-
ഗാംഗുലിയുടെ ടീമിനെ പാകിസ്ഥാന്* കീഴടക്കി
മുന്* ഇന്ത്യന്* നായകന്* സൌരവ് ഗാംഗുലിയുടെ ടീം പാകിസ്ഥാനോടു തോറ്റു. കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്* ഗാംഗുലി നയിച്ച മേരിലെബോണ്* ക്രിക്കറ്റ് ക്ലബ്( എം സി സി)ആണ് ട്വന്റി-20യില്* പാകിസ്ഥാനോടു ആറു വിക്കറ്റിന് പരാജയപ്പെട്ടത്. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്* ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്.
ഗാംഗുലി രണ്ട് റണ്*സെടുത്ത് നേരത്തെ തന്നെ പുറത്തായി. ഇന്ത്യന്* ക്രിക്കറ്റ് ലീഗില്* കളിച്ചിരുന്ന വെസ്റ്റിന്*ഡീസ് ഇതിഹാസതാരം ബ്രയാന്* ലാറ 32 പന്തില്* നിന്ന് 37 റണ്*സെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്* നിശ്ചിത ഓവറില്* 165 റണ്*സെടുത്തു. എന്നാല്* ഗാംഗുലിയുടെ ടീമിന് 159 റണ്*സെടുക്കാനെ സാധ്യതയൊള്ളൂ. ഷോഹൈബ് അക്തര്*, ഉമര്* ഗുല്* എന്നിവര്* രണ്ട് വിക്കറ്റ് വീതം നേടി.
ഓപ്പണര്* ഐഡന്* ബ്ലിസാര്*ഡ്സിന്റെ(73) മികച്ച ബാറ്റിംഗാണ് എം സി സിയ്ക്ക് വിജയപ്രതീക്ഷ നല്*കിയത്. അവസാന ഓവറില്* പതിനാറ് റണ്*സ് വേണ്ടിയിരുന്നിടത്ത് എട്ടു റണ്*സ് മാത്രമാണ് എടുക്കാനായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി ഓപ്പണര്*മാരായ സല്*മാന്* ഭട്ടും(21) ശഹ്സിബ് ഹസ്സനും*(34) മികച്ച തുടക്കം നല്*കി. ഉമര്* അക്മല്* മുപ്പത് പന്തില്* നിന്ന് 51 റണ്*സ് നേടി.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks