-
എം ജി രാധാകൃഷ്ണന്* അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്* എം ജി രാധാ*കൃഷ്ണന്* അന്തരിച്ചു. 70 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം കോസ്മോ പൊളീറ്റന്* ആശുപത്രിയില്* അതീവഗുരുതരാവസ്ഥയില്* ഏഴ് ദിവസമായി ചികിത്സയിലായിരുന്നു. മരണസമയത്ത് സുഹൃത്തുക്കളും ബന്ധുക്കളും സമീപത്തുണ്ടായിരുന്നു.
1940ല്* ഹരിപ്പാട് ആയിരുന്നു അദ്ദേഹത്തിന്*റെ ജനനം. പ്രഗത്ഭ ഹാര്*മോണിസ്റ്റായ ഗോപാലന്*നായരായിരുന്നു അച്ഛന്*. അമ്മ കമലാക്ഷിയമ്മ. ആലപ്പുഴ എസ് ഡി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാള്* അക്കാദമിയില്* നിന്നും ഗാനഭൂഷണം ബിരുദം നേടിയ അദ്ദേഹം പിന്നീട്* സംഗീതക്കച്ചേരികളില്* ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ആകാശവാണിയില്* സംഗീതസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്*റെ പ്രൊഫഷണല്* ജീവിതം ആരംഭിക്കുന്നത്.
ആകാശവാണിയില്* തംബുരു ആര്*ട്ടിസ്റ്റ് ആയിരുന്നു. ആകാശവാണിയില്* എം ജി രാധാകൃഷ്ണന്* കൈകാര്യം ചെയ്തിരുന്ന ലളിതസംഗീത പാഠം അദ്ദേഹത്തിന് നിരവധി ശ്രോതാക്കളെ ഉണ്ടാക്കിക്കൊടുത്തു. ടെലിവിഷനും കാസറ്റുകളും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്*റെ ലളിതസംഗീതപാഠം ഏറെ പ്രശസ്തി ആര്*ജ്ജിച്ചു. സിനിമാഗാനത്തിന് സമാന്തരമായി സംഗീതത്തിന് മലയാളത്തില്* മറ്റൊരു ശാഖ സൃഷ്ടിക്കാന്* ഇതിലൂടെ എം ജി രാധാകൃഷ്ണന് കഴിഞ്ഞു.
ആകാശവാണിയില്* ജോലികിട്ടിയതിനു ശേഷം അദ്ദേഹം സിനിമാസംഗീതത്തിലേക്കു തിരിഞ്ഞു. ‘കള്ളിച്ചെല്ലമ്മ’ എന്ന സിനിമയില്* ഗായകനായിട്ടായിരുന്നു എം ജി രാധാകൃഷ്ണന്*റെ സിനിമാപ്രവേശം. 1969-ല്* ‘കളളിച്ചെല്ലമ്മ'യിലെ ‘കാലമെന്ന കാരണവര്*ക്ക്*....." എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ട് സിനിമയിലേക്ക് എം ജി രാധാകൃഷ്ണന്* എത്തി.
പിന്നീട് 1978-ല്* ‘തമ്പ്’എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി മാറി. ‘മണിച്ചിത്രത്താഴി’ലെ ഗാനങ്ങളോടെയായിരുന്നു ചലച്ചിത്ര സംഗീത സംവിധായകന്* എന്ന നിലയില്* എം ജി രാധാകൃഷ്ണന്* സാധാരണക്കാര്*ക്കു ഇടയില്* പ്രശസ്തനായത്*. അതിലെ മിക്ക ഗാനങ്ങളും ഹിറ്റായിരുന്നു.
ദേവാസുരം, അദ്വൈതം, അഗ്നിദേവന്*, സര്*വകലാശാല, തകര, ചാമരം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ എം ജി രാധാകൃഷ്ണന്* മലയാള സിനിമാസംഗീതസംവിധായകരുടെ മുന്*നിരയിലേക്കുയര്*ന്നു. എസ്*. ജാനകിക്ക്* മികച്ചഗാനത്തിനുളള സംസ്ഥാന അവാര്*ഡു നേടിക്കൊടുത്ത ‘തകര'യിലെ ‘മൗനമേ നിറയും മൗനമേ...." എന്ന ഗാനത്തിന്* സംഗീതം നല്*കിയത്* രാധാകൃഷ്ണനായിരുന്നു.
സഹോദരനായ എം ജി ശ്രീകുമാര്*, ചിത്ര, വേണുഗോപാല്*, അരുന്ധതി, ബീന തുടങ്ങിയ ചലച്ചിത്ര പിന്നണിഗായകര്*ക്ക്* സിനിമയിലേക്കു പ്രവേശിക്കുവാന്* അവസരം നല്*കിയത്* എം ജി രാധാകൃഷ്ണന്* ആയിരുന്നു. മാധുരിയുമൊത്തു പാടിയ ‘ഉത്തിഷ്ടതാ ജാഗ്രത...." എന്ന ഗാനം ഏറെ പ്രശസ്*തമായിരുന്നു. 1995-ല്* ലളിതസംഗീതത്തിന്* കേരള സംഗീത നാടക അക്കാഡമി അവാര്*ഡു ലഭിച്ചു.
മണിച്ചിത്രത്താഴ്*, അദ്വൈതം, അഗ്നിദേവന്*, കണ്ണെഴുതിപൊട്ടുംതൊട്ട്*, കാശ്മീരം തുടങ്ങി രാധാകൃഷ്ണന്* ഈണമിട്ട ചിത്രങ്ങളിലെ പാട്ടുകള്* ഏറെ ശ്രദ്ധയാകര്*ഷിച്ചു. 30 ഓളം ചലച്ചിത്രങ്ങളില്* സംഗീത സംവിധാനം നിര്*വഹിച്ചു. അച്ഛനെയാണെനിക്കിഷ്ടം, അനന്തഭദ്രം എന്നീ ചിത്രങ്ങളിലൂടെ 2001 ലും 2005 ലും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്*ക്കാര്* അവാര്*ഡ്* നേടി.
2000-ല്* ആകാശവാണിയില്* നിന്നും ഗ്രേഡ്* വണ്* കമ്പോസിറ്ററായി അദ്ദേഹം വിരമിച്ചു. ഗായകന്* എം ജി ശ്രീകുമാര്*, സംഗീതവിദുഷി ഡോ ഓമനക്കുട്ടി എന്നിവര്* സഹോദരങ്ങളാണ്. പത്മജയാണ് ഭാര്യ. എഞ്ചിനീയറിംഗ്* ബിരുദധാരി കാര്*ത്തികയും പ്രിയദര്*ശന്*റെ സ്റ്റുഡിയോയില്* സൗണ്ട്* എഞ്ചിനീയറായ രാജകൃഷ്ണനും ആണ് മക്കള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks