ഭഗവാനും ഭക്തനും ഒന്നാകുന്ന സുന്ദരമുഹൂര്*ത്തം
ഭഗവാനും ഭക്തനും ഭക്തിപ്രഭാവത്താല്* ഒന്നാവുന്ന സുന്ദരമുഹൂര്*ത്തത്തേക്കാള്* അനശ്വരമായി മറ്റൊന്നില്ല. സുന്ദരകാണ്ഡത്തിലെ ഈ രംഗത്തിന്റെ അനുസ്മരണത്തേക്കാള്* വലിയൊരു ശുഭമുഹൂര്*ത്തം ഒരു ജീവനും ലഭ്യമാവില്ല.
സമുദ്രതരണം നടത്തി ലങ്കയില്* എത്തി സീതാദേവിയെ ദര്*ശിച്ച് ശ്രീരാമന്റെ മോതിരം നല്*കിയ ഹനുമാന്* സീതാമാതാവിന്റെ ചൂഡാമണി രത്*നം ഏറ്റുവാങ്ങി. ദൂതന്റെ ധര്*മമെന്ന നിലയില്* രാവണന് തത്ത്വോപദേശം നല്*കുകയും ചെയ്തു. ലങ്കാദഹനശേഷം രാമമന്ത്രജപധ്വനിയോടെ മഹേന്ദ്രപര്*വത ഭാഗത്തേക്ക് മടങ്ങി. കാത്തിരുന്ന വാനരസൈന്യത്തോടൊപ്പം ശ്രീരാമസന്നിധിയിലെത്തി. 'കണ്ടേന്* ദേവിയെ' എന്ന ശുഭവാര്*ത്ത അറിയിച്ച് വിനയാന്വിതനായി രാമപാദങ്ങളില്* ചൂഡാരത്*നം അര്*പ്പിച്ചുനിന്ന ഹനുമാനെ വാത്സല്യപൂര്*വം ശ്രീരാമന്* ആലിംഗനം ചെയ്ത രംഗം തന്നെയാണ് സുന്ദരകാണ്ഡത്തെ അതീവസുന്ദരമാക്കുന്നത്.
ആശ്രിതരുടെ ദുഃഖം തുടയ്ക്കുന്ന ശ്രീരാമന്റെ ദുഃഖാവസ്ഥയ്ക്ക് വിരാമം നല്*കാന്* രാമഭക്തന് കഴിഞ്ഞത് ശ്രീരാമനാമത്തിന്റെ പ്രഭാവവൈഭവം തന്നെ എന്ന് കരുതണം. ശ്രീരാമനും ആഞ്ജനേയനുമായുള്ള സംഗമം ഇതിഹാസകാവ്യത്തിലെ തന്നെ സുന്ദരമുഹൂര്*ത്തങ്ങളിലൊന്നാണ്. എവിടെയെല്ലാം രഘുനാഥനാമമുണ്ടോ അവിടെയെല്ലാം വിനയഭാവത്തോടെ ഭക്തഹനുമാന്റെ സാന്നിധ്യം ഉണ്ടെന്നുള്ള വിശ്വാസം ദൃഢമാണ്. വാനരത്വത്തിന് മനുഷ്യത്വത്തെ ഉള്*ക്കൊണ്ട് മാധവത്വത്തിലേക്ക് ഉയരാനാവുമെന്ന വസ്തുത സാധകര്*ക്ക് എന്നും പ്രചോദനമാണ്. അതു തന്നെയാണ് സുന്ദരകാണ്ഡത്തിന്റെ തത്ത്വരസാമൃതം.
ജീവന്* സംസാരസമുദ്രത്തെ അതിക്രമിച്ച് അധ്യാത്മസാധനയില്* മുഴുകി ബ്രഹ്മവിദ്യയെ അറിഞ്ഞ് ചരിതാര്*ഥനാവുന്ന വിധത്തെയാണ് സുന്ദരകാണ്ഡത്തില്* താത്ത്വികമായി ഉപന്യസിച്ചിരിക്കുന്നത്. അസാധ്യമെന്ന് കരുതുന്ന മഹാകര്*മം ഫലപ്രദമായി ധീരതയോടെ നിര്*വഹിച്ച് സംതൃപ്തി അനുഭവിക്കാന്* സാധിക്കുന്ന സാധകന്റെ അനുഗ്രഹസിദ്ധി അനിര്*വചനീയമാണ്. തന്നില്* നിക്ഷിപ്തമായ കാര്യങ്ങളും കര്*മങ്ങളും തികഞ്ഞ ഭക്തിശ്രദ്ധാഭാവനയോടും സ്നേഹപൂര്*വമായ സേവനതത്പരതയോടും വിശ്വാസത്തോടും വിശ്വസ്തതയോടും സധൈര്യം നിര്*വഹിച്ച് ഈശ്വരങ്കല്* അര്*പ്പിക്കലാണ് പരമോന്നത ധര്*മം എന്ന നിശ്ചയദാര്*ഢ്യമാണ് ശ്രീഹനുമാനെ വാനരശ്രേഷ്ഠപദവിയിലേക്കുയര്*ത്തിയ മഹദ്ഗുണഘടകം.
Bookmarks