-
ഹെന്ന
തലമുടിയില്* ചെയ്യുന്ന ഔഷധ പ്രധാനമായ ചികിത്സയാണ് ഹെന്ന. വെജിറ്റബിള്* ഡൈ ആയ ഹെന്ന ചെയ്യുന്നതു മൂലം തലയ്ക്ക് കുളിര്*മയും മുടിക്ക് കൂടുതല്* മിനുസവും ആരോഗ്യവും ലഭിക്കുന്നു.
കെമിക്കല്*സ് ഉപയോഗിക്കുന്നതു മൂലമുള്ള ദോഷഫലങ്ങളോ മറ്റ് പാര്*ശ്വഫലങ്ങളോ ഇല്ലാത്തതു മൂലം ഏതു പ്രായക്കാര്*ക്കും ഹെന്ന ചെയ്യാവുന്നതാണ്.
ഹെന്ന ചെയ്യുന്നതിനാവശ്യമുള്ള സാധനങ്ങള്*:
മൈലാഞ്ചിപ്പൊടി - ഒന്നര കപ്പ്
ഉണക്ക നെല്ലിക്ക അരച്ചത് - ഒരു കപ്പ്
മുട്ട - ഒന്ന്
കാപ്പിപ്പൊടി - ഒരു ടേബിള്* സ്പൂണ്*
തേയില - ഒന്നര സ്പൂണ്*
നാരങ്ങ - ഒന്ന്
തൈര് - അര കപ്പ്
വെളിച്ചെണ്ണ - 10 തുള്ളി
ഹെന്ന ചെയ്യുന്ന വിധം:
മുട്ട ഒഴിച്ചുള്ള സാധനങ്ങളെല്ലാം തേയില വെള്ളത്തില്* തിളപ്പിച്ച് കലക്കി ഇരുമ്പ് ചീനച്ചട്ടിയില്* പന്ത്രണ്ട് മണിക്കൂര്* സമയം വെയ്ക്കുക. ഹെന്ന ചെയ്യുന്നതിന് മുമ്പ് അതിലേക്ക് മുട്ടയും കൂടി പൊട്ടിച്ചൊഴിച്ച് നല്ലതു പോലെ കലക്കി കൈ കൊണ്ടോ ബ്രഷ് കൊണ്ടോ തലമുടി മുഴുവനും നന്നായി തേയ്ക്കുക.
രണ്ട് മണിക്കൂറിന് കഴിഞ്ഞ് ഹെന്ന തലയില്* നിന്ന് കഴുകി കളഞ്ഞ ശേഷം ഷാംപൂവിട്ട് തല നന്നായി കഴുകുക.
ഹെന്ന ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്*:
താരന്* വരാതെ സൂക്ഷിക്കുന്നു. അകാല നരയെ തടയുന്നു. മുടി വളര്*ച്ച ത്വരിതപ്പെടുന്നു. മുടി കൊഴിച്ചിലിന് ശമനം കിട്ടുന്നു. മുടിയുടെ സ്വാഭാവിക കറുപ്പു നിറം കിട്ടുന്നു.
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks