-
ജയരാജ് ചിത്രത്തില്‍* ജയസൂര്യ ഗായകന്*

ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍* ജയസൂര്യ നായകനാകുന്നു. സിനിമയില്‍* ട്രാക്ക് പാടാന്‍* വരുന്ന ഒരു ഗായകന്*റെ കഥയാണിത്. ഗായകനായാണ് ജയസൂര്യ വേഷമിടുന്നത്. ചിത്രത്തിന്*റെ പേര് - ‘ ട്രാക്ക് വിത്ത് റഹ്*മാന്‍*’. മദ്രാസിലെ മൊസാര്‍*ട്ട് എ ആര്* റഹ്*മാന്‍* ഈ സിനിമയുടെ കഥയില്‍* ഒരു പ്രധാന കഥാപാത്രമായിരിക്കുമെന്നാണ് സൂചന.
ജയരാജ് ചിത്രത്തില്‍* ജയസൂര്യ നായകനാകുന്നത് ആദ്യമാണ്. സംഗീതപ്രധാനമായ ഈ സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് ജയാനന്‍* വിന്*സന്*റാണ്. ഒരു ഇടവേളയ്ക്ക് ശേഷം ജയാനന്‍*റെ തിരിച്ചുവരവായിരിക്കും ട്രാക്ക് വിത്ത് റഹ്*മാന്‍*.
ജൂലൈ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്*റെ കൂടുതല്‍* ഭാഗങ്ങളും ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും. ലൌഡ് സ്പീക്കറിന് ശേഷം ജയരാജ് തന്നെ തിരക്കഥ രചിക്കുന്നു എന്നതും ട്രാക്ക് വിത്ത് റഹ്*മാന്‍*റെ പ്രത്യേകതയാണ്. ന്യൂ ജനറേഷന്* ഫിലിംസാണ് ചിത്രം നിര്*മ്മിക്കുന്നത്.
ജയസൂര്യയുടെ കരിയറില്‍* ഈ സിനിമ ഒരു വഴിത്തിരിവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഗീതസാന്ദ്രമായ ഒരു സിനിമയില്‍* ജയസൂര്യ ഇതിനുമുമ്പ് നായകനായിട്ടില്ല. കുടുംബസമേതം, സോപാനം, താലോലം, ആനന്ദഭൈരവി തുടങ്ങിയ ജയരാജ് ചിത്രങ്ങളുടെ പട്ടികയില്‍* പെടുത്താവുന്ന ചിത്രമായിരിക്കും ട്രാക്ക് വിത്ത് റഹ്*മാന്‍*.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks