്രി ഏറെ വൈകിയുള്ള ജോലിയും മറ്റും അതുകൊണ്ട ്തന്നെ സ്ത്രീകള്*ക്ക് അപ്രാപ്യമല്ലാതായി. യാത്രചെയ്യാന്* മടിച്ചു നിന്നിരുന്ന സ്ഥലങ്ങളിലൊക്കെ ഏത് സമയത്തും ഉത്*സാഹത്തോടെ പുറപ്പെടാന്* സ്ത്രീകള്*ക്ക് ഇരുചക്രവാഹനം വഴിവെച്ചു. സമയവും സൗകര്യവുമാണ് ഇരുചക്രവാഹനങ്ങള്* പരുഷന്*മാര്*ക്ക് നല്*കിയതെങ്കില്* സ്ത്രീക് അത് പ്രദാനം ചെയ്തത് പ്രധാനമായും സ്വതന്ത്ര്യമാണ്.


ട്രെയിനിങ്ങ് ക്ലാസിലൂടെ പഠിക്കാം

മോട്ടോര്* സൈക്കിള്* പഠനത്തിനുള്ള ഏറ്റവും നല്ലവഴി ട്രെയിനിങ് ക്ലാസുകള്* തന്നെയാണെന്നാണ് വിദഗ്ദര്* ചൂണ്ടികാണിക്കുന്നത്. ഇന്ന് ചെറിയ ടൗണുകളില്* പോലും ഡ്രൈവിങ് സ്*കൂളുകള്* ഉയര്*ന്നു വരുന്നുണ്ട്. ഡ്രൈവിങ്ങ് പഠിപ്പിക്കാന്* ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്രയിക്കുകയാണ് പലരും ചെയ്യുന്നത്. പഠനം ശരിയാവുമ്പോള്* മാത്രം ഡ്രൈവിങ് സ്*കൂളിനെ സമീപിക്കുകയാണ് പതിവ്. പരിശീലകനല്ലാത്തയാള്* പഠിപ്പിക്കുന്നതില്* അപകട സാധ്യത കൂടുതലാണ്, പരീശീലകനല്ലാത്തയാള്* ഡ്രൈവിങ്ങ് പഠിപ്പിക്കുമ്പോള്* അയാളുടെ തെറ്റായ ഡ്രൈവിങ്ങ് രീതികള്* കടന്നുകൂടാനും സാധ്യതയുണ്ട്. മോട്ടോര്* വകുപ്പ് ഇറക്കിയ കരിക്കുലം പ്രകാരം പഠനം പൂര്*ത്തിയാക്കുന്നതാണ് അഭികാമ്യം. പഠനത്തിനുശേഷം ലൈസന്*സ് നേടിയതിനുശേഷം മാത്രം സ്വന്തമായി വാഹനം ഓടിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. സ്വന്തമായി വാഹനം ഓടിച്ച് ഏറെക്കാലം കഴിഞ്ഞ് ലൈസന്*സ് നേടുന്ന ശീലം പുരുഷന്മാര്*ക്കിടയില്* പണ്ടേയുണ്ട്. സ്ത്രീകളിലും ഈ തെറ്റായ രീതി കടന്നുകൂടിയിട്ടുണ്ട്.

സ്ത്രീകളോ പുരുഷന്മാരോ നല്ല ഡ്രൈവര്*?.

ഇന്ത്യയിലെ വാഹന അപകടങ്ങളുടെ നിരക്ക് തെളിയിക്കുന്നത് സ്ത്രീകളാണ് ഡ്രൈവിങ്ങില്* പുരുഷന്*മാരേക്കാള്* സമര്*ത്ഥരെന്നാണ്. എങ്കിലും വാഹനമോടിക്കുന്ന സ്ത്രീകളോട് 'ഒന്നും അറിയാത്തവര്*' എന്ന മനോഭാവമാണ് പുരുഷന്മാര്* പ്രകടിപ്പിക്കുന്നതെന്ന് സ്ത്രീകളുടെ അഭിപ്രായം.

സ്ത്രീകള്* നേരിടുന്ന പ്രതിസന്ധികള്*

സ്ത്രീകള്* പൊതുവെ ബൈക്ക് ഓടിക്കുന്നതില്* നേരിടുന്ന പ്രതിസന്ധി അതിന്റെ ഭാരകൂടുതലും ഉയരക്കൂടുതലുമാണ്. അഞ്ച് അടി ആറ് ഇഞ്ചുള്ളവര്*ക്ക് ബൈക്ക് സുഖകരമായി ഓടിക്കാന്* കഴിയൂ. ഇന്ത്യയിലെ സ്ത്രീകളുടെ ഉയരം ശരാശരി അഞ്ച് അടി ആണെന്നതുകൊണ്ട് തന്നെ ബൈക്ക് സ്ത്രീകള്*ക്ക് അപ്രാപ്യമാകുന്നു. സ്ത്രീകുളടെ ചെറിയ കൈകളില്* ക്ലച്ചും ബ്രേക്കും സുഖകരമായിരിക്കില്ലെന്നത് മറ്റൊരുകാര്യം ഈ പ്രശ്*നങ്ങള്* മനസിലാക്കിയാണ്. കമ്പനികള്* സ്ത്രീകള്*ക്കായി പ്രത്യേക സ്*ക്കൂട്ടറുകള്* ഇറക്കി തടങ്ങിയത്.



ടി.വി.എസിന്റെ 'സ്*കൂട്ടി' എച്ച്.എം.എസ്.ഐയുടെ 'ആക്ടീവ, സിയോ' - കൈനറ്റിക്കിന്റെ ' സൂം - നോവ' ബജാജിന്റെ ' സണ്ണി, സഫൈര്*, ഹോണ്ടയുടെ 'പ്ലഷര്*' സ്ത്രീകളുടെ ശരീരഘടനക്കനുസരിച്ചാണ് ഒന്നിനു കുറുകെ ഒന്നായി അവതരിച്ചത്. വഴിയില്* പഞ്ചറായാല്* സ്ത്രീകള്* പ്രതിസന്ധി നേരിടുമെന്നതുകൊണ്ട ്തന്നെ പെട്ടന്ന തകരാത്ത ട്യൂബ്*ലെസ് ടയറുകളും ചെറിയ ടൂള്* കിറ്റുമാണ് കമ്പനികള്* മുന്നോട്ട് വെക്കുന്നത്.

പഠനം തുടങ്ങാം ചെറിയ മോട്ടോര്* സൈക്കിളില്*

ഇരുചക്രവാഹന പഠനം ആരംഭിക്കുന്നതിന് സ്ത്രീകള്*ക്ക് ചെറിയ മോട്ടോര്* സൈക്കിളാണ് അഭികാമ്യമെന്നാണ് പൊതുവെയുള്ള അഭികാമ്യം. പഠനത്തിനു ശേഷം വാഹനം വാങ്ങിയാല്* ഏത് വാഹനം വാങ്ങിക്കണം എന്നതിനെക്കുറിച്ച് അവബോധവും ലഭിക്കും.

പൂവാലശല്യം നേരിടാം

വാഹന മോടിക്കുന്ന സ്ത്രീകള്* നേരിടുന്ന മറ്റൊരു പ്രധാന പ്രശ്*നമാണ് പൂവാല ശല്യം. ഇടക്കിടക്ക് ഓവര്*ടേക്ക് ചെയ്തും കമന്റടിച്ചും പൂവാന്മാര്* ചുറ്റും കൂടിയേക്കാം ചെറിയ തോതിലുള്ള ശല്യമാണെങ്കില്* അതിനെ നിസാരമായി വിട്ടുകളയാം ശല്യം കൂടിയാല്* ഹൈവേ പോലീസിലോ ട്രാഫിക് പോലീസിലോ പരാതികൊടുക്കാം. ഈ രണ്ട് നമ്പറും എപ്പോഴും സൂക്ഷിക്കുന്നത് നന്നായിരിക്കും.

വാഹനം ഓടിക്കുമ്പോള്* ശ്രദ്ധിക്കാം

1. ഹെല്*മെറ്റ് മുറുക്കാതെ ധരിക്കരുത്. അപകടസമയത്ത് ഇത് തലയില്* നിന്ന് വേഗം ഊരിപോവാന്* ഇടയുണ്ട്.

2.ഹെല്*മെറ്റ് വൈസര്* താഴ്ത്തി വയ്ക്കുക. അല്ലെങ്കില്* കണ്ണട ധരിക്കുക.

3. ലൈറ്റ്, ബ്രേക്ക് ഇവ പതിവായി പരിശോധിക്കണം.

4.മഴയത്തു ബൈക്ക് ഓടിക്കമ്പോള്* ഹെഡ്*ലൈറ്റ് ഇടുക.

5. എണ്ണവഴുക്കല്*, ചരല്*, മണല്*, ചാറ്റല്*മഴ തുടങ്ങി തെന്നിമറിയാന്* സാധ്യതയുള്ളിടങ്ങളില്* ഏറെ ശ്രദ്ധയോടെ ഒാടിക്കണം.

6.തിരക്കുള്ള സ്ഥലങ്ങളില്* നുഴഞ്ഞുകയറുന്നത് ഒഴിവാക്കണം.

7.മൊബൈലില്* സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുത്.

8.ലഹരി വസ്തുക്കള്* ഉപയോഗിച്ചതിനുശേഷം വാഹനം ഓടിക്കുന്നത് ഒഴിവാക്കണം.

9.വലിയ വാഹനങ്ങളെ അപേക്ഷിച്ച് ഇരു ചക്രവാഹനങ്ങള്*ക്ക് സ്*റ്റോപ്പിങ്ങ് ഡിസ്റ്റന്*സ് കൂടുതലാണ് അതുകൊണ്ട് മുന്നിലോടുന്ന വാഹനത്തില്* നിന്നും കൂടുതല്* അകലം പാലിക്കണം.

10.വളവുകളിലും മറ്റും വേഗത കുറയ്ക്കുക.

11.ഇരുചക്രവാഹനം ഓടിക്കുന്ന അവസരത്തില്* ഹൈഹീല്*സ് ചെരുപ്പുകള്* ഒഴിവാക്കണം.