-
ബ്രസീലും ഹോളണ്ടും ക്വാര്*ട്ടറില്*
ബ്രസീലും ഹോളണ്ടും ലോകകപ്പ് ഫുട്ബോള്‍* ക്വാര്*ട്ടറില്* കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍*ക്ക് ചിലിയെ തോല്*പ്പിച്ചാണ് ബ്രസീല്‍* ക്വാര്*ട്ടര്* പ്രവേശനം ഉറപ്പാക്കിയത്. മറ്റൊരു മത്സരത്തില്‍* സ്*ലോവാക്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍*ക്ക് തോല്*പ്പിച്ച ഹോളണ്ട് ലോകകപ്പ് ഫുട്ബാള്‍* ചാമ്പ്യന്‍*ഷിപ്പില്‍* ക്വാര്*ട്ടര്*ഫൈനലില്‍* കടന്നു.
മോസസ് മഹിബ സ്*റ്റേഡിയത്തില്‍* നടന്ന തണുത്ത മല്*സരത്തിന്റെ പതിനാറാം മിനുറ്റില്‍* അര്*യന്‍* റോബനും എന്‍**പത്തിയഞ്ചാം മിനുറ്റില്‍* വെസ്*ലി സ്*നൈഡറുമാണ് ഹോളണ്ടിന് വേണ്ടി വലകുലുക്കിയത്. ഇന്‍*ജുറി സമയത്തിന്റെ അവസാന സെക്കന്*ഡില്* ലഭിച്ച പെനാല്*റ്റിയിലൂടെ റോബര്*ട്ട് വിറ്റെകാണ് സ്*ലോവാക്യയുടെ ആശ്വാസ നേടിയത്.
മികച്ച കളി പുറത്തെടുത്ത ബ്രസീലിന് വേണ്ടി മുപ്പത്തിനാലാം മിനുറ്റില്‍* യുവാനും മുപ്പത്തിയെട്ടാം മിനുറ്റില്‍* ലൂയി ഫാബിയാനോയും അന്*പത്തിയൊമ്പതാം മിനുറ്റില്‍* റൊബീന്യോയും ഗോള്‍* നേടി. നിവരധി അവസരങ്ങള്‍* ലഭിച്ച ചിലി പന്തടക്കത്തിലും പാസിങ്ങിലും മികച്ചുനിന്നു.
തുടര്‍*ച്ചയായി മൂന്നാം തവണയും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍* ബ്രസീലില്‍*നിന്ന് തോല്*വിയേറ്റ് ചിലി മടങ്ങി. ക്വാര്*ട്ടറില്* ബ്രസീല്‍* ഹോളണ്ടിനെ നേരിടും.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks