-
ഇന്ത്യന്* രൂപയ്ക്ക് പുതിയ ചിഹ്നം

ഇന്ത്യന്* രൂ*പയുടെ പുതിയ ചിഹ്നം കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. ദേവനാഗരി ലിപിയിലെ ‘ര’ എന്ന അക്ഷരത്തിന്റെയും റോമന്* ലിപിയിലെ “ആര്*” എന്ന അക്ഷരത്തിന്റെയും സമന്വയമാണ് പുതിയ ചിഹ്നം.
ഐഐടി പോസ്റ്റ് ഗ്രാജ്വേറ്റ് ആയ ഡി ഉദയകുമാര്* സമര്*പ്പിച്ച ചിഹ്നത്തിന് മന്ത്രിസഭ അംഗീകാരം നല്*കിയ വിവരം കേന്ദ്രമന്ത്രി അംബികാസോണി മാധ്യമസമ്മേളനത്തിലാണ് അറിയിച്ചത്. മൊത്തം അഞ്ച് ചിഹ്നങ്ങളായിരുന്നു ഷോര്*ട്ട് ലിസ്റ്റ് ചെയ്തിരുന്നത്.
സമ്പദ് വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും ഉടന്* തന്നെ പുതിയ ചിഹ്നം ഉപയോഗത്തിലാക്കുമെന്നും അന്താരാഷ്ട്ര സമൂഹം പുതിയ ചിഹ്നം ഉപയോഗത്തിലാക്കാന്* 18 മാസം മുതല്* രണ്ട് വര്*ഷം വരെ സമയമെടുക്കുമെന്നും അംബികാ സോണി പറഞ്ഞു.
2009 ഫെബ്രുവരിയില്* റിസര്*വ്ബാങ്ക് രൂപയ്ക്ക് വേണ്ടി ചിഹ്നംരൂപ കല്പന ചെയ്യാനുള്ള മത്സരം ഏര്*പ്പെടുത്തിയിരുന്നു. രണ്ടര ലക്ഷം രൂപയാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. മത്സരത്തില്* പങ്കെടുത്തവര്* പതിനായിരത്തോളം ചിഹ്നങ്ങളാണ് രൂപകല്*പ്പന ചെയ്തത്. ഇതില്* നിന്ന് ഷോര്*ട്ട് ലിസ്റ്റ് ചെയ്ത അഞ്ചെണ്ണത്തില്* ഒരു ചിഹ്നമാണ് അന്തിമമായി തെരഞ്ഞെടുത്തത്. പാനൂര്* സ്വദേശിയായ കമ്പ്യൂട്ടര്* അധ്യാപകന്* കെ കെ ഷിബിന്* തയ്യാറാക്കിയ ചിഹനവും അവസാന അഞ്ച് ചിഹ്നങ്ങളില്* ഇടം പിടിച്ചിരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks