ചാറ്റിങ്ങ് ഒരു കലയാണ് , ചിലര്*ക്ക് അത് ജന്മനാ തന്നെ പൈതൃകഗുണമായിക്കിട്ടുന്നു , മറ്റ് ചിലര്* സ്ഥിരൊത്സാഹത്തോടെആര്*ജ്ജിച്ചെടുക്കുന്നു , എന്നിരുന്നാലും ശരിയായ ഒരു പരിശീലന പദ്ധതി നിങ്ങളുടെ ഉള്ളിലെ ചാറ്റിങ്ങ് ജീനിനെ പരിപോഷിപ്പിക്കാനുതകും എന്ന വിശ്വാസത്തോടെയാണ് , ഈ ചാറ്റിങ്ങ് ക്ലാസ്സ് ഇവിടെ ആരംഭിച്ചിരിക്കുന്നത് .
അധ്യായം - ഡാനമ്മള്* എന്തു സംസാരിക്കുമ്പോഴും "ഡാ " എന്നു ചേര്*ക്കണം..എന്നാലെ നമ്മളോടൊപ്പം ചാറ്റ് ചെയ്യുന്ന വ്യക്തിക്ക് ഒരു ഇമ്പ്രെഷന്* കൊടുക്കാനാണ്, അല്ലെങ്കില്* നമ്മള്* വെറും രാജ്യമാണെന്ന് [country] അവര്*
തെറ്റിദ്ധരിക്കും
for ex : - iam going da , you come da , poda , same to you da , good
morning da ,
നമുക്കൊരു തെറ്റിദ്ധാരണയുണ്ട് ആണുങ്ങളെയാണ് നമ്മള്* “ഡാ” എന്ന് വിളിക്കുന്നത് , അത് തികച്ചും തെറ്റാണ് , ഫെമിനിസത്തിന്റെ ഈ കാലഘട്ടത്തില്* പെണ്*കുട്ടികളെയാണ് നമ്മള്* കൂടുതലായി “ ഡാ “ വിളിക്കേണ്ടത് , എന്നാലെ നമ്മളും മോഡേണാവൂ ..
for ex : ഇത് ഒരു ആണ്*കുട്ടിയും പെണ്*കുട്ടിയും തമ്മിലുള്ള സംസാരമാണ് ,
A: yesterday i not sleep daa
B: me too daa
A : i luv u daa ,
B: i luv u 2 much daa
A. po daaa
ഇതിലാരാ ശരിക്കും “ ഡാ “ ശരിക്കും “ഡീ” എന്ന് ദൈവത്തിന് പോലും തിരിച്ചറിയന്* കഴിയില്ല, അങ്ങനെയായിരിക്കണം ചാറ്റ് ചെയ്യേണ്ടത് .
പിന്നെയുള്ള ഒരു കാര്യം buddy , guys, lols , yaap. oops, nops എന്നൊക്കെ ഇടക്കിടക്ക് പറയണം ഒരു കാര്യോമില്ലെങ്കിലും , ഞങ്ങട “ ഗഡ്ഡി “ എന്ന വിളി
ത്രിശൂര്* പൂരത്തിനു വന്ന സായിപ്പിനു ഇഷ്ടപ്പെട്ടിട്ട് മൂപ്പരത് അത്
buddy ആക്കി മാറ്റി ഇംഗ്ലീഷിലിട്ടതാണ് , പിന്നെ “ guys “ എന്നൊക്കെ ചാറ്റിങ്ങില്* അടിക്കുമ്പോള്* അക്ഷരം മാറി "gays " എന്നായാല്* അടി പാഴ്സല്* വരുന്നത് കൊണ്ട് അവിടെ ഒന്ന് ശ്രദ്ധിക്കണം . LOLs എന്ന വാക്കുണ്ടാക്കിയ സായിപ്പിന്റെ നിഘണ്ടുവില്* അതിനര്*ത്ഥം " laughing out
loudly " ചിരിച്ച് പണ്ടാറമടങ്ങുക , പക്ഷെ നമ്മള്* അതൊന്നും
കാര്യമായെടുക്കരുത് , നമ്മളുടെ LOLs ന്റെ ഉദ്ദേശം വേറെ ആണ് , വളരെ ലോലമായ ഹൃദയമുള്ള ആളെന്നോ , ലോലമായ മനസുള്ള ആളാണെന്നോ അല്ലെങ്കില്* നാട്ടുമ്പുറത്തെ ലോലന്* എന്ന പേരായോ എങ്ങനെ വേണമെങ്കിലും എടുക്കാം , പക്ഷെ LOLs ഒഴിവാക്കി ഒരു പരിപാടിയില്ല , അമ്മൂമ്മ സീരിയസ് ആയി ഡേറ്റും കാത്ത് കിടക്കുന്നതിന് അനുശോചനം പറയാനായാലും ക്രൈസിസ് വന്ന് കമ്പനി പൂട്ടിപ്പോവാന്* പോകുന്ന മെസ്സേജാണെങ്കിലും പറയണം LOLs , ഇംഗ്ലീഷുകാരോട്
പോവാന്* പറ , നമ്മള്* തീരുമാനിക്കും അര്*ത്ഥോം പര്യായൊമൊക്കെ .
for ex :
how r u da ..lol
iam fine daa lol
how is crisis in ur company
very bad situation da ..lol
iam sorry daa lol
രണ്ടാം അധ്യായം - [chatting special മലയാളം ]
“കൂട്ടം “ മലയാളത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പദങ്ങള്* മലയാളീകരിച്ചിരിക്കുകയാണ് , ഇംഗ്ലീഷില്* ചാറ്റ് ചെയ്യില്ല എന്ന് നിര്*ബന്ധബുദ്ധിയുള്ള മലയാളികള്*ക്ക് വേണ്ടി മലയാളത്തില്* പരിഭാഷപ്പെടുത്തിയതാണ് .ഇത് പൊതുവില്* ഉപയോഗിക്കുന്ന കുറച്ച് പദങ്ങള്* മാത്രമാണ് , അടുത്ത ക്ലാസ്സില്* അല്പം കൂടി വിപുലമാക്കുന്നതായിരിക്കും
good morning - നല്ല കാലത്ത്
whats up - എന്താണ് മുകളില്*
get lost - നഷ്ടപ്പെട്ട് പോയി
carry on - ചുമന്നോളൂ
take care - സൂക്ഷിച്ച് എടുക്കൂ
fine - പിഴ
great - വലുത്
catch you later - നിന്നെ പിന്നെ പിടിച്ചോളാം
you Rockking - നീ പാറ രാജാവ്
മൂന്നാം അധ്യായം [ American english ]
ഇത് അമേരിക്കന്* ഇംഗ്ലീഷിന്റെ കാലമാണ്, അമേരിക്കന്* ഇംഗ്ലീഷ് പലതും മലയാളത്തില്* തെറി പോലെ ഒക്കെ തോന്നുമെങ്കിലും അതാണ് ഇപ്പോഴത്തെ ട്രെന്റ് , എന്തെങ്കിലും പറയുമ്പോള്* അതില്* "wannaa " gonnaa " എന്ന് കൂട്ടിപ്പറയുക ,
for ex - you wanna gonna for a food.




Reply With Quote
Bookmarks