പോള്* നീരാളിയുടെ പ്രവചനം സത്യമാക്കി സ്പെയിനിന്റെ ചെമ്പട ചരിത്രത്തില്* ആദ്യമായി ഫുട്ബോള്* ലോകകപ്പ് സ്വന്തമാക്കി. ആന്ദ്രെ ഇനിയസ്റ്റെ ആണ് വിജയ ഗോള്* നേടിയത്. അധിക സമയത്തിന്റെ നൂറ്റിപ്പതിനാറാം മിനിറ്റിലാണ് സ്പെയിനിന്റെ ഫുട്ബോള്* ചരിത്രത്തിലേക്ക് ഒരു സുവര്*ണ ഗോള്* പിറന്നത്. ലോകകപ്പ് നേടുന്ന എട്ടാമത്തെ രാജ്യമാണ് സ്പെയിന്*.


ജയങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ച് ഫൈനലില്* എത്തിയ ഹോളണ്ടിന് ഇത്തവണയും പരാജയം രുചിക്കേണ്ടി വന്നു. സ്പെയിന്* തുടര്*ച്ചയായി യൂറോകപ്പും ലോകകപ്പും നേടിയ ടീം എന്ന ബഹുമതി സ്വന്തമാക്കിയപ്പോള്* ഹോളണ്ട് മൂന്നാം തവണയാണ് ലോകകപ്പ് ഫൈനലില്* തലകുമ്പിട്ട് മടങ്ങിയത്.

പരുക്കന്* കളി നടന്ന ഫൈനലില്* മഞ്ഞക്കാര്*ഡുകളുടെ പ്രവാഹമായിരുന്നു. മൊത്തം 13 മഞ്ഞക്കാര്*ഡുകള്* കണ്ടതില്* എട്ട് തവണയും കാരണക്കാരായത് ഹോളണ്ടായിരുന്നു. അവസാനം, ഡിഫന്*ഡര്* ഹെയ്റ്റിംഗ ചുവപ്പ് കാര്*ഡ് കണ്ട് പുറത്തു പോയതോടെ പത്ത് പോരാളികളുമായാണ് ഹോളണ്ട് മത്സരം പൂര്*ത്തിയാക്കിയത്.

അഞ്ച് ഗോള്* സ്വന്തമാക്കിയ ജര്*മ്മന്* താരം ഡേവിഡ് മുള്ളര്*ക്കാണ് സുവര്*ണ പാദുകം. ഡേവിഡ് വിയ്യ, സ്നൈഡര്*, ഫോര്*ലാന്* എന്നിവരും മുള്ളര്*ക്കൊപ്പം ഗോള്* സ്വന്തമാക്കിയിരുന്നു എങ്കിലും കൂടുതല്* ഗോളുകള്*ക്കുള്ള അവസരമൊരുക്കിയത് കൂടി പരിഗണിച്ചപ്പോള്* ടോപ് സ്കോറര്*ക്കുള്ള അംഗീകാരം മുള്ളര്*ക്ക് ലഭിക്കുകയായിരുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരം എന്ന ബഹുമതിയും മുള്ളര്*ക്കാണ്.

സ്പെയിനിന്റെ ആന്ദ്രെ ഇനിയസ്റ്റെ കളിയിലെ കേമനായപ്പോള്* ഉറുഗ്വെയുടെ ഡിഗോ ഫോര്*ലാന്* ടൂര്*ണമെന്റിന്റെ താരമായി.