-
ഇന്ത്യ വിജയം മണക്കുന്നു
സ്പിന്നര്*മാരോട് കാര്യമായി സ്നേഹം പ്രകടിപ്പിച്ച് തുടങ്ങിയ കൊളംബോയിലെ പിച്ചില്* ഇന്ത്യ വിജയം മണക്കുന്നു. 11 റണ്*സിന്*റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ശ്രീലങ്ക മൂന്നാം ദിനം കളി നിര്*ത്തുമ്പോള്* രണ്ട് വിക്കറ്റ് നഷ്ടത്തില്* 45 റണ്*സ് എന്ന നിലയിലാണ്. 12 റണ്*സുമായി നാ*യകന്* കുമാര്* സംഗക്കാരയും റണ്*സൊന്നുമെടുക്കാതെ നൈറ്റ്* വാച്ച്*മാന്* സുരജ് രണ്**ദിവും ക്രീസില്*. 16 റണ്*സെടുത്ത പര്*ണാവിതാനയുടെയും 13 റണ്*സെടുത്ത ദില്**ഷന്*റെയും വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് വീരേന്ദര്* സേവാഗാണ്.
നേരത്തെ രണ്ടിന് 180 റണ്*സെന്ന നിലയില്* ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ സച്ചിന്*റെ വിക്കറ്റ് നഷ്ടമായി. തലേന്നത്തെ സ്കോറിനോട് ഒരു റണ്*സ് മാത്രം കൂട്ടിച്ചേര്*ത്താണ് സച്ചിന്* (41) മലിംഗയുടെ പന്തില്* വിക്കറ്റ് കീപ്പര്*ക്ക് പിടികൊടുത്ത് മടങ്ങിയത്. അധികം വൈകാതെ സേവാഗ്(109) പരമ്പരയിലെ തന്*റെ രണ്ടാം സെഞ്ച്വറി തികച്ചെങ്കിലും രണ്*ദിവിന്*റെ പന്തില്* വെലഗദെരയ്ക്ക് പിടികൊടുത്ത് മടങ്ങി.
എന്നാല്* കൂട്ട തകര്*ച്ചയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തില്* നിന്ന് റെയ്*നയും ലക്*ഷമണും രക്ഷകരായി അവതരിച്ചു. ഇതോടെ ഇന്ത്യയ്ക്ക് വീണ്ടും ലീഡ് പ്രതീക്ഷകളായി. ഇരുവരും ചേര്*ന്ന് ഇന്ത്യയെ ഫോളോ ഓണ്* ഭീഷണി കടത്തി. അഞ്ചാം വിക്കറ്റില്* 105 റണ്*സ് കൂട്ടിച്ചേര്*ത്താണ് ലക്*ഷ്മണ്*(56) മെന്*ഡിസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. അധികം വൈകാതെ അര്*ധ സെഞ്ച്വറി തികച്ച റെയ്നയും (62) മെന്*ഡിസിന് വിക്കറ്റ് സമ്മാനിച്ചതോടെ വീണ്ടും ഒരു തകര്*ച്ച.
ഈ ഘട്ടത്തില്* ഇന്ത്യ ലീഡ് വഴങ്ങിയേക്കുമെന്ന് കരുതിയെങ്കിലും വാലറ്റക്കാരുടെ ചെറുത്തു നില്*പ്പ് ഇന്ത്യയ്ക്ക് നേരിയ ലീഡ് സമ്മാനിക്കുകയായിരുന്നു. ഏഴാം വിക്കറ്റായി ധോണി പുറത്താവുമ്പൊള്* ഇന്ത്യന്* സ്കോര്* ബോര്*ഡില്* 350 റണ്*സെ ഉണ്ടായിരുന്നുള്ളു. എന്നാല്* എട്ടാം വിക്കറ്റില്* മിഥുനും(46), മിശ്രയും(40) ചേര്*ന്ന് കൂട്ടിച്ചേര്*ത്ത 64 റണ്*സ് നിര്*ണായകമായി. ലങ്കയ്ക്ക് വേണ്ടി രണ്**ദിവ് നാലും മലിംഗ മൂന്നും മെന്*ഡിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks