- 
	
	
		
		
		
		
			
 ചേച്ചിക്ക് പിന്നാലെ പങ്കജവും പോയി
		
		
				
					
					
				
				
					
				
		
			
				
					
ഭവാനിചേച്ചിക്കു  പിന്നാലെ പങ്കജവും ജീവിത വേഷം പൂര്*ത്തിയാക്കി മടങ്ങി. നാടക അരങ്ങുകളിലും  സിനിമയുടെ വെള്ളിവെളിച്ചത്തിലും ചായക്കൂട്ടുകള്‍* മുഖത്തണിഞ്ഞ്  കഥാപാത്രങ്ങളുടെ വേഷപ്പകര്*ച്ചകളില്* അരങ്ങ് തകര്*ക്കുമ്പോഴും സ്വകാര്യ  വിഷമതകളാല്‍* വിങ്ങുന്ന മനസ്സായിരുന്നു ഇവര്‍*ക്കുണ്ടായിരുന്നത്. ഭവാനി  ചേച്ചിയെ പോലെ തന്നെ പങ്കജത്തിനെയും അവസാന നാളുകളില്‍* പരാധീനതകള്‍*  അലട്ടിയിരുന്നു.
നാടക  വേദികളിലെ സാന്നിധ്യമായിരുന്ന, നാനൂറോളം സിനിമകളില്‍* വേഷമിട്ട ഈ നടിക്ക്  വിഷമതകളോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. സിനിമയും നാടക സ്നേഹവും ഈ  നടിക്ക് സമ്മാനിച്ചത് കടബാധ്യതകള്‍* മാത്രമായിരുന്നു. അവസാ*ന കാലത്ത്  സ്വന്തം ചികിത്സയ്ക്ക് പോലും ഞെരുങ്ങിയിരുന്ന പങ്കജത്തിന് പക്ഷേ വിഷമതകള്‍*  പുത്തരിയായിരുന്നില്ലല്ലോ?
അടൂര്‍* പാറപ്പുറത്ത് കുഞ്ഞിരാമന്* പിള്ളയുടെയും  കുഞ്ഞുകുഞ്ഞമ്മയുടെയും എട്ട് മക്കളില്‍* കലാഭിരുചിയുണ്ടായിരുന്ന രണ്ട്  പേരാണ് അടൂരിന് പേരും പെരുമയും നേടിക്കൊടുത്ത അടൂര്‍* സഹോദരിമാര്‍*.  എന്നാല്‍*, ഇവരുടെ കുട്ടിക്കാലം ദുരിത പൂര്*ണമായിരുന്നു. സാമ്പത്തിക പരാധീനത  കാരണം ചേച്ചി ഭവാനി ഒന്നിലും അനുജത്തി പങ്കജം നാലിലും പഠനം  അവസാനിപ്പിച്ചു. പിതാവിന്റെ മദ്യപാന ശീലം കൂടിയായപ്പോള്‍* അടൂര്‍*  സഹോദരിമാരുടെ കുടുംബം പരാധീനതകളില്‍* നിന്ന് പരാധീനതകളിലേക്ക്  മുങ്ങുകയായിരുന്നു.
മകള്‍*  പങ്കജത്തിന്റെ പാടാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനുള്ള കുഞ്ഞിരാമന്*  പിള്ളയുടെ തീരുമാനം പുതിയൊരു വഴിത്തിരിവായി. പങ്കജത്തെ പന്തളത്ത് അയച്ച്  സംഗീതം പഠിപ്പിച്ചു. അങ്ങനെയിരിക്കെ, പാട്ടുകാരിയായ പങ്കജത്തെ നാടകത്തില്‍*  അഭിനയിക്കാന്‍* വിടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍* പികെ പണിക്കര്‍*  ചെല്ലപ്പന്*പിള്ളയെ സമീപിച്ചു.
മകളെ നാടകക്കാരിയാക്കാന്‍* കുഞ്ഞിരാ*മന്* പിള്ളയ്ക്ക്  സമ്മതമില്ലായിരുന്നു. എന്നാല്‍*, നാടകത്തില്‍* അഭിനയിക്കണമെന്ന് പങ്കജം  നിര്*ബന്ധം പിടിച്ചു. രണ്ടാം തവണ പികെ എത്തിയപ്പോള്‍* അച്ഛന്റെ പൂര്*ണ  സമ്മതമില്ലാതെ പങ്കജം നാടകവേദിയിലേക്കിറങ്ങി. അന്ന് വെറും പന്ത്രണ്ട്  വയസ്സുള്ള പെണ്*കുട്ടിയായിരുന്നു പങ്കജം.
പങ്കജത്തെ നാടകത്തില്‍*  അഭിനയിക്കാന്‍* വിട്ടത് നാട്ടുകാര്‍*ക്കിടയില്* പരിഹാസത്തിന് കാരണമായി.  നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളും അപമാനവും സഹിക്കാനാവാതെ കുഞ്ഞിരാമന്*  പിള്ള പങ്കജത്തെ കണ്ണൂരില്‍* നിന്ന് വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു.  എന്നാല്‍* പതിനെട്ടാം വയസ്സില്‍* വീണ്ടും നാടക അരങ്ങിലേക്ക് മടങ്ങിയ പങ്കജം  പിന്നെ തിരിഞ്ഞുനോക്കിയില്ല.
ഇക്കാലത്ത്, ചെല്ലപ്പന്* പിള്ള എന്ന ഒരു പട്ടാളക്കാരന്*  പങ്കജത്തെ വിവാഹം ചെയ്തു. ഭാര്യ അഭിനയം തുടരുന്നതില്‍* ചെല്ലപ്പന്*  പിള്ളയ്ക്ക് താല്*പ്പര്യമില്ലായിരുന്നു. എന്നാല്‍*, ഭര്*ത്താവിനെ  ധിക്കരിച്ച് പങ്കജം നാടക വേദിയിലെത്തിയതോടെ ദിവസങ്ങള്‍* മാത്രം നീണ്ട വിവാഹ  ബന്ധം അറ്റു. പിന്നെ കൊല്ലത്തെ ‘ഭരതകലാചന്ദ്രിക‘ എന്ന നാടക ട്രൂ*പ്പില്‍*  ചേര്*ന്ന പങ്കജത്തെ അതിന്റെ ഉടമയായ ദേവരാജന്‍* പോറ്റി വിവാഹം ചെയ്തു.  അദ്ദേഹം മരണം വരെയും പങ്കജത്തിനൊപ്പമുണ്ടായിരുന്നു.
നായികയായും ഗൌരവക്കാരിയായ  കഥാപാത്രമായും ഹാസ്യ കഥാപാത്രമായും നാടക വേദികളില്‍* നിറഞ്ഞ പങ്കജം മഹാകവി  പാലാ നാരാണന്* നായരുടെ ‘ഗ്രാമീണ ഗായകന്*’ എന്ന നാടകത്തിലൂടെ  ശ്രദ്ധിക്കപ്പെട്ടു. ഇത് പിന്നീട്, ‘പ്രേമലേഖ’ എന്ന ആദ്യ സിനിമയിലേക്കുള്ള  ക്ഷണത്തിന് കാരണമായി. റിലീസ് ചെയ്തില്ലെങ്കിലും പ്രേമലേഖയിലെ അഭിനയം ഉദയാ  കുഞ്ചാക്കോയുടെ ശ്രദ്ധയില്‍* പെട്ടു. ഇത് പിന്നീട് പ്രേംനസീര്‍* അഭിനയിച്ച  ഉദയാ ചിത്രമായ ‘വിശപ്പിന്റെ വിളി‘യില്‍* വേഷം ലഭിക്കാന്‍* കാരണമായി.  ഇതായിരുന്നു പങ്കജത്തിന്റെ ആദ്യ സിനിമ.
വിശപ്പിന്റെ വിളി മുതല്‍* കുഞ്ഞിക്കൂനന്* വരെ  നാനൂറിലധികം സിനിമകളിലാണ് പങ്കജം അഭിനയിച്ചത്. 	സിനിമയിലെ അവസരങ്ങള്‍*  കുറഞ്ഞപ്പോള്‍* സമ്പാദ്യമെല്ലാം ഉപയോഗിച്ച് അടൂരില്‍* ‘ജയാ തീയറ്റേഴ്സ്’  എന്നൊരു നാടക ട്രൂ*പ്പ് ആരംഭിച്ചു. പതിനെട്ട് വര്*ഷം നാടക ട്രൂപ്പ് നടത്തി  എങ്കിലും സാമ്പത്തികമായി വലിയ മെച്ചമൊന്നും ഉണ്ടായിരുന്നില്ല.
അവസാനകാലത്ത്, കടുത്ത  പ്രമേഹം മൂലം കഷ്ടപ്പെട്ടിരുന്ന പങ്കജത്തിന്റെ കാഴ്ച തകരാറിലായിരുന്നു.  ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുക്കണം എന്ന ആശ ബാക്കിവച്ചാണ് അവര്‍*  ജീവിതമെന്ന അരങ്ങത്തു നിന്ന് മടങ്ങിയത്.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks