വിദേശ ലീഗുകളില്* പങ്കെടുക്കുന്നതില്* നിന്ന് ശ്രീലങ്കന്* കളിക്കാര്*ക്ക് താല്*ക്കാലിക വിലക്ക്. അടുത്ത വര്*ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മുന്**നിര്*ത്തിയാണ് വിലക്ക് ഏര്*പ്പെടുത്തിയിരിക്കുന്നതെന്ന് ശ്രീലങ്കന്* ക്രിക്കറ്റ് ബോര്*ഡ് അറിയിച്ചു. ലോകകപ്പ് മല്**സരത്തിനായി ശക്തമായ ടീമിനെ തെരഞ്ഞെടുക്കുന്നതിന്*റെ ഭാഗമായാണ് കളിക്കാര്*ക്ക് വിലക്കേര്*പ്പെടുത്തിയിരിക്കുന്നത്.


ലങ്കയുടെ ലോകകപ്പ് ടീം സാധ്യതാ ലിസ്റ്റിലെ 76 കളിക്കാര്*ക്കാണ് വിലക്കേര്*പ്പെടുത്തിയിരിക്കുന്നത്. നിരന്തര പരിശീലനം നല്*കാനായി ഇവരെ ഒരു പ്രത്യേക ക്യാമ്പിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരില്* നിന്നായിരിക്കും ദേശീയ സെലക്ടര്*മാര്* അന്തിമ ടീമിനെ പ്രഖ്യാപിക്കുകയെന്ന് ശ്രീലങ്ക ക്രിക്കറ്റ് മീഡിയാ മാനേജര്* ബ്രെയിന്* തോമസ് പറഞ്ഞു. മുന്* ബാറ്റ്സ്മാന്* അരവിന്ദ ഡിസില്**വയെ മുഖ്യ സെലക്ടറായി നിയമിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ക്ലബുകള്*ക്ക് വേണ്ടി കളിക്കുന്ന മുന്* നായകന്* സനത് ജയസൂര്യയും സീം ബൌളര്* ചാമിന്ദ വാസും വിലക്ക് ബാധകമായവരില്* ഉള്*പ്പെടുന്നു. നിലവില്* ജയസൂര്യ വോര്*ക്കിസ്റ്റര്*ഷെയറിന് വേണ്ടിയും വാസ് നോര്*ത്താം*പ്റ്റണ്* ഷെയറിന് വേണ്ടിയുമാണ് കളിക്കുന്നത്. അടുത്ത വര്*ഷം ഫെബ്രുവരിയില്* തുടങ്ങുന്ന ലോകകപ്പ് മല്**സരങ്ങള്*ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. 1996 ലെ കിരീട നേട്ടം ആവര്*ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കന്* ടീം.