ഓഗസ്റ്റ് 1 എന്ന മെഗാഹിറ്റിന് രണ്ടാം ഭാഗം വരുന്നതായി മലയാളം വെബ്*ദുനിയ നേരത്തേ റിപ്പോര്*ട്ട് ചെയ്തിരുന്നു. എസ് എന്* സ്വാമിയുടെ തിരക്കഥയില്* മമ്മൂട്ടി നായകനാകുന്ന ആ ചിത്രം ഒരു യുവ സംവിധായകന്* ചെയ്യുമെന്നായിരുന്നു റിപ്പോര്*ട്ട്. ഇപ്പോള്* ചെറിയൊരു മാറ്റം ആ പ്രൊജക്ടിന് സംഭവിച്ചിരിക്കുന്നു.


ഷാജി കൈലാസാണ് ഓഗസ്റ്റ് 1ന്*റെ രണ്ടാം ഭാ*ഗം സംവിധാനം ചെയ്യുന്നത്. ഷാജിയും സ്വാമിയും തമ്മിലുള്ള ആദ്യവട്ട ചര്*ച്ച പൂര്*ത്തിയായിക്കഴിഞ്ഞു. ഈ പ്രൊജക്ട് ഉടന്* തന്നെ ആരംഭിക്കാനാണ് തീരുമാനം. അരോമ മണിക്കുവേണ്ടിയാണ് ഈ സിനിമ ആലോചിക്കുന്നത്.

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്* ഒന്നാണ് ഓഗസ്റ്റ് 1ലെ ഡി എസ് പി പെരുമാള്*. സിബി മലയിലാണ് ഈ സിനിമ സംവിധാനം ചെയ്തത്. 1988 ജൂലൈ 21ന് റിലീസായ ഓഗസ്റ്റ് 1 തകര്*പ്പന്* വിജയമാണ് നേടിയത്. സിബി മലയിലിന്*റെ പതിവുരീതികളില്* നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്.

ഒരു കൊലപാതകക്കേസിന്*റെ അന്വേഷണം തന്നെയാണ് പുതിയ ചിത്രത്തിന്*റെയും പശ്ചാത്തലം. വളരെ സ്റ്റൈലിഷായി ഈ സിനിമ ഒരുക്കാനാണ് ഷാജി കൈലാസിന്*റെ പദ്ധതി. കുറ്റിമുടിയും കട്ടിമീശയുമായിരിക്കും മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ ഗെറ്റപ്പ്. ഈ ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന ‘കിംഗ് ആന്*റ് ദി കമ്മീഷണര്*’ എന്ന ചിത്രത്തിന്*റെ ജോലികളിലേക്ക് ഷാജി കൈലാസ് പ്രവേശിക്കും. രണ്*ജി പണിക്കരാണ് ആ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.